This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓസന്‍വിൽ (1809 - 84)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓസന്‍വില്‍ (1809 - 84)

Haussonville

ഫ്രഞ്ച്‌ രാജ്യതന്ത്രജ്ഞനും ചരിത്രകാരനും. ജോസഫ്‌ ഒഥനില്‍ ബെര്‍ണാഡ്‌ ദെ ക്ലെരോണ്‍ എന്നാണ്‌ മുഴുവന്‍ പേര്‌. 1809 മേയ്‌ 29-ന്‌ പാരിസില്‍ ജനിച്ചു. കണ്‍സര്‍വേറ്റിവ്‌ കക്ഷിയുടെ "ഡെപ്യൂട്ടി' എന്ന നിലയില്‍ പ്രാവിന്‍സ്‌ (Provins) എന്ന പ്രദേശത്തെ പ്രതിനിധീകരിച്ച്‌ 1842 മുതല്‍ 48 വരെ സേവനമനുഷ്‌ഠിച്ചു. ഓസന്‍വിലിന്റെ ശ്രദ്ധ പിന്നീട്‌ ചരിത്രരചനയിലേക്കു തിരിഞ്ഞു. 1865-ല്‍ ഇദ്ദേഹം ഫ്രഞ്ച്‌ അക്കാദമിയില്‍ അംഗമായി. ഹിസ്റ്റുവാര്‍ ദ്‌ ലാറെ യൂണിയോങ്‌ ദ്‌ ലാ ലൊറാന്‍ അ ലാ ഫ്രാന്‍സ്‌ (Historie de la re Union de la Lorraine a la France, 1854-59), ലെഗ്‌ളിസ്‌ റൊമെയ്‌ന്‍ ഏ ല്‌ പ്രമിയെ എംപയര്‍ (I Eglise romaine et le Premier Empire, 1868) എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ പ്രശസ്‌തചരിത്രകൃതികള്‍. 1870-ലെ യുദ്ധത്തിനുശേഷം അല്‍സേസ്‌-ലൊറെയിന്‍ എന്ന പ്രദേശത്തിന്റെ സംരക്ഷണത്തെ ലക്ഷ്യമാക്കി സ്ഥാപിച്ച സംഘടനയുടെ സ്ഥാപകരില്‍ ഒരാളായിരുന്നു ഓസന്‍വില്‍. 1878-ല്‍ ആജീവനാന്ത സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 1884 മേയ്‌ 27-ന്‌ പാരിസില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍