This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:26, 8 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉത്രം

ജ്യോതിഷവിധിയനുസരിച്ചുള്ള ഇരുപത്തേഴു നക്ഷത്രങ്ങളിൽ പന്ത്രണ്ടാമത്തേത്‌. ആയില്യം, മകം, പൂരം, ഉത്രം (ഉത്തര ഫല്‌ഗുനി-Beta Leonis)എന്നീ നാലു ചാന്ദ്രഗണങ്ങളെയും കൂടി ചിങ്ങം (Leo) താരവ്യൂഹം എന്നുപറയുന്നു. താഴെ അല്‌പം വടക്കോട്ടുമാറി സീതാവേണി (Coma Berenices)എന്ന താരാവ്യൂഹവും സ്ഥിതിചെയ്യുന്നു. ജ്യോതിഷസങ്കേതമനുസരിച്ച്‌ ഭൂമിക്കു ചുറ്റുമുള്ള ആകാശം പന്ത്രണ്ടു രാശികളായും ഇരുപത്തേഴു നക്ഷത്രങ്ങളായും വിഭജിക്കപ്പെട്ടിരിക്കുന്നു. ഉത്രം നക്ഷത്രത്തിന്റെ ആദ്യത്തെ കാൽഭാഗം ചിങ്ങംരാശിയിലും ബാക്കി മുക്കാൽഭാഗം കന്നിരാശിയിലും ഉള്‍പ്പെടുന്നു. ഉത്രംനക്ഷത്രത്തിലൂടെ ചന്ദ്രന്‍ കടന്നുപോകുമ്പോള്‍ ജനിക്കുന്നയാളിന്റെ ജന്മനാള്‍ ഉത്രമാണ്‌. "ഊണ്‍നാളു'കളിൽ ഒന്നാണ്‌ ഉത്രം. ഉത്രത്തിൽ ജനിക്കുന്നവർ സുഖജീവിതം നയിക്കുന്നവരും നേതൃത്വം ലഭിക്കുന്നവരും ധനികരും ആയിരിക്കുമെന്ന്‌ ജ്യോതിഷഗ്രന്ഥങ്ങള്‍ പറയുന്നു. ഉത്രത്തിന്റെ ഒടുവിലത്തെ മുക്കാൽഭാഗം കൂടുതൽ ശുഭസൂചനകളുള്ളതാണെന്നാണ്‌ വിശ്വാസം. ഉത്രത്തിൽ സൂര്യന്‍ സഞ്ചരിക്കുന്ന കാലത്തിന്‌ ഉത്രം ഞാറ്റുവേല എന്നുപറയുന്നു. ചിങ്ങം 28 മുതൽ കന്നി 9 വരെയാണ്‌ ഈ ഞാറ്റുവേലയുടെ ഏകദേശകാലം.

(പ്രാഫ. കെ. രാമകൃഷ്‌ണപിള്ള)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍