This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോലാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കോലാര്‍ == മൈസൂറിന്റെ കിഴക്കുഭാഗത്തുള്ള ഒരു ജില്ലയും അതിന്...)
(കോലാര്‍)
വരി 1: വരി 1:
== കോലാര്‍ ==
== കോലാര്‍ ==
-
 
+
[[ചിത്രം:Vol9_101_Kolarammatemple.jpg|thumb|]]
മൈസൂറിന്റെ കിഴക്കുഭാഗത്തുള്ള ഒരു ജില്ലയും അതിന്റെ ആസ്ഥാനമായ നഗരവും. കോലാര്‍ സ്വര്‍ണഖനികള്‍ ഈ ജില്ലയിലാണ്‌. ബാംഗ്ലൂരിന്‌ 69 കി.മീ. വടക്കുകിഴക്കാണ്‌ സ്ഥാനം. യെലഹന്നാ-ബന്നാരപ്പേട്ട്‌ നാരോഗേജ്‌ പാതയിലെ ഒരു റെയില്‍വേ സ്റ്റേഷന്റെ പേരും കോലാര്‍ എന്നാണ്‌. ബാംഗ്ലൂര്‍-തുന്നൂര്‍ ജില്ലകളാണ്‌ പടിഞ്ഞാറ്‌. മറ്റു മൂന്നു വശങ്ങളും ആന്ധ്രപ്രദേശ്‌-തമിഴ്‌നാട്‌ സംസ്ഥാനങ്ങളോടു ചേര്‍ന്നുകിടക്കുന്നു. വടക്ക്‌ അനന്തപ്പൂര്‍ജില്ലയും കിഴക്ക്‌ കടപ്പ, നോര്‍ത്‌ ആര്‍ക്കോട്ട്‌ എന്നീ ജില്ലകളും തെക്ക്‌ സേലവുമാണ്‌ അതിര്‍ത്തികള്‍. വടക്ക്‌ അക്ഷാംശം. 12º 48'-നും 13º 58'-നും മധ്യേയും കിഴക്ക്‌ രേഖാംശം. 77º 22'-നും 78º 35'-നും മധ്യേയുമാണ്‌ ജില്ലയുടെ കിടപ്പ്‌. വിസ്‌തൃതി: 4,012 ച.കി.മീ.; ജനസംഖ്യ: 15,40,231 (2011).

12:11, 13 ജനുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം

കോലാഹല, കുവലാല, കോലാല എന്നീ പേരുകളില്‍ ഈ സ്ഥലം അറിയപ്പെട്ടിരുന്നു. ക്രിസ്‌ത്വബ്‌ദം ആദിശതകങ്ങളില്‍ കോലാര്‍ ആസ്ഥാനമായി ഭരിച്ച ഗംഗ രാജവംശത്തിലെ 17-ാമത്തെ രാജാവായ കോലാഹലനാണത്ര നഗരത്തിന്‌ "കോലാഹല' എന്നു പേരിട്ടത്‌. ചോളഭരണത്തിന്‍ കീഴില്‍ ഈ ജില്ല നികരിലിചോളമണ്ഡലം എന്നറിയപ്പെട്ടു. രാജേന്ദ്രചോളനാണ്‌ കോലാറിലെ പ്രസിദ്ധമായ കോലാരമ്മക്ഷേത്രം നിര്‍മിച്ചതെന്നും ഈ ക്ഷേത്രനാമത്തില്‍ നിന്നാണ്‌ കോലാര്‍ സ്ഥലവാചിയായതെന്നും പറയപ്പെടുന്നു. ഹോയ്‌സാല-വിജയനഗരസാമ്രാജ്യങ്ങളുടെയും മൈസൂര്‍ സുല്‍ത്താന്മാരുടെയും മഹാരാജ കൃഷ്‌ണരാജ വാടിയാരുടെയും ഭരണസീമയിലായിരുന്നു ഈ പ്രദേശം.

ധാരാളം കുന്നുകളും കൊടുമുടികളും നിറഞ്ഞതാണ്‌ ഈ ജില്ല. ചിക്‌-ബല്ലാപൂര്‍ താലൂക്കിലെ നന്ദിദുര്‍ഗമാണ്‌ ഇവയില്‍ ഏറ്റവും ഉയര്‍ന്നത്‌ (1,220 മീ. ഉയരം). കോലാര്‍ നഗരത്തിന്റെ വടക്കുകിഴക്കായി കിടക്കുന്ന കോലാര്‍ മലകള്‍ക്ക്‌ "ശതശൃംഗ' പര്‍വതം എന്നും പേരുണ്ട്‌. പാറനിറഞ്ഞ തരിശുഭൂമിയായിട്ടാണ്‌ ഈ കുന്നുകള്‍ കാണപ്പെടുന്നതെങ്കിലും അതിന്റെ മുകളറ്റം ഗ്രാമങ്ങളും ഫലപുഷ്‌ടമായ നിലങ്ങളും നിറഞ്ഞ പീഠഭൂമിയാണ്‌. ഇതിന്റെ കിഴക്കുവശത്തായി കാണുന്ന ഒരു വറ്റാത്ത നീരുറവയാണ്‌ ഈ ഫലസമൃദ്ധിക്കു കാരണം. "ആന്തരഗംഗ' എന്നുപേരുള്ള ഈ അരുവി ഒരു തീര്‍ഥമാണെന്നാണ്‌ ജനവിശ്വാസം. പാലാര്‍, ഉത്തരപിനാകിനി (വടക്കേപെന്നാര്‍) എന്നീ നദികള്‍ ഈ ജില്ലയിലെ മലകളില്‍ നിന്നുദ്‌ഭവിക്കുന്നു. ഹിന്ദുക്കളും മുസ്‌ലിങ്ങളുമാണ്‌ ജനസംഖ്യയില്‍ ഭൂരിപക്ഷം. പുകയില, കരിമ്പ്‌, പരുത്തി എന്നിവ മുഖ്യ കൃഷികളാണ്‌. പട്ടുനെയ്‌ത്ത്‌, കൈത്തറി, പാത്രനിര്‍മാണം, ധാതുസംസ്‌കരണം, ഓട്‌, ഇഷ്‌ടികനിര്‍മാണം തുടങ്ങിയവ മുഖ്യവ്യവസായങ്ങളാകുന്നു. ഒരു വ്യവസായ കേന്ദ്രമാണ്‌ കോലാര്‍ നഗരം. പ്രാചീനമായ കോട്ടയുടെ അവശിഷ്‌ടങ്ങള്‍ ഇവിടെ കാണാം. വടക്ക്‌ അക്ഷാംശം. 13° 6'കിഴക്ക്‌ രേഖാംശം. 78° 7' ആണ്‌ കോലാര്‍ നഗരത്തിന്റെ സ്ഥാനം. കോലാരമ്മക്ഷേത്രവും സോമേശ്വരക്ഷേത്രവും നഗരത്തിലെ മുഖ്യ ആരാധനാലയങ്ങളാകുന്നു. ആഞ്‌ജനേയ, നഞ്ചുണ്ടേശ്വര, വെങ്കട്ടരമണ, കോദണ്ഡരാമ എന്നിവയാണ്‌ മറ്റു ക്ഷേത്രങ്ങള്‍.

തേളുകള്‍ ഇവിടെ ധാരാളമുണ്ട്‌. ഉഗ്രവിഷമുള്ള ഇവയുടെ കുത്ത്‌ പലപ്പോഴും മരണത്തിനുതന്നെ കാരണമാകുന്നു. കോലാരമ്മക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടത്തിനു താഴെയായി നിറയെ തേളുകളുള്ള ഒരു പുനമുണ്ട്‌. ചെറുതായി ഒന്നനക്കിയാല്‍ ഇവ ഒരുമിച്ചു ചീറ്റുന്നതുകേള്‍ക്കാം. കോലാരമ്മക്ഷേത്രത്തിലെ വഴിപാടുകളില്‍ വെള്ളികൊണ്ടുള്ള തേള്‍രൂപം പതിവാണ്‌. ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ ചുറ്റുഭിത്തികള്‍ മുഴുവന്‍ തന്നെ ചോളഭരണകാലത്തെ തമിഴിലുള്ള ലിഖിതങ്ങള്‍ കൊണ്ടു നിറഞ്ഞിരിക്കുന്നു.

സില്‍ക്കുവ്യവസായം ഇവിടെ വളരെ പുരോഗതി പ്രാപിച്ച നിലയിലാണ്‌. പട്ടുനൂല്‍പ്പുഴുക്കള്‍ക്കുവേണ്ടി മള്‍ബറിച്ചെടികള്‍ വന്‍തോതില്‍ കൃഷിചെയ്യപ്പെട്ടുവരുന്നു. തുര്‍ക്കിക്കോഴികളെ വളര്‍ത്തിയെടുത്ത്‌ ധാരാളമായി ബാംഗ്ലൂരിലേക്കു കയറ്റി അയയ്‌ക്കുന്നതും ഇവിടെ പതിവുതന്നെ. കമ്പിളി നിര്‍മാണവും മുഖ്യമായ മറ്റൊരു വ്യവസായമാണ്‌. ഇന്ത്യയില്‍ മൊത്തം ഉത്‌പാദിപ്പിക്കുന്ന സ്വര്‍ണത്തില്‍ 85 ശതമാനവും കര്‍ണാടകത്തില്‍ നിന്നാണ്‌ ലഭിക്കുന്നത്‌. കോലാര്‍ സ്വര്‍ണഖനിയും റെയ്‌ച്ചൂര്‍ ജില്ലയിലെ ഹട്ടി സ്വര്‍ണഖനിയുമാണ്‌ ഇവയില്‍ പ്രധാനം. ഇന്ത്യയിലെ മൂന്നാമത്തെ സ്വര്‍ണഖനി രാമഗിരി(അനന്തപ്പൂര്‍ ജില്ല, ആന്ധ്രപ്രദേശ്‌)യിലാണ്‌. അത്യാധുനിക ഖനന സംവിധാനങ്ങളുള്ള കോലാര്‍ ലോകത്തിലെ ആഴംകൂടിയ ഖനികളിലൊന്നാകുന്നു.

ഭാരത്‌ ഏര്‍ത്‌ മൂവേഴ്‌സ്‌ ലിമിറ്റഡ്‌, വ്യവസായ എസ്റ്റേറ്റ്‌, ഖനനപഠനത്തിനായുള്ള സ്‌കൂള്‍, വ്യവസായ പരിശീലനകേന്ദ്രം, ബാന്നുകള്‍, കോളജ്‌ തുടങ്ങി ധാരാളം സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. സുസജ്ജമായ ഒരു ആധുനിക വ്യവസായ കേന്ദ്രമാണ്‌ ഇപ്പോള്‍ "കോലാര്‍ ഗോള്‍ഡ്‌ ഫീല്‍ഡ്‌സ്‌' (കെ.ജി.എഫ്‌.). 77 ച.കി.മീ. വിസ്‌തൃതിയുള്ള കെ.ജി.എഫിലെ ജനസംഖ്യ: 2,33,000 (2011). നോ. കോലാര്‍ സ്വര്‍ണഖനി

(വിളക്കുടി രാജേന്ദ്രന്‍ സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8B%E0%B4%B2%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍