This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉദയംപേരൂർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:43, 9 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉദയംപേരൂർ

എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ പട്ടണം. ടോളമിയുടെ ഗ്രന്ഥങ്ങളിൽ പരാമൃഷ്‌ടമായിട്ടുളള ഉദംപെറോറ (Udamperora) ഉദയംപേരൂർ ആണെന്ന്‌ അനുമാനിക്കപ്പെടുന്നു. ഇവിടെയുള്ള ശിവക്ഷേത്രം വളരെ പ്രസിദ്ധമാണ്‌. ക്ഷേത്രവളപ്പിൽ രണ്ടു ശിലാലിഖിതങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇവയിൽ ഒരെച്ചം ചേരചക്രവർത്തിയായിരുന്ന കോതരവിവർമ (917-44) യുടെ വിളംബരമാണ്‌.

1599-ൽ സിറിയന്‍ ക്രിസ്‌ത്യാനികളെ നെസ്റ്റോറിയന്‍ വിശ്വാസങ്ങളിൽനിന്നും തജ്ജന്യമായ ദൈവദൂഷണപാപത്തിൽനിന്നും വിമോചിപ്പിച്ച്‌ റോമിലെ പരിശുദ്ധമാർപ്പാപ്പയുടെ അനുയായികളാക്കിത്തീർക്കുവാന്‍ ഉദ്ദേശിച്ച്‌ ആർച്ച്‌ബിഷപ്പ്‌ അലക്‌സ്‌ ദെ മെനെസിസ്‌ വിളിച്ചുകൂട്ടിയ സൂനഹദോസ്‌ ഉദയംപേരൂരിലെ റോമന്‍ കത്തോലിക്കാ പള്ളിയിൽ വച്ചാണു നടന്നത്‌. ഈ പള്ളി 510-ൽ പണി തീർത്തതാണ്‌. ഈ പള്ളിയിൽ പഴക്കംചെന്ന ഏതാനും ശിലാലിഖിതങ്ങള്‍ പരിരക്ഷിക്കപ്പെട്ടു വരുന്നു. ഇതിലെ ദാരുശില്‌പങ്ങളും പല വിധത്തിൽ സവിശേഷതയുള്ളവയാണ്‌. ക്രിസ്‌തുമതാനുയായികളായിത്തീർന്ന വില്ലാർവട്ടം രാജവംശത്തിലെ അവസാനത്തെ രാജാവിന്റെ ഭൗതികാവശിഷ്‌ടങ്ങള്‍ ഈ പള്ളിയിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. നാലു പുരോഹിതന്മാർക്ക്‌ ഒരേയവസരം കുർബാന അർപ്പിക്കാവുന്ന വിധത്തിൽ സംവിധാനം ചെയ്‌തിട്ടുള്ള ഇവിടത്തെ കരിങ്കൽക്കുരിശ്‌ ആരാധകസഹസ്രങ്ങളെ ആകർഷിച്ചു വരുന്നു. 18-ാംശതകത്തിൽ കൊച്ചിയുമായി യുദ്ധത്തിലേർപ്പെട്ടപ്പോള്‍ തിരുവിതാംകൂർ യുവരാജാവായിരുന്ന രാമവർമ (പില്‌ക്കാലത്തെ ധർമരാജാ)പട നടത്തി ഉദയംപേരൂരിൽ താവളമടിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍