This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉരുകൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉരുകൽ

Melting

ഖരപദാർഥം പ്രത്യേക താപനിലയിൽ ദ്രാവകാവസ്ഥയിലേക്കു മാറുന്ന പ്രക്രിയ. ദ്രവണം (fusion)എന്നും ഈ പ്രക്രിയയെ വിളിക്കാം. ഉരുകലിനെക്കുറിച്ചുള്ള തത്ത്വങ്ങള്‍ ദ്രവണാങ്കം, ഉരുകുമ്പോള്‍ സംഭവിക്കുന്ന വ്യാപ്‌തവ്യത്യാസം, ഘനീഭവിച്ച രണ്ടു തലങ്ങളുടെ ഒരേ താപനിലയിലും മർദത്തിലുമുള്ള സഹവർത്തിത്വം, ലീനതാപം(latent heat), ദ്രവണതയുടെ തോത്‌ എന്നിവയെക്കുറിച്ച്‌ അറിവുനൽകുന്നു.

ഒരു പദാർഥം ഖരാവസ്ഥയിൽ നിന്നും ദ്രവാവസ്ഥയിലേക്ക്‌ മാറുമ്പോള്‍, അതായത്‌ ഉരുകുമ്പോള്‍ ഖര-ദ്രാവകാവസ്ഥകള്‍ സന്തുലിതാവസ്ഥയിൽ നിലനിൽക്കുന്നതിനാൽ താപനില സ്ഥിരമായിരിക്കും. ഈ സ്ഥിര താപനിലയെയാണ്‌ ദ്രവണാങ്കം എന്ന്‌ പറയുന്നത്‌. താപനില ഉയരാതെ പദാർഥം ഉരുകുന്നതിന്‌ ആവശ്യമാകുന്ന താപമാണ്‌ ദ്രവണ ലീനതാപം (latent heat of fusion). ഒരു പദാർഥത്തിന്റെ തന്മാത്രകള്‍ ഖരാവസ്ഥയിലും ദ്രവാവസ്ഥയിലും വ്യത്യസ്‌തരീതിയിലായിരിക്കും ക്രമപ്പെട്ടിരിക്കുക. ഖരാവസ്ഥയിൽ നിന്നു ദ്രവാവസ്ഥയിലേക്കു മാറുന്ന സന്ദർഭത്തിൽ പദാർഥത്തിന്റെ ആന്തരികോർജം ഉയരുകയും തന്മാത്രകളുടെ/അയോണുകളുടെ വിന്യാസക്രമത്തിന്‌ ഭംഗം വരികയും ചെയ്യുന്നു. തന്മാത്രകള്‍ തമ്മിലുള്ള അകലം വർധിക്കുകയും ചെയ്യുന്നു. ഉരുകൽമൂലം പദാർഥത്തിന്റെ വ്യാപ്‌തം വർധിക്കുന്നു. എന്നാൽ ഒരു നിശ്ചിത വ്യാപ്‌തത്തിൽ ദ്രാവകത്തിലെ തന്മാത്രകളുടെ എച്ചം ഖരത്തിലേതിനെക്കാള്‍ കുറവയാരിക്കും. താപഗതികത്തിന്റെ കാഴ്‌ചപ്പാടിൽ, ദ്രവണാങ്കത്തിൽ ഒരു പദാർഥത്തിന്റെ ഗിബ്‌സ്‌ സ്വതന്ത്രാർജത്തിന്‌ മാറ്റം സംഭവിക്കുന്നില്ല (Du = O) എന്നാൽ എന്‍ഥാൽപിയും എന്‍ട്രാപ്പിയും വർധിക്കുന്നു(DH, DS >O). ഒരു പദാർഥത്തിന്റെ ദ്രാവകാവസ്ഥയിലെ സ്വതന്ത്രാർജം ഖരാവസ്ഥയുടേതിനെക്കാള്‍ കുറയുമ്പോഴാണ്‌ ഉരുകൽ സംഭവിക്കുന്നത്‌. ഈ താപനില ചുറ്റുപാടിലെ മർദത്തിനെ ആശ്രയിച്ചിരിക്കുന്നു.

ഉരുകലിനെക്കുറിച്ച്‌ സൈദ്ധാന്തികമായി പല തത്ത്വങ്ങളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്‌. ഇവയിൽ എഫ്‌. എ. ലിന്റ്‌മന്‍, എം. ബോണ്‍ എന്നിവരുടെ തത്ത്വങ്ങള്‍ ആണ്‌ ഏറ്റവും സ്വീകാര്യം. ഇവയിൽ ലിന്റ്‌മന്‍ 1910-ൽ അവതരിപ്പിച്ച തത്ത്വമനുസരിച്ച്‌ ഖരപദാർഥം ചൂടുപിടിക്കുമ്പോള്‍ അതിലെ അണുക്കളുടെ താപീയഘനത്തിന്റെ ആയാമം (amplitude) കൂടുകയും സമീപസ്ഥാണുക്കള്‍ തമ്മിൽ സംഘട്ടനമുണ്ടാകുകയും ചെയ്യും; ഈ സന്ദർഭമാണ്‌ ഉരുകലിന്റെ ആരംഭം കുറിക്കുന്നത്‌.

(എന്‍. മോഹന്‍; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%B0%E0%B5%81%E0%B4%95%E0%B5%BD" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍