This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈഥേന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:57, 11 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈഥേന്‍

Ethane

ഒരു കാര്‍ബണിക വാതകയൗഗികം. ആല്‍ക്കേന്‍ ശ്രണിയിലെ രണ്ടാമത്തെ അംഗം (ഒന്നാമത്തേത്‌ മീഥേന്‍ CH3). ഫോര്‍മുല C2H6. എച്ചക്കിണറുകളില്‍നിന്നു ലഭിക്കുന്ന വാതകങ്ങളിലും (10%) കല്‍ക്കരിവാതകങ്ങളിലും ഈഥേന്‍ അടങ്ങിയിട്ടുണ്ട്‌. ഭൗതികവും രാസികവുമായ ഗുണധര്‍മങ്ങളില്‍ ഇത്‌ മീഥേന്‍ വാതകത്തോടു സദൃശമാണ്‌. നിറവും മണവുമില്ല. ജലത്തില്‍ ലയിക്കുന്നില്ല. ആല്‍ക്കഹോളില്‍ ലയിക്കുന്നു. കത്തിപ്പിടിക്കും. ജ്വാലയ്‌ക്കു പ്രകാശമുണ്ടായിരിക്കും. 40C-ല്‍, മര്‍ദം 46 അന്തരീക്ഷത്തോളം വര്‍ധിപ്പിച്ച്‌ ദ്രവമാക്കാം. ഈഥേന്‍ദ്രവത്തിന്റെ ക്വഥനാങ്കം - 890C ആണ്‌. ഓക്‌സിജനോ വായുവോ കലര്‍ത്തി സ്‌ഫോടകമായ മിശ്രിതം ലഭ്യമാക്കാം.

ഒരു പൂരിതയൗഗികമാകയാല്‍ അമ്ലങ്ങള്‍, ആല്‍ക്കലികള്‍, ഹാലജന്‍ എന്നിവയുമായി സാധാരണ താപനിലയില്‍ ഈഥേന്‍ പ്രതിപ്രവര്‍ത്തിക്കുകയില്ല. എന്നാല്‍ ക്ലോറിനും ഈഥേനും തമ്മില്‍ മിശ്രണം ചെയ്‌ത്‌ വിസരിതസൂര്യപ്രകാശത്തില്‍ (diffused sunlight) വെച്ചാല്‍ ഒരു ഹൈഡ്രജന്‍ മുതല്‍ 6 ഹൈഡ്രജന്‍ വരെ ആദേശം ചെയ്യപ്പെട്ട ക്ലോറൊ ഈഥേനുകള്‍ ലഭിക്കുന്നതാണ്‌.

ഈര്‍പ്പം തീരെയില്ലാത്ത ഈഥര്‍മാധ്യമത്തില്‍ മെഥില്‍ അയഡൈഡും സോഡിയം കഷണങ്ങളും ചേര്‍ത്തു ചൂടാക്കിയാല്‍ ഈഥേന്‍ വാതകം ലഭ്യമാവും (വുര്‍ട്‌സ്‌ രീതി). എഥില്‍ മഗ്നീഷ്യം ബ്രാമൈഡിനെ ജലം ചേര്‍ത്തു ചൂടാക്കി വിയോജനവിധേയമാക്കിയാലും ഈഥേന്‍ ലഭിക്കുന്നു. അസറ്റിക്‌ ആസിഡ്‌ ജലീയലായനിയോ പൊട്ടാസ്യം അസറ്റേറ്റ്‌ ലായനിയോ വൈദ്യുത വിശ്ലേഷണത്തിനു വിധേയമാക്കിയും എഥില്‍ അയഡൈഡിനെ സിങ്ക്‌-കോപ്പര്‍ യുഗ്മവും ആല്‍ക്കഹോളും കൊണ്ടു നിരോക്‌സീകരിച്ചും ആണ്‌ അധികമായ അളവില്‍ പരീക്ഷണശാലയില്‍ ഈഥേന്‍ നിര്‍മിക്കുന്നത്‌. നോ. ആല്‍ക്കേനുകള്‍

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%88%E0%B4%A5%E0%B5%87%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍