This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോവിദാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:32, 13 ജനുവരി 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോവിദാരം

ലെഗുമിനോസേ സസ്യകുടുംബത്തിലെ ഒരു ഇലകൊഴിയും വൃക്ഷം. ശാ.നാ. ബോഹീനിയ വാരിഗേറ്റ (Bauhinia variegata). മൗണ്ടന്‍ എബണി (mountain ebony), ഓര്‍ക്കിഡ്‌ ട്രീ (orchid tree) എന്നീ പേരുകളിലും ഈ വൃക്ഷം അറിയപ്പെടുന്നു. ഇന്ത്യ, മ്യാന്മര്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ താരതമ്യേന മഴ കുറവുള്ള സ്ഥലങ്ങളിലാണ്‌ ഇവ വളരുന്നത്‌. 1.5-6 മീറ്ററോളം ഉയരത്തില്‍ വളരുന്ന ഈ വൃക്ഷത്തിന്റെ ഇലകള്‍ക്ക്‌ നീളത്തെക്കാള്‍ കൂടുതല്‍ വീതിയുണ്ട്‌. 2മ്മ 5 സെ.മീ. നീളമുള്ള ഇലഞെടുപ്പുകളാണിവയ്‌ക്കുള്ളത്‌. ഏകാന്തരന്യാസത്തിലുള്ള ഇലകള്‍ ലഘുപത്രങ്ങളാണ്‌. ഫെബ്രുവരി-മേയ്‌ മാസങ്ങളില്‍ ഏഴു പുഷ്‌പങ്ങളോളമുള്ള റസീം ആയോ കോറിംബ്‌ ആയോ പുഷ്‌പമഞ്‌ജരിയുണ്ടാകുന്നു. പുഷ്‌പങ്ങള്‍ക്കു വളരെ ചെറിയ ഞെടുപ്പാണുള്ളത്‌. ചുവപ്പോ വെള്ളയോ നിറമുള്ള പുഷ്‌പങ്ങള്‍ക്ക്‌ ബാഹ്യദളങ്ങളും ദളങ്ങളും അഞ്ചെണ്ണം വീതമാണ്‌. 4 ദളങ്ങള്‍ ഇളംചുവപ്പും അഞ്ചാമത്തെ അല്‌പം വലിയദളം കടുംചുവപ്പോ ചുവപ്പും മഞ്ഞയും പാടുകളുള്ളതോ ആയിരിക്കും. 10 കേസരങ്ങളുള്ളതില്‍ അധികവും വന്ധ്യങ്ങളാകാറുണ്ട്‌. 30 സെന്റിമീറ്ററോളം നീളമുള്ള കായ്‌കളില്‍ (Pod) പത്തോ പതിനഞ്ചോ വിത്തുകളുണ്ടായിരിക്കും.

കടുംനിറമുള്ള തടിയില്‍നിന്ന്‌ ടാനിനും ചായവും ലഭിക്കുന്നു. തടികൊണ്ട്‌ കാര്‍ഷികോപകരണങ്ങള്‍ ഉണ്ടാക്കുന്നു. തളിരിലകളും മൂപ്പെത്താത്ത കായ്‌കളും ഭക്ഷ്യയോഗ്യമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍