This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉപോഷ്‌ണമേഖല-അഭിസരണം, സമുദ്രത്തിൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉപോഷ്‌ണമേഖല-അഭിസരണം, സമുദ്രത്തിൽ

Sub tropical convergence

സമുദ്രത്തിലെ ഉപരിതല-ഊഷ്‌മാവ്‌ അടിസ്ഥാനമാക്കി നിർമിക്കപ്പെടുന്ന സമതാപരേഖകള്‍ (isotherm)ദക്ഷിണ അക്ഷാംശം 40ºക്കടുത്ത്‌ നന്നെ ഞെരുങ്ങിക്കാണുന്നു. ഉപോഷ്‌ണമേഖലയിലെ താരതമേ്യന ഊഷ്‌മളമായ ജലപിണ്ഡങ്ങളും തെക്ക്‌ അന്റാർട്ടിക്‌ പ്രാന്തത്തിലുള്ള ശീതളജലപിണ്ഡങ്ങളും കൂടിക്കലരുന്നതുമൂലം താപനിലയിൽ സംജാതമാകുന്ന ഏറ്റക്കുറച്ചിലുകളെയാണ്‌ ഇതു സൂചിപ്പിക്കുന്നത്‌. ജലപിണ്ഡങ്ങള്‍ പരസ്‌പരം കലരുന്നതിനു ഹേതുകമാകുന്നത്‌ അഭിസരണപ്രക്രിയയാണ്‌. തെക്ക്‌ അക്ഷാംശം 40ഛ-യെ കേന്ദ്രീകരിച്ചുള്ള ജലപിണ്ഡങ്ങളുടെ നൈസർഗികസമ്മിശ്രണം സമുദ്രവിജ്ഞാനത്തിൽ ഉപോഷ്‌ണമേഖല-അഭിസരണം (sub tropical convergence)എന്ന പേരിൽ വ്യവഹരിക്കപ്പെട്ടുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍