This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖാലിദ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖാലിദ്

Khalid (1912 - 82)

സൗദി അറേബ്യയിലെ രാജാവ്. ഖാലിദ് ഇബ്നു അബ്ദുല്‍ അസീസ് അല്‍ സൗദി എന്നാണ് പൂര്‍ണനാമധേയം. സൗദി അറേബ്യയുടെ സ്ഥാപകനായ ഇബ്നു സൗദിന്റെ പുത്രനായി 1912-ല്‍ റിയാദില്‍ ജനിച്ചു. മതപരമായ വിദ്യാഭ്യാസം മാത്രമേ ഇദ്ദേഹത്തിന് ലഭിച്ചിരുന്നുള്ളൂ. യെമനുമായി 1934-ല്‍ ഒരു സമാധാനക്കരാറുണ്ടാക്കാന്‍ രാജാവ് നിയോഗിച്ചത് ഖാലിദിനെയായിരുന്നു. ഫെയ്സല്‍, രാജാവും പ്രധാനമന്ത്രിയുമായിത്തീര്‍ന്നപ്പോള്‍ (1964) ഖാലിദിനെ നിയുക്ത രാജ്യാവകാശിയായും ഡെപ്യൂട്ടി പ്രധാനമന്ത്രിയായും നിയമിച്ചു. 1975 മാ. 25-ന് ഫെയ്സല്‍ രാജാവ് വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഖാലിദ് സൗദിയിലെ രാജാവായി.

1982 ജൂണ്‍ 13-ന് സൗദി അറേബ്യയിലെ തൈഫില്‍ ഖാലിദ് അന്തരിച്ചു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%96%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%A6%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍