This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗഡ്ഡി നൃത്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:07, 21 ഏപ്രില്‍ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗഡ്ഡി നൃത്തം

Gaddi Dance

ജമ്മു-കാശ്മീര്‍ സംസ്ഥാനത്തില്‍പ്പെട്ട കൈലാസ് തടാകത്തിലെ മേളയില്‍ നടത്താറുള്ള ഒരു നാടോടി ദൃശ്യകലാരൂപം. ഇത് ഹിമാചല്‍പ്രദേശിലെ കാംഗ്രാ മലയോരങ്ങളില്‍ പ്രചാരത്തിലുള്ള നൃത്തങ്ങളുമായി ബന്ധപ്പെട്ടതാണ്. നൃത്തങ്ങളുടെ രൂപത്തില്‍ വൈവിധ്യമുണ്ട്: എന്നാല്‍ അവയുടെ പാരമ്പര്യം സമാനമാണ്. ഗഡ്ഡിനൃത്തം സെപ്തംബര്‍ മാസത്തിലാണ് നടത്തുക പതിവ്. വാസുകിയാണ് ഡോഡാജില്ലയിലെ ജനങ്ങളുടെ ആരാധനാമൂര്‍ത്തി. വാസുകീപൂജയുടെ ഭാഗമാണിത്. ഓടക്കുഴലിന്റെയും ചെണ്ടയുടെയും താളത്തിനൊപ്പിച്ചുള്ള മന്ദചലനത്തോടെ ആരംഭിക്കുന്ന ഈ നൃത്തം ക്രമേണ വേഗത കൂടിക്കൂടി ഉച്ചസ്ഥായിയില്‍ അവസാനിക്കുന്നു. നര്‍ത്തകര്‍ വാസുകിയെ പ്രകീര്‍ത്തിച്ചു പാട്ടുപാടുന്നു; കൈകൊട്ടിയും കൈകോര്‍ത്തുപിടിച്ചും വട്ടത്തില്‍ നൃത്തം ചെയ്യുന്നു. നര്‍ത്തകരുടെ വേഷവിധാനവും അഭ്യാസപ്രകടനവും അത്യാകര്‍ഷകമാണ്. ഈ നൃത്തത്തില്‍ കൊമ്പും പശ്ചാത്തലവാദ്യമായി ഉപയോഗിക്കുന്നു. പുരുഷന്മാരാണ് ഇതില്‍ പങ്കെടുക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍