This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉദയവർമരാജ, കടത്തനാട്ട്‌ (1865 - 1907)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉദയവർമരാജ, കടത്തനാട്ട്‌ (1865 - 1907)

മലയാളകവി. കക്കാട്ട്‌ നാരായണന്‍ നമ്പൂതിരിയുടെയും ആലഞ്ചേരിക്കോവിലകത്ത്‌ ശ്രീദേവിത്തമ്പുരാട്ടിയുടെയും പുത്രനായി 1865 ആഗസ്റ്റിൽ കടത്തനാട്ട്‌ ജനിച്ച ഉദയവർമ സംസ്‌കൃതത്തിലും മലയാളത്തിലും ഇംഗ്ലീഷിലും വൈദുഷ്യം നേടിയ ഒരനുഗൃഹീതകവിയും പ്രഗല്‌ഭനായ ഒരു പത്രാധിപരുമായിരുന്നു. അപൂർവമായ പ്രാചീന മലയാള കൃതികള്‍ പ്രസിദ്ധീകരിക്കുക, ഉയർന്നു വരുന്ന കവികള്‍ക്ക്‌ ഒരു വേദി സജ്ജമാക്കുക, കവിസംഘ വിനോദങ്ങള്‍ സംഘടിപ്പിക്കുക, പ്രസിദ്ധ സംസ്‌കൃത കൃതികള്‍ വിവർത്തനം ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യുക, "ഭാഷാപോഷിണി' തുടങ്ങിയ സാഹിത്യ സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടുക തുടങ്ങി അക്കാലത്ത്‌ പ്രചരിച്ചിരുന്ന ഭാഷാസാഹിത്യ സംരംഭങ്ങള്‍ക്കെല്ലാം രാജ തന്റെ ഹ്രസ്വമായ ആയുഷ്‌കാലത്തിൽ സമർഥമായ നേതൃത്വം നല്‌കിയിട്ടുണ്ട്‌.

ഉദയവർമയുടെ ജനരഞ്‌ജിനി(1891-)യാണ്‌ വടക്കേ മലബാറിലെ ആദ്യത്തെ മാസിക. ചെല്ലൂരനാഥോദയം, ഭാരതചമ്പു, ചന്ദ്രാത്സവം തുടങ്ങിയ പല പ്രാചീനകൃതികളും ജനരഞ്‌ജിനി എന്ന മാസികയിലൂടെയാണ്‌ ആദ്യം പ്രകാശിതമായത്‌. ഇവയ്‌ക്കു പുറമേ ചില നോവലുകളുള്‍പ്പെടെ ഏതാനും ഗദ്യഗ്രന്ഥങ്ങളും ഇതിലൂടെ ഖണ്ഡശ്ശഃ പ്രസിദ്ധീകൃതമായിട്ടുണ്ട്‌. ജനരഞ്‌ജിനിക്കു പുറമേ സാരോദയം എന്നൊരു പത്രവും ഇദ്ദേഹം കുറേക്കാലം പ്രസിദ്ധീകരിച്ചുവന്നു.

രസികഭൂഷണം എന്ന ഭാണമാണ്‌ ഉദയവർമയുടെ മുഖ്യ സംസ്‌കൃതപ്രണയനം. കുചശതകം, സരസനാടകം, സദ്‌വൃത്തമാല, കവിതാഭരണം, കവികലാപം എന്നീ സ്വതന്ത്രകൃതികളും ഹർഷന്റെ രത്‌നാവലി, പ്രിയദർശിക, സുന്ദരരാജന്റെ വൈദർഭീവാസുദേവം എന്നീ നാടകങ്ങളുടെ തർജുമയും ഇദ്ദേഹത്തിന്റെ ഭാഷാകൃതികളിൽ പ്രാധാന്യമർഹിക്കുന്നു. 1907 സെപ്‌തംബറിൽ ഉദയവർമരാജ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍