This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏറ്റിയന്‍, മാർട്ടിന്‍ (1913 - 95)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഏറ്റിയന്‍, മാര്‍ട്ടിന്‍ (1913 - 95)

== Etienne, Martin ==

ഫ്രഞ്ച്‌ ശില്‌പി. 1913 ഫെ. 4-ന്‌ ഡ്രാമിലെ ലോറിയോള്‍ എന്ന സ്ഥലത്തു ജനിച്ചു. കുറച്ചുകാലം ലിയോണ്‍സിലെ എക്കോള്‍ ദെ ബ്യൂസ്‌ ആർസിൽ ശില്‌പശാസ്‌ത്രം അഭ്യസിച്ചശേഷം പാരിസിലെ റാന്‍സണ്‍ അക്കാദമിയിൽ ചാള്‍സ്‌ മാൽഫ്രയുടെ കീഴിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1947-ൽ പാരിസിലെ സലോണ്‍ ദെ റിയാലെറ്റെനൂവെൽ, സലോണ്‍ ദെ ലാഷ്യൂണ്‍ സ്‌കള്‍പ്‌ചർ തുടങ്ങിയ പല പ്രദർശനശാലകളിൽ ഇദ്ദേഹത്തിന്റെ ശില്‌പങ്ങള്‍ പ്രദർശിപ്പിച്ചുവന്നു. സർറിയലിസ്റ്റ്‌, ബാരോക്ക്‌ എന്നീ ശൈലികളിൽ ആകർഷകങ്ങളായ അനേകം ശില്‌പങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. കട്ടിയേറിയ മരക്കഷണങ്ങളിലാണ്‌ പ്രധാനമായും ഇദ്ദേഹം ശില്‌പരചന നടത്തിയിരുന്നത്‌. 1950-നുശേഷം ഗൃഹശില്‌പങ്ങള്‍ രചിക്കുന്നതിൽ മാർട്ടിന്‍ കൂടുതൽ താത്‌പര്യം കാട്ടി. ഭാവനാപരവും യഥാർഥവുമായ പ്രമേയങ്ങള്‍ കൂട്ടിച്ചേർത്ത്‌ പുതിയ ശിലപ്‌ങ്ങള്‍ക്കു രൂപകല്‌പന നല്‌കുന്നതിൽ വിദഗ്‌ധനായിരുന്നു ഈ ശില്‌പി. ഗ്രറ്റ്‌ ഡ്രാഗണ്‍ (1945), ഒഫ്‌ ദെം (1956) എന്നിവയാണു മാർട്ടിന്റെ പ്രകൃഷ്‌ടരചനകള്‍.

1968-83 കാലയളവിൽ മാർട്ടിന്‍ പാരിസിൽ ശില്‌പകലാവിഭാഗത്തിന്റെ പ്രാഫസറായിരുന്നു. 1971-ൽ അക്കാദമി ഒഫ്‌ ആർട്‌സിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. 1984-ൽ പാരിസിൽ ഇദ്ദേഹത്തിന്റെ ശില്‌പ പ്രദർശനം നടന്നു. 1995-ൽ അന്തരിച്ചു. മരണാനന്തരം 2010-ൽ മാർട്ടിന്‍ ഏറ്റിയന്റെ സ്‌മരണയ്‌ക്കായി ഇദ്ദേഹത്തിന്റെ ശില്‌പങ്ങളും മറ്റും പ്രദർശിപ്പിക്കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍