This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണ്ണിങ്‌ഹാം, അലക്‌സാണ്ടര്‍ (1814-93)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കണ്ണിങ്‌ഹാം, അലക്‌സാണ്ടര്‍ (1814-93)

Cunningham, Alexander

ബ്രിട്ടീഷ്‌ പുരാവസ്‌തു ഗവേഷകന്‍. സ്‌കോട്ട്‌ലന്‍ഡിലെ കവിയായ അല്ലന്‍ കണ്ണിങ്‌ഹാമിന്റെ പുത്രനായി 1814 ജനു. 23നു ജനിച്ചു. ബ്രിട്ടീഷ്‌ ഇന്ത്യയില്‍ എന്‍ജിനീയറായിട്ടാണ്‌ ഔദ്യോഗിക ജീവിതമാരംഭിച്ചതെങ്കിലും പുരാവസ്‌തു ഗവേഷണമേഖലയിലെ വിലപ്പെട്ട സംഭാവനകളുടെ പേരിലാണ്‌ ഇദ്ദേഹം പ്രശസ്‌തനായത്‌. ഇന്ത്യന്‍ ആര്‍ക്കിയോളജിയുടെ പിതാവ്‌ എന്ന്‌ ഇദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 1834ഌം 1854നുമിടയ്‌ക്ക്‌ സാരനാഥ്‌, ഭില്‍സ, മണിഖ്യാല എന്നിവിടങ്ങളില്‍ നടന്ന പര്യവേക്ഷണങ്ങള്‍ ബുദ്ധമത ചരിത്രത്തിന്റെ പുനര്‍നിര്‍മിതിക്കു സഹായകമായി.

ഇന്ത്യയിലെ പുരാവസ്‌തു നിക്ഷേപങ്ങള്‍ ഉത്‌ഖനനം നടത്തി ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച്‌ കണ്ണിങ്‌ഹാം അന്നത്തെ ഗവര്‍ണര്‍ ജനറലായ കാനിങ്‌ പ്രഭുവിനെ ബോധിപ്പിച്ചതിന്റെ ഫലമായി സ്ഥാപിതമായതാണ്‌ ഇന്ത്യന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ വകുപ്പ്‌ (1862). ഈ വകുപ്പിന്റെ ആദ്യത്തെ സര്‍വേയറായി ഇദ്ദേഹം നിയമിതനായി. 1866ല്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിര്‍ത്തിവച്ചെങ്കിലും 1870ല്‍ സര്‍വേ പുനരാരംഭിക്കുകയും കണ്ണിങ്‌ഹാം വകുപ്പിന്റെ ഡയറക്ടര്‍ ജനറലായി നിയമിക്കപ്പെടുകയും ചെയ്‌തു. ഡല്‍ഹി, ആഗ്ര, രാജസ്ഥാന്‍, മഥുര, ഗയ എന്നിവിടങ്ങളിലാണ്‌ ഇദ്ദേഹം പ്രധാനമായും പര്യവേക്ഷണങ്ങള്‍ നടത്തിയത്‌.

നാണയവിജ്ഞാനത്തിലും കണ്ണിങ്‌ഹാം പ്രവീണനായിരുന്നു. ബ്രിട്ടീഷ്‌ മ്യൂസിയത്തില്‍ ഇദ്ദേഹത്തിന്‍െറ നാണയശേഖരം സൂക്ഷിച്ചിട്ടുണ്ട്‌. 1893 ന. 28ന്‌ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍