This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖുത്ബ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:52, 4 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഖുത്ബ

പ്രഭാഷണം. മുസ്ലിം പള്ളികളില്‍ വെള്ളിയാഴ്ചതോറും പ്രാര്‍ഥനയ്ക്കു മുമ്പും മുസ്ലിം സുദിനങ്ങളായ ഈദുല്‍ഫിത്തര്‍ (ചെറിയ പെരുനാള്‍), ഈദുല്‍ അള്ഹ (വലിയ പെരുന്നാള്‍) എന്നീ ദിവസങ്ങളില്‍ പ്രാര്‍ഥനയ്ക്കുശേഷവും ഇമാം നടത്തുന്ന പ്രസംഗം.

ഒരു ഖുത്ബ ശരിയാകണമെങ്കില്‍ അതിന് അഞ്ചു നിബന്ധനകള്‍ പാലിക്കണമെന്ന് ഇസ്ലാം അനുശാസിക്കുന്നു: (i) പ്രപഞ്ചനാഥനായ അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടായിരിക്കണം ഖുത്ബ തുടങ്ങേണ്ടത്. (ii) അന്ത്യപ്രവാചകനായ മുഹമ്മദു നബിയുടെ പേരില്‍ സലാത്ത് ചൊല്ലുക, (iii) ശ്രോതാക്കള്‍ക്ക് ദൈവഭക്തി ഉപദേശിക്കുക, (iv) പരിശുദ്ധ ഖുര്‍ആനില്‍ നിന്ന് ഒരു സൂക്തമെങ്കിലും ഉദ്ധരിക്കുക, (v) ലോക മുസ്ലിങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക.

ശത്രുക്കളെ ഭയന്ന് മക്കയില്‍ നിന്നു പലായനം ചെയ്ത മുഹമ്മദ് നബിയും അനുയായികളും ഒരു വെള്ളിയാഴ്ച ദിവസം മദീനയ്ക്കടുത്ത് ബനൂസലീമ ഗോത്രക്കാര്‍ താമസിക്കുന്ന റാനൂനയിലെത്തി. ജുംആ പ്രാര്‍ഥനയ്ക്കുശേഷം നബി അവിടെ സന്നിഹിതരായിരുന്നവരോടു പ്രസംഗിച്ചു. ഇതാണ് ആദ്യത്തെ ഖുത്ബയെന്നു പറയപ്പെടുന്നു. നബിയുടെ ഉജ്ജ്വലമായ പ്രസംഗം ശ്രോതാക്കളെ ആവേശഭരിതരാക്കി. ദൈവികസന്ദേശത്തിലുള്ള അവരുടെ വിശ്വാസം ഉറപ്പിക്കാന്‍ ഈ ഖുത്ബ സഹായകമായി. ഗ്രഹണസമയങ്ങളിലും വരള്‍ച്ചകൊണ്ടു പൊറുതിമുട്ടുമ്പോള്‍ മഴപെയ്യിക്കുന്നതിനും ആപത്ഘട്ടങ്ങളില്‍ നടത്തുന്ന പ്രത്യേക പ്രാര്‍ഥനകളിലും ഖുത്ബ ഒരു അനിവാര്യ ഘടകമാണ്.

സമകാലിക സംഭവങ്ങളെക്കുറിച്ചും ഖുത്ബയില്‍ പരാമര്‍ശിക്കാറുണ്ട്.

(ഡോ. എം.എ. കരീം)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%96%E0%B5%81%E0%B4%A4%E0%B5%8D%E0%B4%AC" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍