This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോവര്‍ക്കഴുത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കോവര്‍ക്കഴുത == == Mule == ആണ്‍കഴുതയും പെണ്‍കുതിരയും ഇണചേര്‍ന്നു...)
(Mule)
വരി 4: വരി 4:
== Mule ==
== Mule ==
-
 
+
[[ചിത്രം:Vol9_101_mule-3.jpg|thumb|]]
ആണ്‍കഴുതയും പെണ്‍കുതിരയും ഇണചേര്‍ന്നുണ്ടാകുന്ന പ്രത്യുത്‌പാദനശേഷിയില്ലാത്ത സങ്കരമൃഗം.
ആണ്‍കഴുതയും പെണ്‍കുതിരയും ഇണചേര്‍ന്നുണ്ടാകുന്ന പ്രത്യുത്‌പാദനശേഷിയില്ലാത്ത സങ്കരമൃഗം.

12:22, 13 ജനുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം

കോവര്‍ക്കഴുത

Mule

ആണ്‍കഴുതയും പെണ്‍കുതിരയും ഇണചേര്‍ന്നുണ്ടാകുന്ന പ്രത്യുത്‌പാദനശേഷിയില്ലാത്ത സങ്കരമൃഗം.

ഉദ്ദേശം 3000 കൊല്ലങ്ങള്‍ക്കുമുമ്പുതന്നെ ഏഷ്യാമൈനറിലും മറ്റും ഭാരം ചുമക്കുന്നതിനുവേണ്ടി കോവര്‍ക്കഴുതകളെ വന്‍തോതില്‍ ഉപയോഗിച്ചുപോന്നിരുന്നു. ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും ഇവയെ ഇതിനുവേണ്ടി ഉപയോഗപ്പെടുത്തുന്നുണ്ട്‌. ഏറ്റവും കഠിനമായ സാഹചര്യങ്ങളില്‍പ്പോലും ഭാരം വലിക്കാനുള്ള കോവര്‍ക്കഴുതകളുടെ കഴിവ്‌ അന്യാദൃശമാണ്‌.

ഇവ ഉയരത്തിന്റെ കാര്യത്തില്‍ കുതിരകളോട്‌ സാദൃശ്യം പുലര്‍ത്തുന്നു. അതുപോലെ തന്നെ ശരീരത്തിലെ രോമാവരണം, കഴുത്തിന്റെയും ഉടലിന്റെയും ആകൃതി എന്നിവയിലും ഇവയ്‌ക്ക്‌ കുതിരകളോട്‌ സാദൃശ്യമുണ്ട്‌. കുറിയ തടിച്ച തലയും നീണ്ട ചെവികളും മെലിഞ്ഞ കൈകാലുകളും ചെറിയ കുളമ്പുകളും ചെറിയ ഗള പിന്‍ഭാഗവു(Mare)മാണ്‌ ഇവയ്‌ക്കുള്ളത്‌. കഴുതയുടെ ശരീരലക്ഷണങ്ങളാണിവ. ശരീരരോമാവരണത്തിന്‌ സാധാരണമായി തവിട്ടുനിറമായിരിക്കും; അപൂര്‍വമായി ചാരനിറവും.

ഏറ്റവും വലിയ ഒരു കോവര്‍ക്കഴുതയ്‌ക്ക്‌ ഏതാണ്ട്‌ രണ്ടു മീറ്ററോളം ഉയരമുണ്ടായിരിക്കും; ശരീരഭാരം 550 മുതല്‍ 700 കിലോഗ്രാം വരെ വരും. താരതമ്യേന ചെറിയ ഇനം കോവര്‍ക്കഴുതകളുടെ ഉയരം ശരാശരി 1.5 മീറ്ററായിരിക്കും; ഭാരം 270 മുതല്‍ 600 കിലോഗ്രാം വരെയും.

ലോകത്ത്‌ ഏറ്റവും നല്ലയിനം കോവര്‍ക്കഴുതകളെ കണ്ടുവരുന്നത്‌ സ്‌പെയിന്‍, യു.എസ്‌., പോര്‍ച്ചുഗല്‍, ഇറ്റലി എന്നീ രാജ്യങ്ങളിലാണ്‌. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ യന്ത്രവത്‌കരണം നടന്നതിന്റെ ഫലമായി കോവര്‍ക്കഴുതകളുടെ പ്രാധാന്യം ഇന്ന്‌ ഗണ്യമായി കുറഞ്ഞിട്ടുണ്ട്‌.

പല ഇനങ്ങളില്‍പ്പെട്ട കോവര്‍ക്കഴുതകളുണ്ട്‌. ജോലിയുടെ സ്വഭാവമനുസരിച്ച്‌ ഇവയെ ഭാരം ചുമക്കുന്നവ (Draft mules), കൃഷിനിലങ്ങള്‍ ഉഴാനുപയോഗിക്കുന്നവ (Farm mules). കരിമ്പ്‌ ചുമക്കാനുപയോഗിക്കുന്നവ (Sugar Mules), പരുത്തി ചുമക്കാനുപയോഗിക്കുന്നവ (Cotton mules), ഖനികളില്‍ ഉപയോഗപ്പെടുത്തുന്ന (Mining mules)എന്നിങ്ങനെ തരംതിരിക്കാറുണ്ട്‌. ഖനികളില്‍ ഉപയോഗപ്പെടുത്തുന്ന കോവര്‍ക്കഴുതകള്‍ താരതമ്യേന ചെറിയവയാണ്‌. ഇവയുടെ ശരീരത്തിന്‌ ഏതാണ്ട്‌ 270 കിലോഗ്രാം ഭാരവുമുണ്ടായിരിക്കും.

കോവര്‍ക്കഴുതകള്‍ കുതിരകളെക്കാള്‍ ബുദ്ധിയുള്ള മൃഗങ്ങളാണ്‌. പലതരത്തിലുള്ള പ്രതികൂലസാഹചര്യങ്ങളെയും അതിജീവിക്കാനുള്ള കഴിവും ഇവയ്‌ക്കുണ്ട്‌. അതുപോലെതന്നെ ആഹാരമില്ലാതെ താരതമ്യേന കൂടുതല്‍ ദിവസം കഴിയാനും ഇവയ്‌ക്കു കഴിയുന്നു.

(പ്രൊഫ. എം. സ്റ്റീഫന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍