This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓവന്‍, വിൽഫ്രഡ്‌ (1893 - 1918)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓവന്‍, വില്‍ഫ്രഡ്‌ (1893 - 1918)

Owen, Wilfred

പ്രമുഖ ഇംഗ്ലീഷ്‌ കവി. ഷ്രാപ്പ്‌ഷയറില്‍ ജനിച്ചു. ബെര്‍ക്കന്‍ ഹെഡ്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലും ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലും വിദ്യാഭ്യാസം നടത്തി. കുട്ടിക്കാലത്തുതന്നെ കവിതാരചനയില്‍ താത്‌പര്യം പ്രകടിപ്പിച്ചിരുന്നു. 1913 മുതല്‍ 15 വരെ ഒരു ഫ്രഞ്ച്‌ കുടുംബത്തിന്റെ ട്യൂട്ടറായി ബോര്‍ഡോവിനു സമീപം താമസിച്ചു. ഒന്നാംലോകയുദ്ധത്തില്‍ സൈനിക സേവനം നടത്തി. യുദ്ധത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്നു ക്രഗ്ലോക്‌ഹാര്‍ട്ട്‌ സൈനികാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു (1917). അവിടെ രോഗിയായി കഴിഞ്ഞിരുന്ന സിങ്‌ഫ്രീഡ്‌ സാസണുമായി പരിചയപ്പെട്ടു. സാസണ്‍ ഇദ്ദേഹത്തിന്റെ കവനകൗതുകത്തെ പ്രാത്സാഹിപ്പിച്ചു.

ചികിത്സ കഴിഞ്ഞപ്പോള്‍ പ്രശസ്‌തമായ സൈനികസേവനത്തിനു മിലിട്ടറി ക്രാസ്‌ നല്‌കി ബഹുമാനിതനായ ഓവന്‍ ഒരു കമ്പനി കമാന്‍ഡറായി ഫ്രാന്‍സിലേക്കു നിയോഗിക്കപ്പെട്ടു. പോകുംവഴി സാംബര്‍കനാല്‍ കടക്കുന്നതിനു മുമ്പായി ഇദ്ദേഹം വധിക്കപ്പെട്ടു.

യുദ്ധവും തജ്ജന്യമായ കഷ്‌ടനഷ്‌ടങ്ങള്‍ അനുഭൂതമാക്കുന്ന അനുകമ്പയുമാണ്‌ ഓവന്‍കവിതകളിലെ പ്രധാനപ്രതിപാദ്യം; അവയുടെ സവിശേഷതയാകട്ടെ പ്രാസ(ൃവ്യാല)ത്തിന്റെ സ്ഥാനത്ത്‌ സ്വരശബ്‌ദസാദൃശ്യം (മീൈിമിരല) പ്രയോഗിച്ചുവെന്നതും. ഈ കവിതാശൈലിയുടെ സ്വാധീനത ഓഡന്റെയും സ്‌പെന്‍ഡറുടെയും കവിതകളില്‍ പ്രകടമായി കാണാം. ഓവന്റെ കവിതകള്‍ 1920-ല്‍ സാസണ്‍ ഗ്രന്ഥരൂപത്തില്‍ പ്രകാശനം ചെയ്‌തു. 1931-ല്‍ എഡ്‌മണ്‍ഡ്‌ ബ്ലന്‍ഡര്‍ ഇദ്ദേഹത്തിന്റെ കവിതകള്‍ പൂര്‍ണമായി സമാഹരിച്ച്‌, ഒരു സ്‌മരണികയോടുകൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍