This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖാന്‍, സഹീര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖാന്‍, സഹീര്‍

Khan, Zaheer (1978 - )

സഹീര്‍ ഖാന്‍
ഇന്ത്യന്‍ ക്രിക്കറ്റ് താരം. മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ജില്ലയിലെ ശ്രീരംപൂരില്‍ ബക്തിയാര്‍ഖാന്‍-സാഖിയ ദമ്പതികളുടെ മകനായി 1978 ഒ. 27-ന് ജനിച്ചു. വിദ്യാഭ്യാസകാലം മുതല്ക്കേ ക്രിക്കറ്റ് ടീം അംഗമായിരുന്നു. ഏഷ്യ XI, ബറോഡ, മുംബൈ, വോര്‍ക്കെസ്റ്റര്‍ഷൈര്‍ തുടങ്ങിയ ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള സഹീറിന്റെ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളിലെ അരങ്ങേറ്റം ബംഗ്ളാദേശിനെതിരെ ധാക്കയിലും (2000 ന. 10-13) ഏകദിനത്തില്‍ കെനിയയ്ക്കെതിരെ നെയ്റോബിയിലു(2000 ഒ. 3)മായിരുന്നു. ഇടം കൈയന്‍ പേസ് ബൗളറായ സഹീറിനെ ശ്രദ്ധേയനാക്കുന്നത് പന്ത് രണ്ട് ദിശയിലേക്കും 'സ്വിങ്' ചെയ്യാനുള്ള കഴിവാണ്. ആദ്യവര്‍ഷങ്ങളില്‍ ബൗളിങ് മേഖലയില്‍ ഇന്ത്യയുടെ പേസ് ആക്രമണത്തെ നയിക്കാനായെങ്കിലും 2003-04 വര്‍ഷങ്ങളില്‍ പരിക്കുമൂലം ടീമില്‍ ഇടം നേടാനാവാതെ വിശ്രമിക്കേണ്ടിവന്നു. തുടര്‍ന്ന് 2005-ല്‍ ടീമില്‍ മടങ്ങിയെത്തിയെങ്കിലും 'ഫോം' കണ്ടെത്താനായില്ല. തുടര്‍ന്ന് ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച സഹീറിനെ ദേശീയ ടീമിലേക്കു മടക്കിവിളിച്ചു. ടെസ്റ്റില്‍ പതിനൊന്നാമനായി ബാറ്റിങ്ങിനിറങ്ങി ഏറ്റവും കൂടുതല്‍ റണ്‍സ് (75) നേടിയതിന്റെ റെക്കോര്‍ഡ് സഹീര്‍ഖാന്റെ പേരിലാണ്.

ചിത്രം:Screen11.png‎

2000 മുതല്‍ 2012 സെപ്തംബര്‍ വരെയുള്ള സഹീര്‍ഖാന്റെ കായിക പ്രകടനം ഇപ്രകാരമാണ്. മികച്ച് ടെസ്റ്റ് ബൗളിങ് 10/49, മികച്ച ഏകദിന ബൗളിങ് 5/42.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍