This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗംഗോപാധ്യായ, പവിത്ര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗംഗോപാധ്യായ, പവിത്ര

Gangopadhay, Pavithra (1893 - 1974)

ബംഗാളി സാഹിത്യകാരനും പത്രപ്രവര്‍ത്തകനും 1893-ല്‍ വിക്രംപൂരില്‍ ജനിച്ചു. ദേശ്, പ്രബാസി, ആനന്ദബസാര്‍, ഭാരത്വര്‍ഷ, സ്വരാജ്, ബൈജാലി, സബൂജ്പത്ര എന്നിങ്ങനെ നിരവധി പത്രങ്ങളുടെ പ്രസാധകനായി സേവനമനുഷ്ഠിച്ചു. ജോഗേന്ദ്രനാഥ് ഗുപ്ത, സി.ആര്‍.ദാസ്, പ്രമതചൌധരി തുടങ്ങിയ നേതാക്കളുമായും പുരോഗമന പ്രസ്ഥാനമായ കല്ലോല്‍ പ്രസ്ഥാനവുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ബിക്രംപുരി ഉപഭാഷയില്‍ ഭഗവാന്‍ ക്ഷേത്രപാലിനെക്കുറിച്ചുള്ള വ്രതകഥ(മതപ്രാധാന്യമുള്ള നാടോടിക്കഥകള്‍)യുടെ അടിസ്ഥാനത്തില്‍ രചിച്ച താക്കൂര്‍മാര്‍ ഇതിഹാസ (മുത്തശ്ശിക്കഥകള്‍) പവിത്രയ്ക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തു.

ചലാമന്‍ ജീവന്‍ (ചലിക്കുന്ന ജീവിതം) ആണ് ഗംഗോപാധ്യായയുടെ ആത്മകഥ. രണ്ടു വാല്യങ്ങളിലുള്ള ഇതില്‍ ഇദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തെക്കുറിച്ചുള്ള സ്പഷ്ടമായ വിവരങ്ങളാണുള്ളത്. മാക്സിം ഗോര്‍ക്കി, നുട്ട് ഹാംസണ്‍, മേറ്റര്‍ലിങ്ക്, ലൂസുന്‍, വിക്ടര്‍ ഹ്യൂഗോ തുടങ്ങി അനേകരുടെ പുസ്തകങ്ങള്‍ ഇദ്ദേഹം ബംഗാളി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കല്ലോല്‍ പ്രസ്ഥാനത്തിന്റെ മുഖപത്രവും പവിത്രഗംഗോപാധ്യായ പത്രാധിപനുമായിരുന്ന കല്ലോല്‍ എന്ന പ്രസിദ്ധീകരണം ബംഗാളി സാഹിത്യത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. ബംഗാളിലെ മിക്ക സാഹിത്യ-സാംസ്കാരിക സംഘടനകളുമായി ബന്ധപ്പെട്ട് ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 1974-ല്‍ ഗംഗോപാധ്യായ പവിത്ര അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍