This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഊസ്‌മാൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഊസ്‌മാൽ

Uxmal

പ്രാചീന മയന്‍ സംസ്‌കാരത്തിന്റെ അവശിഷ്‌ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശം. മെക്‌സിക്കോയിൽ യൂകറ്റാനിലെ മെറീഡയ്‌ക്കു 80 കി.മീ. തെക്കാണ്‌ ഈ പ്രദേശം സ്ഥിതിചെയ്യുന്നത്‌. എ.ഡി. 1000-ത്തോടുത്ത കാലത്താണ്‌ ഈ പ്രദേശത്ത്‌ മയന്‍ സംസ്‌കാരം അതിന്റെ ഉച്ചകോടിയിലെത്തിയത്‌. ഗ്വാട്ടിമാലയിലെയും തെക്കന്‍ മെക്‌സിക്കോയിലെയും പ്രാചീന സാമ്രാജ്യങ്ങളുടെ അധഃപതനത്തോടെ സചിക്കേനിൽ കേന്ദ്രീകരിച്ച ഊസ്‌മാലിലെ ഇതുള്‍സിയു ഗോത്രക്കാർ കൊക്കോം മയാപാന്‍ എന്ന പ്രദേശം തലസ്ഥാനമായി സ്വീകരിച്ചു. തുടർന്ന്‌ വാണിജ്യം, മതം, ശാസ്‌ത്രം, കല എന്നീ രംഗങ്ങള്‍ പരിപുഷ്‌ടമാക്കുന്നതിന്‌ അവർക്ക്‌ അവസരം ലഭിച്ചു. ഇക്കാലത്താണ്‌ ശിലാക്ഷേത്രങ്ങള്‍ ഉയർന്നതും ഗണിത ശാസ്‌ത്രം, വാനശാസ്‌ത്രം എന്നിവ വികസിച്ചതും. ഊസ്‌മാലിലെ വാസ്‌തുശില്‌പങ്ങള്‍ മറ്റു പ്രദേശങ്ങളിലുള്ളവയെ അപേക്ഷിച്ച്‌ മികച്ചവയായിരുന്നു. 15-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇവിടം ക്ഷയിച്ചു. 16-ാം നൂറ്റാണ്ടിലെ സ്‌പാനിഷ്‌ ആക്രമണകാലത്ത്‌ ഈ പ്രദേശത്ത്‌ ചില നാടോടിഗോത്രങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുൽപ്രദേശമാണ്‌ ഊസ്‌മാൽ നഗരങ്ങളിലെ കിണറുകളിൽനിന്നും പശ്ചിമപ്രദേശങ്ങളിൽനിന്നും ചാലുവഴി കൊണ്ടുവരുന്ന വെള്ളമാണ്‌ ഈ പ്രദേശത്തു ലഭിക്കുന്നത്‌. ഏകദേശം 64 ഹെക്‌ടർ വിസ്‌തീർണമാണ്‌ ഉള്ളത്‌. ഇവിടത്തെ വാസ്‌തുവിദ്യ പ്രത്യേക ശ്രദ്ധയാകർഷിക്കുന്നു. ഊതനിറവും മഞ്ഞനിറവും ചുവപ്പുകലർന്ന ചാരനിറവും ഉള്ള ചുച്ചാമ്പുകല്ലുകളാണ്‌ കെട്ടിടനിർമാണത്തിന്‌ ഉപയോഗിച്ചിരുന്നത്‌. മുകപ്പുകള്‍ മനോഹരമാക്കുവാന്‍ ശില്‌പികള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വെള്ളക്കുമ്മായം ഉപയോഗിച്ച്‌ പ്രതലങ്ങള്‍ മിനുക്കിയിരുന്നു.

ഊസ്‌മാലിലെ ഒരു പുരാതന മന്ദിരം

ഊസ്‌മാൽ പ്രദേശത്ത്‌ അഞ്ചു പ്രധാന നിർമിതികള്‍ ഇന്നും കാണാം. ഇവയിൽ ഏറ്റവും പ്രധാനം 24 മീ. ഉയരവും 72 മീ. നീളവും 54 മീ. വീതിയുമുള്ള പിരമിഡും വലിയ ദീർഘചതുരാകൃതിയിലുള്ള ഒരു പുരോഹിതഭവനവും ഗവർണറുടെ കൊട്ടാരവുമാണ്‌. ശക്തി, സമൃദ്ധി, സംസ്‌കാരം എന്നിവയ്‌ക്കായുള്ള സ്‌മാരകങ്ങളും അങ്ങിങ്ങായി കാണാം. 1996-ൽ ഊസ്‌മാൽ യുണെസ്‌കോ ലോക പൈതൃകമേഖലയായി പ്രഖ്യാപിക്കപ്പെട്ടു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8A%E0%B4%B8%E0%B5%8D%E2%80%8C%E0%B4%AE%E0%B4%BE%E0%B5%BD" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍