This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൗശികന്‍ IV

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൗശികന്‍ IV

മഹാഭാരതത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഒരു ശ്രേഷ്ഠമുനി. കൗശികന്‍ ഒരിക്കല്‍ ഒരു വൃക്ഷത്തണലിലിരുന്നു തപസ്സുചെയ്യുമ്പോള്‍ ഒരു വെള്ളില്‍ പക്ഷിയുടെ കാഷ്ഠം ശിരസ്സില്‍ വീണു, അപ്പോള്‍ കുപിതനായ കൗശികന്റെ തീക്ഷ്ണമായ നോട്ടത്തില്‍ ആ പക്ഷി ഭസ്മമായിത്തീര്‍ന്നു. ഈ പ്രവൃത്തിയിലുള്ള പശ്ചാത്താപത്താല്‍ അദ്ദേഹം ഭിക്ഷയെടുത്ത് ഉപജീവനം നടത്തി. ഒരിക്കല്‍ ഒരു ബ്രാഹ്മണഭവനത്തിലെത്തിയപ്പോള്‍ ബ്രാഹ്മണപത്നി വാതുക്കല്‍ വന്ന് കൗശികനോട് അല്പസമയം അവിടെ നില്‍ക്കാന്‍ അപേക്ഷിച്ചു. ഈ സമയത്ത് ഭര്‍ത്താവ് വന്നതിനാല്‍ ഭര്‍തൃശുശ്രൂഷയില്‍ മുഴുകിയ അവര്‍ കൗശികനെ മറന്നുപോയി. കൗശികന്‍ ബ്രാഹ്മണിയോട് കോപിച്ചപ്പോള്‍ ഭര്‍തൃശുശ്രൂഷയാണ് മെച്ചമെന്നും, ബ്രാഹ്മണര്‍ക്ക് കോപം നിഷിദ്ധമാണെന്നും അവര്‍ വാദിച്ചു. മാത്രമല്ല, മിഥിലാപുരിയില്‍ച്ചെന്ന് ശ്രേഷ്ഠനായ ധര്‍മവ്യാസനില്‍നിന്ന് ഉപദേശം സ്വീകരിക്കാനും ബ്രാഹ്മണി കൗശികനെ ഉപദേശിച്ചു. പശ്ചാത്തപിച്ച കൗശികന്‍, ധര്‍മവ്യാസന്റെ അടുക്കലെത്തി ഉപദേശങ്ങള്‍ സ്വീകരിച്ചശേഷം സ്വഭവനത്തില്‍ തിരിച്ചെത്തി മാതാപിതാക്കളെ ശുശ്രൂഷിച്ചുകൊണ്ട് വളരെക്കാലം ജീവിച്ചുവെന്ന് മഹാഭാരതം വനപര്‍വം 206 മുതല്‍ 210 വരെ അധ്യായങ്ങളില്‍ പറയുന്നു. പാണ്ഡവരുടെ വനവാസകാലത്ത് ധര്‍മപുത്രരോട് മാര്‍ക്കണ്ഡേയമുനി കൗശികന്റെ കഥ പറഞ്ഞതായി കാണുന്നുണ്ട്.

(ഡോ. എസ്. ജയകുമാരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍