This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഔഡ്‌, യാക്കോബുസ്‌ യൊഹാന്നെസ്‌ പീറ്റർ (1890 - 1963)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഔഡ്‌, യാക്കോബുസ്‌ യൊഹാന്നെസ്‌ പീറ്റര്‍ (1890 - 1963)

Oud, Jacobus Johannes Pieter

യൊഹാന്നെസ്‌ പീറ്റര്‍

ഡച്ച്‌ വാസ്‌തുശില്‌പി. ആംസ്റ്റര്‍ഡാമിന്‌ സമീപം പാര്‍മെറന്‍റില്‍ 1890-ല്‍ ജനിച്ചു. ക്വല്ലിനസ്‌ ഡെക്കറേറ്റീവ്‌ ആര്‍ട്ട്‌ വിദ്യാലയത്തിലെ പ്രാരംഭശിക്ഷണത്തിനുശേഷം ആംസ്റ്റര്‍ഡാമിലെ സ്‌കൂള്‍ ഒഫ്‌ ഡിസൈനില്‍ പഠനം നടത്തി. തുടര്‍ന്ന്‌ ജാന്‍സ്റ്റുയിറ്റ്‌ (1868-1934), പീറ്റ്രസ്‌ ക്യൂജ്‌പേഴ്‌സ്‌ (1827-1921), തിയോഡോര്‍ ഫിഷര്‍ (1862-1938) എന്നിവരോടൊപ്പം മ്യൂണിക്കിലെ ഡെല്‍ഫ്‌റ്റ്‌ ടെക്‌നിക്കല്‍ കോളജില്‍ സേവനമനുഷ്‌ഠിച്ചു. റോട്ടര്‍ഡാമില്‍ ശില്‌പിയായി നിയോഗിക്കപ്പെട്ടിരുന്ന കാലത്ത്‌ തിയോവാന്‍ഡോസ്‌ ബെര്‍ഗുമായി പരിചയപ്പെടാനിടയായി. 1917-ല്‍ നിര്‍മിക്കപ്പെട്ട നൂര്‍ട്‌ വിജ്‌ക്കര്‍ ഹൗട്‌ ഹോട്ടല്‍, അലിഗൊണ്ടവില്ല എന്നീ കെട്ടിടങ്ങളുടെ സംരചനയില്‍ ഔഡിന്റെ ശില്‌പരചനാശൈലി പ്രകടമായി കാണാം. ഡിസ്റ്റിജ്‌ല്‍ ശില്‌പകലാതത്ത്വങ്ങളുടെ വളര്‍ച്ചയ്‌ക്ക്‌ ഔഡ്‌ മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌.

ഷെവിനിങ്‌ഗണ്‍ കടല്‍ക്കരയിലെ ഐകരൂപ്യമുള്ള മന്ദിരങ്ങള്‍, പാര്‍മെറന്‍റിന്‍ ഫാക്‌ടറി മുതലായവയുടെ നിര്‍മാണം നിര്‍വഹിച്ചത്‌ ഔഡായിരുന്നു.

1921-ല്‍ ഡിസ്റ്റജ്‌ലില്‍ നിന്ന്‌ പിരിഞ്ഞ ഔഡ്‌, മാതേനെസ്‌സി (1922), ഹോയ്‌ക്‌വാന്‍ ഹോളണ്ട്‌ (1924-27) എന്നിവിടങ്ങളില്‍ ഹൗസിങ്‌ എസ്റ്റേറ്റുകള്‍ നിര്‍മിച്ചു. 1938-ല്‍ ഹേഗില്‍ പണിത ഷെല്‍ കെട്ടിടം, പരിവര്‍ത്തനഘട്ടശൈലി(transitional design)യെ മാതൃകയാക്കിയുള്ളതാണ്‌. രണ്ടാം ലോകയുദ്ധത്തിനുശേഷം ഔഡ്‌ റോട്ടര്‍ ഡാമില്‍ അനേകം ഔദ്യോഗിക വസതികള്‍ നിര്‍മിച്ചു. "ചില്‍ഡ്രന്‍സ്‌ കണ്‍വാലസെന്റ്‌ ഹോം' ഇക്കൂട്ടത്തില്‍പ്പെട്ടതാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍