This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:16, 3 ജൂലൈ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി

കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി

വളര്‍ത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട ശാസ്ത്രമേഖലയിലെ ഗവേഷണം, വിദ്യാഭ്യാസം, വികസനം എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍വകലാശാല. 2010-ല്‍ നിലവില്‍ വന്ന ഈ സര്‍വകലാശാലയുടെ ആസ്ഥാനം വയനാട് ജില്ലയിലെ പൂക്കോട് ആണ്. മണ്ണുത്തി വെറ്ററിനറി കോളജ്, പൂക്കോട് വെറ്ററിനറി കോളജ്, മണ്ണുത്തിയിലെ ഡയറി സയന്‍സ് & ടെക്നോളജി കോളജ് എന്നിവയാണ് ഈ സര്‍വകലാശാലയുടെ കീഴിലുള്ള പ്രധാന സ്ഥാപനങ്ങള്‍. ഇതിനു പുറമേ മണ്ണുത്തി, തിരുവഴാംകുന്ന് എന്നിവിടങ്ങളില്‍ ഗവേഷണ കേന്ദ്രങ്ങളുമുണ്ട്. നൂതന സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുത്ത്, അത് കര്‍ഷകര്‍ക്ക് ഉപയോഗപ്രദമാകും വിധം കൈമാറുന്നതിന് ഈ സര്‍വകലാശാല ശ്രമിക്കുന്നു. വെറ്ററിനറി സയന്‍സ്, അനിമല്‍ ഹസ്ബന്‍ഡറി തുടങ്ങിയവയുമായി ബന്ധപ്പെട്ട മേഖലകളില്‍ ഡിപ്ലോമ, പി.ജി. ഡിപ്ലോമ, MVSC, MSc, M Tech, പിഎച്ച്.ഡി. തുടങ്ങിയ കോഴ്സുകള്‍ ഈ സര്‍വകലാശാല നടത്തുന്നു. ആട്, കോഴി, പശു, പന്നി തുടങ്ങിയവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ പുസ്തകങ്ങളും ആനുകാലികങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍