This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈറ്റും മാറ്റും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:50, 11 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈറ്റും മാറ്റും

നാടുവാഴിത്തകാലത്ത്‌ അടിയാന്മാരും മറ്റ്‌ അവര്‍ണരും അനുഷ്‌ഠിച്ചിരുന്ന പ്രത്യേക പരിചര്യകള്‍. ഈറ്റിന്‌ പ്രസവം എന്നും മാറ്റിന്‌ മച്ചാത്തികൊണ്ടുവരുന്ന അലക്കിയ മുണ്ട്‌ എന്നുമാണ്‌ അര്‍ഥം. ജനനം മുതല്‍ മരണം വരെയുള്ള എല്ലാ ചടങ്ങുകളും "ഈറ്റും മാറ്റും' എന്നതിലുള്‍പ്പെടുന്നു. ഉറ്റബന്ധുക്കളുടെ മരണം മൂലമുണ്ടാകുന്ന അശുദ്ധി കളയുന്നതിന്‌ മാറ്റുടുത്തു കുളിക്കണമെന്നാണ്‌ ആചാരം. ആര്‍ത്തവം, പ്രസവം എന്നീ സമയങ്ങളില്‍ ഉടുത്തിരിക്കുന്ന വസ്‌ത്രം മച്ചാത്തി അലക്കിയാല്‍ മാത്രമേ ശുദ്ധമാകൂ. സ്വയം ശുദ്ധമാകുന്നതിന്‌ മച്ചാത്തി അലക്കിയ വസ്‌ത്രം ധരിക്കണമെന്നുമുണ്ട്‌.

"ഈറ്റും മാറ്റും മുടക്കല്‍' എന്നൊരു ശിക്ഷാസമ്പ്രദായം മുന്‍കാലങ്ങളില്‍ നിലവിലിരുന്നു. സമുദായ ഭ്രഷ്‌ട്‌ കല്‌പിക്കുന്നതിനു തുല്യമായിരുന്നു ഈ ശിക്ഷാസമ്പ്രദായം. പഴയകാലത്ത്‌ തമ്പുരാനും വൈദികനും കല്‌പിക്കുന്ന ഏറ്റവും കടുത്ത ശിക്ഷയായിരുന്നു ഇത്‌.

ദേശക്കാര്‍ യുദ്ധത്തിലോ മത്സരത്തിലോ ഏര്‍പ്പെടരുതെന്നും അവര്‍ക്കു വിധിച്ച തൊഴില്‍ ചെയ്‌തു ജീവിക്കണമെന്നും പുറംരാജ്യങ്ങളില്‍ പോയി ജോലിയെടുക്കരുതെന്നും പരധര്‍മം സ്വീകരിക്കരുതെന്നും ആ ദേശത്തിനകത്ത്‌ ഉത്‌പാദിപ്പിച്ച ഉത്‌പന്നമേ ഓരോ ദേശക്കാരും ഉപയോഗിക്കാവൂ എന്നും പ്രതിഫലം ഇച്ഛിച്ച്‌ യാതൊന്നും ചെയ്യരുതെന്നും ആയിരുന്നു കേരളത്തില്‍ പണ്ട്‌ നിലവിലിരുന്ന വ്യവസ്ഥ. ഇതു ലംഘിക്കുന്നവരെ ശിക്ഷിക്കുക പതിവുണ്ടായിരുന്നു. ശിക്ഷിക്കപ്പെട്ടവരുമായുള്ള സഹകരണം മറ്റാളുകള്‍ ഉപേക്ഷിക്കുകയും അവരെ ഒറ്റപ്പെടുത്തുകയും ചെയ്‌തിരുന്നു. ഈ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക്‌ അന്തിമമായി നല്‌കിവന്ന ശിക്ഷയാണ്‌ ഈറ്റും മാറ്റും മുടക്കല്‍. പ്രസവം അടുക്കുമ്പോള്‍ വയറ്റാട്ടികളോ അയല്‍വീട്ടുകാരോ സഹായത്തിനു പോകാതിരിക്കുക; മൃതദേഹം സംസ്‌കരിക്കുവാന്‍ സഹകരിക്കാതരിക്കുക; പ്രസവവും മരണവും ഉണ്ടായാല്‍ പുല പോകുന്നതിന്‌ മച്ചാത്തിയുടെ മാറ്റു കൊടുക്കാതിരിക്കുക; മരണാനന്തരമുള്ള ചടങ്ങുകളില്‍ സഹകരിക്കാതിരിക്കുക തുടങ്ങിയവയിലൂടെ അവരെ ഒറ്റപ്പെടുത്തുക പതിവായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍