This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോലാട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കോലാട്‌ == ആര്‍ട്ടിയോഡാക്‌ടില ജന്തുഗോത്രത്തിലെ ബോവിഡേ കുടു...)
(കോലാട്‌)
വരി 1: വരി 1:
== കോലാട്‌ ==
== കോലാട്‌ ==
-
 
+
[[ചിത്രം:Vol9_101_Kolad-Artiodact-bovidae.jpg|thumb|]]
ആര്‍ട്ടിയോഡാക്‌ടില ജന്തുഗോത്രത്തിലെ ബോവിഡേ കുടുംബത്തില്‍പ്പെട്ട ഇരട്ടക്കുളമ്പുള്ള സസ്‌തനി. പാലിനും മാംസത്തിനും കമ്പിളിക്കും വേണ്ടി വളര്‍ത്തപ്പെടുന്ന അഴകുള്ള മൃഗങ്ങളാണിവ. കാപ്ര ജീനസിലാണ്‌ കോലാടിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഏതു കാലാവസ്ഥയോടും ഇണങ്ങി ജീവിക്കുന്ന സഹനശക്തിയും സന്താനപുഷ്‌ടിയുമുള്ള ഈ മൃഗങ്ങളെ കുറഞ്ഞ ചെലവില്‍ വളര്‍ത്താനാവും. ഇതുമൂലം പാവപ്പെട്ടവന്റെ പശു എന്നും ഇവ അറിയപ്പെടുന്നുണ്ട്‌.
ആര്‍ട്ടിയോഡാക്‌ടില ജന്തുഗോത്രത്തിലെ ബോവിഡേ കുടുംബത്തില്‍പ്പെട്ട ഇരട്ടക്കുളമ്പുള്ള സസ്‌തനി. പാലിനും മാംസത്തിനും കമ്പിളിക്കും വേണ്ടി വളര്‍ത്തപ്പെടുന്ന അഴകുള്ള മൃഗങ്ങളാണിവ. കാപ്ര ജീനസിലാണ്‌ കോലാടിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഏതു കാലാവസ്ഥയോടും ഇണങ്ങി ജീവിക്കുന്ന സഹനശക്തിയും സന്താനപുഷ്‌ടിയുമുള്ള ഈ മൃഗങ്ങളെ കുറഞ്ഞ ചെലവില്‍ വളര്‍ത്താനാവും. ഇതുമൂലം പാവപ്പെട്ടവന്റെ പശു എന്നും ഇവ അറിയപ്പെടുന്നുണ്ട്‌.

12:10, 13 ജനുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം

കോലാട്‌

ആര്‍ട്ടിയോഡാക്‌ടില ജന്തുഗോത്രത്തിലെ ബോവിഡേ കുടുംബത്തില്‍പ്പെട്ട ഇരട്ടക്കുളമ്പുള്ള സസ്‌തനി. പാലിനും മാംസത്തിനും കമ്പിളിക്കും വേണ്ടി വളര്‍ത്തപ്പെടുന്ന അഴകുള്ള മൃഗങ്ങളാണിവ. കാപ്ര ജീനസിലാണ്‌ കോലാടിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഏതു കാലാവസ്ഥയോടും ഇണങ്ങി ജീവിക്കുന്ന സഹനശക്തിയും സന്താനപുഷ്‌ടിയുമുള്ള ഈ മൃഗങ്ങളെ കുറഞ്ഞ ചെലവില്‍ വളര്‍ത്താനാവും. ഇതുമൂലം പാവപ്പെട്ടവന്റെ പശു എന്നും ഇവ അറിയപ്പെടുന്നുണ്ട്‌.

ഇന്ത്യയില്‍ നിരവധിയിനം കോലാടുകളെ വളര്‍ത്തി വരുന്നു. മലബാറി, കാശ്‌മീരി, ഗഡ്‌ഢി, ചമ്പ, പഷ്‌മിന, ജമ്‌നാപാരി, ബീറ്റാള്‍, മാര്‍വാഡി, ഓസ്‌മാനാബാദി, ബര്‍ബാറി, ബംഗാള്‍ എന്നിവയാണ്‌ ഇവയില്‍ പ്രധാനപ്പെട്ട ഇനങ്ങള്‍.

കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ മലബാറിയിനം കോലാടുകളാണ്‌ കാണപ്പെടുന്നത്‌. ഇവയെ തലശ്ശേരി ആടുകളെന്നും പറഞ്ഞുവരുന്നു. അറബി വ്യാപാരികള്‍ കൊണ്ടുവന്ന വിദേശയിനം കോലാടുകളും നാടന്‍ ആടുകളുമായി വര്‍ഗസങ്കലനം നടത്തി സൃഷ്‌ടിക്കപ്പെട്ടയിനമാണിതെന്നു കരുതുന്നു. നല്ല അഴകുള്ള ഈയിനം കോലാടുകളുടെ തലയ്‌ക്ക്‌ ഇടത്തരം വലുപ്പമേയുള്ളൂ. മൂക്കു പരന്നതും ചെവി നീണ്ടതുമാണ്‌. ഇവയ്‌ക്ക്‌ ഒരു പ്രത്യേക നിറം എടുത്തു പറയാനില്ല. വെളുപ്പില്‍ കറുത്ത പാടുകളുള്ളയിനമാണ്‌ അധികവും. മലബാറിയിനം കോലാടുകളില്‍ ഒരു വിഭാഗത്തിന്‌ കൊമ്പുകള്‍ കാണാറില്ല.

കാശ്‌മീരിയിനം കോലാടുകള്‍ കാശ്‌മീരിലെയും തിബത്തിലെയും കുന്നിന്‍പ്രദേശങ്ങളിലാണ്‌ കാണപ്പെടുന്നത്‌. സമതലങ്ങളില്‍ ഇവയെ അധികം കാണാറില്ല. കൊടുംതണുപ്പു താങ്ങാനുള്ള കഴിവും ഇവയ്‌ക്കുണ്ട്‌. നീണ്ടുവളഞ്ഞ കൊമ്പും നീളമുള്ള ചെവികളുമുള്ള ഇവയുടെ ശരീരം മൃദുത്വമുള്ള രോമത്താല്‍ മൂടിയിരിക്കും. ഇതിനടിയിലായി ശീതകാലത്ത്‌ ഒരിനം ഉള്‍രോമവും വളരുന്നു. രണ്ടിനം രോമവും കമ്പിളി നിര്‍മാണത്തിനായി വെട്ടിയെടുക്കാറുണ്ട്‌.

ഗഡ്‌ഢി, ചമ്പ എന്നീയിനം കോലാടുകള്‍ പഞ്ചാബിലെ കാംഗ്രാ താഴ്‌വരയിലും ഹിമാചല്‍ പ്രദേശിലെ ചമ്പ, സിര്‍മൂര്‍, സിംല എന്നീ പ്രദേശങ്ങളിലും കാണപ്പെടുന്നു. ഉറച്ച ശരീരഘടനയുള്ള ഇവയ്‌ക്ക്‌ കൂര്‍ത്ത മോന്തയും ഉയര്‍ന്ന മൂക്കും ഞാന്നുകിടക്കുന്ന ചെവികളുമാണുള്ളത്‌. കൊമ്പുകള്‍ അഗ്രം കൂര്‍ത്ത്‌ പിന്നിലേക്ക്‌ വളഞ്ഞിരിക്കുന്നു. നീണ്ട പരുക്കന്‍ രോമത്താല്‍ ശരീരം ആവൃതമായിരിക്കും.

പഷ്‌മിനയിനത്തില്‍പ്പെട്ട കോലാടുകളെ ലഡാക്കിലും പഞ്ചാബിലെ ലാഹനള്‍, സ്‌പിതി താഴ്‌വരകളിലും ഹിമാചല്‍ പ്രദേശിലെ ചിനി താഴ്‌വരയിലും ആണ്‌ മുഖ്യമായും വളര്‍ത്താറുള്ളത്‌. അഴകുള്ള ചെറിയയിനം ആടുകളാണിവ. നിരപ്പുള്ള മുതുകും ഞാന്നുകിടക്കുന്ന ചെവികളുമുള്ള ഇവയുടെ മുഖത്തിന്റെ അധികഭാഗവും പരുക്കന്‍രോമംകൊണ്ട്‌ മൂടിയിരിക്കുന്നു. ചുമലുകളിലും വശങ്ങളിലും വളരുന്ന മേനികൂടിയ രോമവും പഷ്‌മിന എന്ന പേരിലാണറിയപ്പെടുന്നത്‌.

ഗംഗ, യമുന, ചമ്പല്‍ നദികള്‍ക്ക്‌ ഇടയ്‌ക്കുള്ള പ്രദേശങ്ങളില്‍ വളര്‍ത്തപ്പെടുന്നയിനം കോലാടുകളാണ്‌ ജമ്‌നാപാരി എന്ന പേരിലറിയപ്പെടുന്നത്‌. നല്ല മാംസവും ധാരാളം പാലും ഉള്ള ഒരു വര്‍ഗം കൂടിയാണിത്‌. ഇവയോട്‌ സാദൃശ്യമുണ്ടെങ്കിലും വലുപ്പം കുറഞ്ഞയിനം കോലാടുകളാണ്‌ പഞ്ചാബില്‍ കാണപ്പെടുന്ന ബീറ്റാള്‍ ഇനം. രാജസ്ഥാനില്‍ വളര്‍ത്തപ്പെടുന്ന കോലാടുകള്‍ മാര്‍വാഡിയിനത്തില്‍പ്പെടുന്നു. ചെറിയ മോന്തയും തടിച്ച കഴുത്തും പിരിഞ്ഞു കൂര്‍ത്ത കൊമ്പുകളുമുള്ള ഇവയുടെ വാലുകള്‍ മുകളിലേക്ക്‌ അല്‌പം വളഞ്ഞിരിക്കും. വാലിന്റെ അറ്റത്ത്‌ ഉയര്‍ന്നുനില്‌ക്കുന്ന രോമങ്ങളും കാണപ്പെടുന്നു. ആന്ധ്രപ്രദേശിലെ ഒസ്‌മാനാബാദ്‌ ജില്ലയിലാണ്‌ ഓസ്‌മാനാബാദിയിനം കോലാടുകളുള്ളത്‌. കൂടുതലായും കറുപ്പുനിറമുള്ള ഈ കോലാടുകളുടെ കൊമ്പുകള്‍ നീണ്ടവയാണ്‌.

ഉത്തര്‍പ്രദേശിലെ എട്ടാവാ, എട്ടാ, ആഗ്ര, മധുര എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ബര്‍ബാറിയിനത്തിന്റെ ജന്മദേശം കിഴക്കനാഫ്രിക്കയിലെ ബെര്‍ബെറാ നഗരമാണെന്നു കരുതപ്പെടുന്നു. വലുപ്പം കുറഞ്ഞ ഈയിനം പ്രധാനമായും പാലിനുവേണ്ടി വളര്‍ത്തപ്പെടുന്നു. അതിപുരാതനകാലം മുതല്‌ക്കേ ബംഗാളില്‍ വളര്‍ത്തപ്പെടുന്ന കോലാടിനമാണ്‌ ബംഗാള്‍ എന്ന പേരിലറിയപ്പെടുന്നത്‌. കുറച്ചുപാല്‍ മാത്രം തരുന്ന ഈയിനം പ്രധാനമായും മാംസത്തിനായി വളര്‍ത്തപ്പെടുന്നു.

മുകളില്‍പ്പറഞ്ഞ കോലാടിനങ്ങളെക്കൂടാതെ ഇന്ത്യയില്‍ കൊണ്ടുവന്നു വളര്‍ത്തിവരുന്ന ചില വിദേശയിനങ്ങളും ഉണ്ട്‌. ടോഗെന്‍ബര്‍ഗ്‌, ആല്‍പൈന്‍, ആംഗ്ലോ-നൂബിയന്‍, സാനെന്‍, അംഗോറാ എന്നീ പേരുകളിലാണിവ അറിയപ്പെടുന്നത്‌.

മറ്റ്‌ വളര്‍ത്തുമൃഗങ്ങളില്‍നിന്നു വിഭിന്നമായി കോലാടുകള്‍ക്ക്‌ ഗുരുതരമായ രോഗങ്ങള്‍ വിരളമായേ ഉണ്ടാകാറുള്ളൂ. ഇവയ്‌ക്ക്‌ സാധാരണ പിടിപെടാറുള്ള പകര്‍ച്ചവ്യാധികള്‍ ആന്ത്രാക്‌സ്‌, പ്ലൂറോ ന്യുമോണിയ, കുളമ്പുദീനം എന്നിവയാണ്‌.

കോലാട്ടിന്‍പാല്‌ വളരെയേറെ പോഷകഗുണമുള്ളതാണ്‌. ഇതില്‍ 3.76 ശതമാനം മാംസ്യവും 4.07 ശതമാനം കൊഴുപ്പും 4.64 ശതമാനം പഞ്ചസാരയും 0.85 ശതമാനം ധാതുക്കളും ബാക്കി വെള്ളവും അടങ്ങിയിരിക്കുന്നു. പാലിന്‌ പലര്‍ക്കും ഇഷ്‌ടമാവാത്ത ഒരു പ്രത്യേക ഗന്ധമുണ്ട്‌.

കോലാടിന്റെ ഇറച്ചി മറ്റിനം ആടുകളുടെ ഇറച്ചിയെക്കാള്‍ പ്രിയമേറിയതാണ്‌. അതുപോലെതന്നെ ഇതിന്റെ തോലിനും വ്യാവസായിക പ്രാധാന്യമുണ്ട്‌. കൈയുറകള്‍, പാദരക്ഷകള്‍ എന്നിവയുടെ നിര്‍മാണത്തിന്‌ ഇവ ധാരാളമായി ഉപയോഗിച്ചുവരുന്നു. കോലാടുകളില്‍ നിന്നു ലഭിക്കുന്ന മൊഹയര്‍, പഷ്‌മിന കമ്പിളിരോമങ്ങളും മേല്‍ത്തരം തുണികളും ഷാളുകളും നിര്‍മിക്കാനായി പ്രയോജനപ്പെടുത്തുന്നുണ്ട്‌. നോ. ആട്‌; ആടുവളര്‍ത്തല്‍

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8B%E0%B4%B2%E0%B4%BE%E0%B4%9F%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍