This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എറ്റി, വില്യം (1787 - 1849)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എറ്റി, വില്യം (1787 - 1849)

Etty William

"ക്ലിയോപാട്രാസ്‌ അറൈവല്‍ ഇന്‍ സിലിഷ്യാ' എന്ന ചിത്രം

പുരാണ കഥാപാത്രങ്ങളുടെ നഗ്നചിത്രങ്ങള്‍ വരയ്‌ക്കുന്നതില്‍ പ്രശസ്‌തി നേടിയ ബ്രിട്ടീഷ്‌ ചിത്രകാരന്‍. 1787 മാ. 10-ന്‌ യോര്‍ക്കില്‍ ജനിച്ചു. ഹള്ളിലുള്ള ഒരു അച്ചടിശാലയില്‍ തൊഴില്‍ ജീവിതം ആരംഭിച്ചു. 1805-ല്‍ ലണ്ടനിലെത്തി. 1807-ല്‍ റോയല്‍ അക്കാദമി സ്‌കൂളില്‍ സര്‍ തോമസ്‌ ലോറന്‍സിന്റെ കീഴില്‍ ചിത്രരചന അഭ്യസിച്ചു. 1815-ല്‍ ഇദ്ദേഹം ഫ്രാന്‍സിലേക്കു പോയി. 1816-ല്‍ ഇറ്റലി സന്ദര്‍ശിച്ചു. തിരിച്ചുവരുംവഴി പാരിസില്‍വച്ച്‌ ഷീന്‍ ബാപ്‌തിസ്‌ത്‌ റെജിനാള്‍ഡ്‌ (1754-1829) എന്ന ചിത്രകാരനുമായി പരിചയപ്പെടുന്നതിനിടയായി. രണ്ടാഴ്‌ചക്കാലം മാത്രമേ ഇവര്‍ ഒന്നിച്ചു കഴിഞ്ഞുള്ളൂവെങ്കിലും എറ്റി പിന്നീട്‌ രചിച്ച പല പ്രശസ്‌ത ചിത്രങ്ങളിലും ഷീന്‍ ബാപ്‌തിസ്‌തിന്റെ സ്വാധീനത തെളിഞ്ഞുകാണാം. ലേഡിലെവന്‍ ആര്‍ട്ട്‌ ഗ്യാലറിയില്‍ സൂക്ഷിച്ചിട്ടുള്ള "ക്ലിയോപാട്രാസ്‌ അറൈവല്‍ ഇന്‍ സിലിഷ്യാ' (Cleopatra's Arrival in Cilicia) എന്ന ചിത്രം ഇതിന്‌ ഉദാഹരണമാണ്‌. 1821-23 വര്‍ഷങ്ങളില്‍ ഇദ്ദേഹം ഫ്രാന്‍സും ഇറ്റലിയും വീണ്ടും സന്ദര്‍ശിച്ചു. ഈ സന്ദര്‍ശനവേളയില്‍ ഇദ്ദേഹത്തിന്‌ റൂബെന്‍സ്‌, ടിഷ്യന്‍, വാന്‍ഡൈക്‌, ഗ്വിലിയോ റൊമാനോ തുടങ്ങി പ്രശസ്‌തരായ പല ചിത്രകാരന്മാരുമായി പരിചയപ്പെടാന്‍ അവസരം ലഭിച്ചു. ഇവരുടെ സ്വാധീനത കുറച്ചുകാലത്തേക്കു മാത്രമേ ഇദ്ദേഹത്തില്‍ നിലനിന്നുള്ളൂ.

ലൈംഗികാസക്തി ജനിപ്പിക്കുന്ന വികാരജന്യങ്ങളായ ചിത്രങ്ങളാണ്‌ എറ്റി അധികവും രചിച്ചിട്ടുള്ളത്‌. എന്നാല്‍ കാല്‌പനിക സ്വഭാവമുള്ള രസകരങ്ങളായ മറ്റു വിഷയങ്ങള്‍ ചിത്രീകരിക്കുന്നതിലും വില്യം എറ്റി പ്രശസ്‌തിനേടിയിരുന്നു. എങ്കിലും ഇദ്ദേഹം വരച്ചിട്ടുള്ള നഗ്നചിത്രങ്ങള്‍ക്കാണ്‌ കൂടുതല്‍ പ്രശംസ ലഭിച്ചിട്ടുള്ളത്‌. വീനസ്സിന്റെ ഛായയില്‍ വരച്ചിട്ടുള്ള നഗ്ന സ്‌ത്രീയുടെ ചിത്രം ഇതിനുദാഹരണമാണ്‌. റൂബെന്‍സും വെനീഷ്യസും എറ്റിയുടെ ശൈലി അനുകരിച്ചവരാണ്‌. യോര്‍ക്ക്‌ ആര്‍ട്ട്‌ ഗ്യാലറിയില്‍ വില്യം എറ്റി രചിച്ച അനേകം ചിത്രങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്‌. 1849 ന. 13-ന്‌ വില്യം എറ്റി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍