This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗണേശന്‍, ശിവാജി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Ganesan, Sivaji (1928 - 2001))
(Ganesan, Sivaji (1928 - 2001))
 
വരി 1: വരി 1:
==ഗണേശന്‍, ശിവാജി ==
==ഗണേശന്‍, ശിവാജി ==
-
==Ganesan, Sivaji (1928 - 2001)==
+
===Ganesan, Sivaji (1928 - 2001)===
[[ചിത്രം:Sivaji_Ganeshan.png‎|150px|thumb|right|ശിവാജി ഗണേശന്‍]]  
[[ചിത്രം:Sivaji_Ganeshan.png‎|150px|thumb|right|ശിവാജി ഗണേശന്‍]]  

Current revision as of 05:26, 21 ഏപ്രില്‍ 2016

ഗണേശന്‍, ശിവാജി

Ganesan, Sivaji (1928 - 2001)

ശിവാജി ഗണേശന്‍

തമിഴ് സിനിമാനടന്‍. തമിഴ്നാട്ടിലെ വില്ലുപുരത്ത് 1928 ഒ. 1-ന് ജനിച്ചു. യഥാര്‍ഥ നാമധേയം വില്ലുപുരം ചിന്നയ്യാപിള്ള ഗണേശമൂര്‍ത്തി എന്നാണ്. കലാരംഗത്ത് പ്രവേശിക്കുന്ന ഘട്ടത്തില്‍ വി.സി. ഗണേശന്‍ എന്നാണറിയപ്പെട്ടിരുന്നത്. 1946-ല്‍ അണ്ണാദുരൈ എഴുതിയ ഛത്രപതി ശിവാജിയെക്കുറിച്ചുള്ള ചരിത്രനാടകത്തില്‍ ശിവാജിയെ അവതരിപ്പിച്ചത് ഗണേശനായിരുന്നു. ഈ നാടകംകണ്ട പെരിയോര്‍ ഇ.വി. രാമസ്വാമി നായ്ക്കരാണ് ഇദ്ദേഹത്തിന് 'ശിവാജി' എന്ന പേര് നല്കിയത്.

ഏഴാം വയസ്സില്‍ പ്രൈമറി സ്കൂളില്‍ പഠിക്കുന്ന കാലത്ത് വീരപാണ്ഡ്യകട്ടബൊമ്മനെക്കുറിച്ചുള്ള ഒരു തെരുവുനാടകംകണ്ട് ആകൃഷ്ടനായ ഗണേശന്‍ പഠിപ്പുനിര്‍ത്തി നാടവിട്ടു. 'യഥാര്‍ഥം പൊന്നുസ്വാമിപിള്ള'യുടെ നാടകസംഘത്തിലെത്തി. ആദ്യമാദ്യം സ്ത്രീവേഷങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്. എം.ആര്‍. രാധ, കെ.ടി. സന്താനം തുടങ്ങിയ നടന്മാരോടൊപ്പം ഗണേശന്‍ അഭിനയിച്ചിട്ടുണ്ട്. നാടകൃത്തും ദ്രാവിഡ മുന്നേറ്റ കഴകം നേതാവുമായിരുന്ന സി.എന്‍. അണ്ണാദുരൈയുമായുള്ള പരിചയം ഇദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു. അണ്ണാദുരൈയുടെ പ്രേരണയാല്‍ ഇദ്ദേഹം കുറേക്കാലം ഡി.എം.കെ.യുടെ സജീവ പ്രവര്‍ത്തകനായി.

1952 ഒ. 17-ന് പുറത്തുവന്ന 'പരാശക്തി'യാണ് ശിവാജി ഗണേശന്‍ അഭിനയിച്ച ആദ്യ ചലച്ചിത്രം. അതിലെ ഗുണശേഖരനെയാണ് ശിവാജി അവതരിപ്പിച്ചത്.

ആദ്യചിത്രത്തോടെതന്നെ പ്രസിദ്ധി നേടിയെടുത്ത ശിവാജി ഏതാണ്ട് മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇവയില്‍ ചില തെലുഗു, ഹിന്ദി ചിത്രങ്ങളും സ്കൂള്‍ മാസ്റ്റര്‍, തച്ചോളി അമ്പു, യാത്രാമൊഴി എന്നീ മലയാള ചിത്രങ്ങളുംപെടുന്നു. പരദേശി, മനോഹര, എതിര്‍പാരാതത്, തെന്നാലിരാമന്‍, ഉത്തമപുത്രന്‍, വീരപാണ്ഡ്യകട്ടബൊമ്മന്‍, ഭാഗപിരിവിനൈ, ദൈവപ്പിറവി, പാശമലര്‍, പാവമന്നിപ്പ്, പാലുംപഴവും, ആലയമണി, കര്‍ണന്‍, ഉയര്‍ന്തമനിതന്‍, മൃദംഗചക്രവര്‍ത്തി, മുതല്‍മര്യാദ തുടങ്ങിയവയാണ് ശിവാജി അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. 30 വര്‍ഷത്തോളം തുല്യശക്തിയോടെ തമിഴ് സിനിമയെ ഭരിച്ച താരങ്ങളായിരുന്നു എം.ജി. രാമചന്ദ്രനും ശിവാജിയും. ഒരേയൊരു ചിത്രത്തില്‍ മാത്രമാണ് ഈ രണ്ടു താരങ്ങളും ഒരുമിച്ചു പ്രത്യക്ഷപ്പെട്ടത് (കൂണ്ടുക്കിളി).

ശിവാജി അധികവും കുടുംബചിത്രങ്ങളില്‍ നായകനായാണ് വേഷമിട്ടിട്ടുള്ളത്. വൈകാരികത്വം നിറഞ്ഞതും സംഭാഷണ പ്രധാനവുമായിരുന്നു   അവ മിക്കതും. തമിഴകത്തെ ആരാധകവൃന്ദം ശിവാജി ഗണേശനെ 'നടികര്‍തിലകം' എന്നുവിളിച്ചു.

1959-ല്‍ കെയ്റോവില്‍ നടന്ന ആഫ്രോ-ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ 'വീരപാണ്ഡ്യകട്ടബൊമ്മനി'ലെ അഭിനയത്തിന് മികച്ച നടനുള്ള അന്താരാഷ്ട്ര അവാര്‍ഡ് ശിവാജിക്ക് ലഭിച്ചു. കുറേക്കാലം രാജ്യസഭാംഗമായിരുന്നു. ഡി.എം.കെ.യില്‍ നിന്നു വിട്ടശേഷം ഏറെക്കാലം ഇദ്ദേഹം കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ചു. 1989-ലെ തമിഴ്നാട് തിരഞ്ഞെടുപ്പില്‍ തമിഴ് മുന്നേറ്റ മുന്നണിയെന്ന പുതിയൊരു പാര്‍ട്ടിയുമായി രംഗത്തുണ്ടായിരുന്നുവെങ്കിലും കനത്ത പരാജയം ശിവാജിക്കു നേരിടേണ്ടിവന്നു. ഭരതന്‍ സംവിധാനം ചെയ്ത് 1992-ല്‍ പുറത്തിറങ്ങിയ തേവര്‍ മകന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ തലത്തില്‍ പ്രത്യേക പരാമര്‍ശം നേടി. 1999-ല്‍ ചിത്രീകരിക്കപ്പെട്ട പടയപ്പയാണ് അവസാന ചിത്രം. പദ്മശ്രീ (1966), പദ്മഭൂഷണ്‍ (1984) തുടങ്ങിയ ദേശീയ ബഹുമതികളും ഇന്ത്യന്‍ ചലച്ചിത്ര മേഖലയ്ക്കു നല്‍കിയ സമഗ്രസംഭാവനയ്ക്കു 1997-ല്‍ ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ പരമോന്നത ബഹുമതിയായ ദാദസാഹേബ് ഫാല്‍ക്കേ അവാര്‍ഡും, ഫ്രാന്‍സിന്റെ ഷെവലിയര്‍ പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. അണ്ണാമലെ സര്‍വകലാശാല ഇദ്ദേഹത്തെ ഡോക്ടറേറ്റ് നല്‍കി (1986) ആദരിക്കുകയുണ്ടായി. തമിഴ്നാട് സര്‍ക്കാര്‍ കലൈമാനിനി പുരസ്കാരവും (1997), ആന്ധ്രാസര്‍ക്കാര്‍ എന്‍.ടി.ആര്‍. ദേശീയ അവാര്‍ഡും നല്‍കി (1998) ശിവാജി ഗണേശനെ ആദരിച്ചിട്ടുണ്ട്. 2001 ജൂല. 21-ന് ശിവാജി ഗണേശന്‍ അന്തരിച്ചു. ഇദ്ദേഹത്തിന്റെ പുത്രന്‍ പ്രഭുവും ചലച്ചിത്ര താരമാണ്.

(വിജയകൃഷ്ണന്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍