This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏനി (13-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഏനി (13-ാം ശ.)

Eni

ജപ്പാനില്‍ കാമക്കുറാ ഘട്ടത്തില്‍ ജീവിച്ചിരുന്ന പുരോഹിതനായ ഒരു ചിത്രകാരന്‍. സന്ന്യാസിയായിരുന്ന ഇപ്പണ്‍ (1239-89)ന്റെ ജീവിതചരിത്രം ലൈഫ്‌ ഒഫ്‌ ഇപ്പണ്‍ (ഇപ്പണ്‍ ഷൂണിങ്‌ ഏതന്‍ 1299; കിയോട്ടോ കാഞ്ചികോജി ക്ഷേത്രം) എന്ന ദീപ്‌താലങ്കൃത ഹസ്‌തലിഖിതച്ചുരുളുകളില്‍ (illuminated manuscript) ഇദ്ദേഹത്തെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. ഷിഗാ പ്രദേശത്തില്‍ ഒന്‍ജൂജി എന്ന സ്ഥലത്ത്‌ ജീവിച്ചിരുന്ന ഇതേ പേരിലുള്ള ഒരു മഹാപുരോഹിതന്‍ ഇദ്ദേഹം തന്നെയായിരുന്നുവെന്ന്‌ ചില പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. ഈ ചുരുളുകള്‍ മൂന്നു കലാകാരന്മാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി രചിക്കപ്പെട്ടതാവാനാണിടയുള്ളത്‌. ഇവ, യമാത്തോ-ഈ, എന്ന ശൈലിയില്‍പ്പെട്ട ചിത്രങ്ങളുടെ ചരിത്രത്തെ സംബന്ധിച്ചിടത്തോളം പ്രാധാന്യമര്‍ഹിക്കുന്ന പ്രാമാണികരേഖകളാണ്‌. കൂടാതെ മധ്യകാലജപ്പാനിലെ സാമൂഹിക ജീവിതത്തെക്കുറിച്ച്‌ സമ്പൂര്‍ണമായ അറിവുനല്‌കുന്ന സചിത്രാപാധികളുമാണ്‌. ഇതിലൊക്കെയുപരി, കാമക്കുറാ ഘട്ടത്തിലെ വാസ്‌തുവിദ്യയെ സംബന്ധിച്ച്‌ വളരെ കൃത്യമായ അറിവുപകരുന്ന ഒരു അമൂല്യചരിത്രവസ്‌തു കൂടിയാണിവ.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8F%E0%B4%A8%E0%B4%BF_(13-%E0%B4%BE%E0%B4%82_%E0%B4%B6.)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍