This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖോസ് ല, ഗോപാല്‍ദാസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Khosla, Gopal Das (1901 -))
(Khosla, Gopal Das (1901 -))
 
വരി 1: വരി 1:
==ഖോസ് ല, ഗോപാല്‍ദാസ് ==
==ഖോസ് ല, ഗോപാല്‍ദാസ് ==
-
==Khosla, Gopal Das (1901 -)==
+
===Khosla, Gopal Das (1901 -)===
[[ചിത്രം:Khosla_G_D.png‎ |120px|thumb|right|ഗോപാല്‍ദാസ് ഖോസ് ല]]
[[ചിത്രം:Khosla_G_D.png‎ |120px|thumb|right|ഗോപാല്‍ദാസ് ഖോസ് ല]]

Current revision as of 14:10, 18 ഏപ്രില്‍ 2016

ഖോസ് ല, ഗോപാല്‍ദാസ്

Khosla, Gopal Das (1901 -)

ഗോപാല്‍ദാസ് ഖോസ് ല

പ്രശസ്തനായ ന്യായാധിപനും ഇന്തോ-ആംഗ്ലിയന്‍ സാഹിത്യകാരനും. 1901 ഡി. 15-ന് ലാഹോറില്‍ ജനിച്ചു. കേംബ്രിജ് സര്‍വകലാശാലയില്‍ നിന്ന് ബി.എ. ഓണേഴ്സ് ബിരുദം നേടി. ബാരിസ്റ്റര്‍, ഐ.സി.എസ്. പരീക്ഷകള്‍ ജയിച്ച് പഞ്ചാബ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് (1959-61), കോമണ്‍വെല്‍ത്ത് അന്വേഷണക്കമ്മിഷന്‍ അംഗം (1962), ഓഥേഴ്സ് ഗില്‍ഡ് ഒഫ് ഇന്ത്യയുടെ അധ്യക്ഷന്‍ എന്നീ പദവികള്‍ വഹിച്ചു.

ഖോസ് ലയുടെ രചനകളെല്ലാം ഇംഗ്ലീഷിലാണ്. നീതിന്യായനിര്‍വഹണം സംബന്ധിച്ച് പത്രമാസികകളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരങ്ങള്‍ക്കു പുറമേ, ദ് ലാസ്റ്റ് മുഗള്‍ (1967, നോവല്‍), ദ് പ്രൈസ് ഒഫ് എ വൈഫ് (1962), ദ് ഹൊറസ്കോപ്പ് ക്യനോട്ട് ഡൈ (1963, ചെറുകഥകള്‍), ദ് ലാസ്റ്റ് ഡെയ്സ് ഒഫ് നേതാജി (1974, ജീവചരിത്രം), ഹിമാലയന്‍ സര്‍ക്യൂട്ട് (1956, യാത്രാവിവരണം), ദ് മര്‍ഡര്‍ ഒഫ് ദ് മഹാത്മാ ആന്‍ഡ് അദര്‍ കെയ്സസ് (1963) എന്നീ കൃതികളും ഇന്ത്യന്‍-ഇംഗ്ലീഷ് സാഹിത്യത്തിന് ഖോസ് ലയുടെ സംഭാവനകളാണ്. ഇന്ത്യാവിഭജനത്തെ ആസ്പദമാക്കിയുള്ള സ്റ്റേണ്‍ റക്കണിങ് (Stern Reckoning, 1950) ആണ് ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റൊരു കൃതി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍