This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണ്‍ഡന്‍സര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കണ്‍ഡന്‍സര്‍

Condenser

കണ്‍ഡന്‍സര്‍

നീരാവിയെയോ വാതകബാഷ്‌പത്തെയോ ദ്രാവകാവസ്ഥയിലേക്കു മാറ്റുന്നതിനുള്ള ഉപകരണം. പവര്‍ഹൗസുകളിലെ ടര്‍ബൈനില്‍ നിന്നു പുറത്തുവരുന്ന നീരാവി തണുപ്പിച്ചു വെള്ളമാക്കുന്നതിനുവേണ്ടി വൈദ്യുതോത്‌പാദനശാലകളില്‍ കണ്‍ഡന്‍സറുകള്‍ ഉപയോഗിക്കുന്നു. ശീതീകരണപ്ലാന്റുകളില്‍ ഫ്രിയോണ്‍, അമോണിയ തുടങ്ങിയ വാതകങ്ങളുടെ ബാഷ്‌പത്തെ ദ്രാവകമാക്കി മാറ്റുന്നതിഌം രാസവ്യവസായശാലകളിലും പെട്രാളിയം കമ്പനികളിലും ഹൈഡ്രാകാര്‍ബണ്‍ അടങ്ങിയ രാസബാഷ്‌പങ്ങളെ ഘനീഭവിപ്പിക്കുന്നതിഌം സ്വേദനശാലകളില്‍ ബാഷ്‌പത്തെ ദ്രാവകമാക്കുന്നതിഌം കണ്‍ഡന്‍സറുകള്‍ ഉപയോഗപ്പെടുത്തുന്നു. പ്രകാശരശ്‌മികള്‍, വിദ്യുത്‌ധാര എന്നിവകളുടെ കേന്ദ്രീകരണത്തിനുപയോഗിക്കുന്ന തരം കണ്‍ഡന്‍സറുകളുമുണ്ട്‌.

ശീതീകരിക്കപ്പെട്ട ഒരു താപ വിനിമയ പ്രതലവുമായി സമ്പര്‍ക്കമുണ്ടാക്കുക വഴി ബാഷ്‌പത്തെ ദ്രാവകമാക്കി മാറ്റുന്ന കണ്‍ഡന്‍സറുകളും (surface condensers) ബാഷ്‌പവും ശീതീകാരിയും തമ്മില്‍ നേരിട്ട്‌ സമ്പര്‍ക്കമുണ്ടാകുന്ന തരം കണ്‍ഡന്‍സറുകളും (contact condensers) ഉണ്ട്‌.

ഇലക്‌ട്രിക്കല്‍. വൈദ്യുതപരിപഥങ്ങളില്‍ ഉപയോഗിക്കുന്ന ഇലക്‌ട്രിക്കല്‍ കണ്‍ഡന്‍സറുകള്‍ കപ്പാസിറ്ററുകള്‍ (സംധാരിത്രം) എന്നാണ്‌ അറിയപ്പെടുന്നത്‌. വൈദ്യുതവാഹിത്വശേഷിയുള്ള രണ്ട്‌ ലോഹനിര്‍മിതമായ പ്ലേറ്റുകളും അവയ്‌ക്കിടയില്‍ അടക്കം ചെയ്യുന്ന ഇന്‍സുലേഷന്‍ പദാര്‍ഥവും ചേര്‍ന്നതാണ്‌ ഒരു ഇലക്‌ട്രിക്കല്‍ കണ്‍ഡന്‍സര്‍. വൈദ്യുതചാര്‍ജിന്റെ രൂപത്തില്‍ വൈദ്യുതോര്‍ജം ശേഖരിക്കുക എന്നതാണ്‌ ഈ ഇനം കണ്‍ഡന്‍സറുകളുടെ ധര്‍മം. പ്ലേറ്റുകളുടെ ആകൃതി, ക്രമീകരണം, ഇന്‍സുലേഷനുവേണ്ടി ഉപയോഗിക്കുന്ന പദാര്‍ഥം എന്നിവയെ ആസ്‌പദമാക്കി കണ്‍ഡന്‍സറുകളെ പല വിഭാഗമായി തരം തിരിക്കാം. ഇന്‍സുലേഷനുപയോഗിക്കുന്ന പദാര്‍ഥത്തെ അടിസ്ഥാനമാക്കി ഇവയെ മൈക്ക, പേപ്പര്‍, സെറാമിക്, വായു, ഇലക്‌ട്രാലിറ്റിക്‌ എന്നിങ്ങനെ വിശേഷിപ്പിച്ചിരിക്കുന്നു.

പ്ലേറ്റുകളുടെ അഗ്രങ്ങളില്‍ വൈദ്യുതമര്‍ദം പ്രയോഗിച്ച്‌ അവയില്‍ ഭിന്ന സ്വഭാവത്തോടുകൂടിയ രണ്ടിനം ചാര്‍ജ്‌ നിക്ഷേപിക്കുന്നതിനു വേണ്ടിവരുന്ന ജോലിക്ക്‌ തുല്യമായിരിക്കും കപ്പാസിറ്ററില്‍ ശേഖരിക്കുന്ന വൈദ്യുതോര്‍ജം. കപ്പാസിറ്ററില്‍ നിക്ഷേപിക്കുന്ന ചാര്‍ജ്‌ അതിലടങ്ങിയിരിക്കുന്ന പ്ലേറ്റുകളുടെ വിസ്‌തീര്‍ണം, അവ തമ്മിലുള്ള അകലം, അവയ്‌ക്കിടയിലുള്ള ഇന്‍സുലേഷന്‍ പദാര്‍ഥം തുടങ്ങിയവയെ ആശ്രയിച്ചിരിക്കുന്നു. ആള്‍ട്ടര്‍നേറ്റിങ്‌ കറന്റ്‌ (പ്രത്യാവര്‍ത്തി വൈദ്യുതപ്രവാഹം) പരിപഥത്തില്‍ ഉപയോഗിക്കുന്ന കപ്പാസിറ്റര്‍ വൈദ്യുതി ഒരു ദിശയില്‍ പ്രവഹിക്കുമ്പോള്‍ ചാര്‍ജാവുകയും എതിര്‍ ദിശയില്‍ പ്രവഹിക്കുമ്പോള്‍ ഡിസ്‌ചാര്‍ജാവുകയും ചെയ്യും. ആള്‍ട്ടര്‍നേറ്റിങ്‌ കറന്റില്‍ ഒരാവൃത്തിയില്‍ത്തന്നെ കപ്പാസിറ്ററിന്റെ ചാര്‍ജിങ്ങും ഡിസ്‌ചാര്‍ജിങ്ങും നടക്കും. കാരണം ആള്‍ട്ടര്‍നേറ്റിങ്‌ കറന്റ്‌ അതിന്റെ ഒരാവൃര്‍ത്തിക്കിടയ്‌ക്കു പകുതിസമയം ഒരു ദിശയിലും പകുതിസമയം എതിര്‍ ദിശയിലുമാണ്‌ പ്രവഹിക്കുക. കപ്പാസിറ്ററിന്റെ ചാര്‍ജിങ്ങിഌം ഡിസ്‌ചാര്‍ജിങ്ങിഌം വേണ്ട സമയം അതില്‍ പ്രയോഗിക്കുന്ന വൈദ്യുതവിതരണത്തിന്റെ ആവൃത്തിയെ ആശ്രയിച്ചിരിക്കുന്നു. വിതരണത്തിന്റെ പകുതി ആവൃത്തിക്ക്‌ വേണ്ടതിനെക്കാള്‍ കൂടുതല്‍സമയം കപ്പാസിറ്ററിന്റെ ചാര്‍ജിങ്ങിഌം ഡിസ്‌ചാര്‍ജിങ്ങിഌം വേണമെങ്കില്‍ കപ്പാസിറ്റര്‍ പ്ലേറ്റുകളുടെ ധ്രുവീകരണം പൂര്‍ത്തിയാകുകയില്ല. ഈ സ്ഥിതിയില്‍ അവയുടെ ഡൈഇലക്‌ട്രിക്‌ സ്ഥിരാങ്കം വിതരണ ആവൃത്തിക്ക്‌ അനുസരിച്ചു മാറുകയും നേര്‍കറന്റ്‌ പരിപഥ (Direct current circuit)ത്തിലുപയോഗിക്കുമ്പോള്‍ ഉളവാകാവുന്നതിനെക്കാള്‍ കുറവായിരിക്കുകയും ചെയ്യും. വിതരണ ആവൃത്തി കൂടുമ്പോള്‍ സ്ഥിരാങ്കം കുറയുകയും കപ്പാസിറ്ററിന്റെ ചാര്‍ജിങ്ങും ഡിസ്‌ചാര്‍ജിങ്ങും മൂലം ഇന്‍സുലേഷന്‍ ചൂടാവുകയും ചെയ്യും. റേഡിയോ, ടെലിവിഷന്‍ മുതലായവയുടെ വൈദ്യുതപരിപഥങ്ങളില്‍ കപ്പാസിറ്ററുകള്‍ ഉപയോഗിക്കുമ്പോള്‍ ഈ വസ്‌തുതകൂടി പരിഗണിക്കണം. താപോര്‍ജത്തിന്റെ രൂപത്തില്‍ ഇന്‍സുലേഷനില്‍ ഉളവാകുന്ന ശക്തിനഷ്ടം വിതരണ ആവൃത്തിയുടെയും ഇന്‍സുലേഷനുപയോഗിക്കുന്ന പദാര്‍ഥത്തിന്റെ സ്വഭാവത്തെയും ആശ്രയിച്ചിരിക്കുന്നു. കപ്പാസിറ്ററുകള്‍ നേര്‍കറന്റ്‌ പരിപഥങ്ങളില്‍ ഘടിപ്പിക്കുമ്പോള്‍ അവയിലൂടെ നേര്‍ത്ത കറന്റ്‌ മാത്രമേ പ്രവഹിക്കുകയുള്ളു. കപ്പാസിറ്ററുകള്‍ക്കു നേര്‍കറന്റിനെ പൂര്‍ണമായി തടയുവാന്‍ കഴിയുമെന്നര്‍ഥം. എന്നാല്‍, ആള്‍ട്ടര്‍നേറ്റിങ്‌ കറന്റ്‌ അവയിലൂടെ യഥേഷ്ടം പ്രവഹിക്കും.

കണ്‍ഡന്‍സറിന്റെ കഴിവിനെ സൂചിപ്പിക്കുന്നതാണ്‌ അതിന്റെ ധാരിത (capacitance). കപ്പാസിറ്ററില്‍ പ്രയോഗിക്കുന്ന ഇലക്‌ട്രിക്‌ മര്‍ദത്തിന്റെ അളവില്‍ ഒരു മാത്ര വ്യത്യാസമുണ്ടാകുമ്പോള്‍ അവയുടെ പ്ലേറ്റുകളില്‍ നിക്ഷേപിക്കപ്പെടുന്ന വൈദ്യുതചാര്‍ജ്‌ ആണ്‌ അതിന്റെ ധാരിത. വൈദ്യുതചാര്‍ജിന്റെ മാത്ര കൂളോമും വൈദ്യുതമര്‍ദത്തിന്റേത്‌ വോള്‍ട്ടും ധാരിതയുടേത്‌ ഫാരഡും ആണ്‌. ഇതില്‍ നിന്ന്‌ ഫാരഡ്‌ എന്നു പറയുന്നത്‌ കൂളോം വോള്‍ട്ട്‌ ആണെന്നു വ്യക്തമാണ്‌. മൈക്രാഫാരഡ്‌ (106 ഫാരഡ്‌), പൈകോഫാരഡ്‌ (106 മൈക്രാഫാരഡ്‌) എന്നിവ ധാരിതയുടെ പ്രായോഗിക മാത്രകളാകുന്നു.

(ഡോ. എസ്‌. ഹരിഹരന്‍)
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍