This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇബ്‌ന്‍ അൽ-ബവാബ്‌ (? - 1022)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇബ്‌ന്‍ അല്‍-ബവാബ്‌ (? - 1022)

Ibn Al-Bavab

അറബി ഹസ്‌തലിഖിത വിദഗ്‌ധന്‍. ബാഗ്‌ദാദില്‍ ജനിച്ച ഇദ്ദേഹം അലി ഇബ്‌നു ഹിലാന്‍ എന്ന പേരിലാണ്‌ പരക്കെ അറിയപ്പെട്ടിരുന്നത്‌. ചിത്രാക്ഷരങ്ങള്‍ രചിച്ച്‌ ഭവനങ്ങള്‍ മോടിപിടിപ്പിക്കുന്നതിലുള്ള വൈദഗ്‌ധ്യമാണ്‌ ഇദ്ദേഹത്തെ പ്രശസ്‌തനാക്കിയത്‌. 10-ാം ശതകത്തില്‍ ഇബ്‌നു മൊക്വാളാ രൂപം നല്‍കിയ ചിത്രാക്ഷരപ്രസ്ഥാനത്തിലെ ഒരു നൂതനശൈലി പരിപൂര്‍ണതയില്‍ കൊണ്ടെത്തിച്ചതില്‍ ഇദ്ദേഹത്തോടും സമകാലീനരായിരുന്ന ചിത്രാക്ഷരലേഖകരോടും പിന്‍തലമുറ കടപ്പെട്ടിരിക്കുകയാണ്‌. ഒരു നിശ്ചിതമാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ അക്ഷരങ്ങള്‍ക്കു തമ്മില്‍ അനുപാതം പാലിക്കുകയെന്ന സമ്പ്രദായമാണ്‌ മൊക്വാളാ ആവിഷ്‌കരിച്ച നൂതന ശൈലിയുടെ അടിസ്ഥാനം. തൂലികത്തുമ്പ്‌ ഒരു പ്രതലത്തില്‍ (കടലാസ്സില്‍) ഒന്നു സ്‌പര്‍ശിക്കുമ്പോഴുണ്ടാകുന്ന ബിന്ദുവിനെ ഏകകമാക്കിക്കൊണ്ടുള്ള ഒരു മാനദണ്ഡമായിരുന്നു ഇതിന്‌ സ്വീകരിച്ചിരുന്നത്‌. പ്രായേണ വിരസവും യാന്ത്രികവുമായിക്കൊണ്ടിരുന്ന ഈ സമ്പ്രദായത്തിന്‌ ചൈതന്യവും ചമത്‌കാരവും നല്‍കി കലാപരമായ മേന്മയുള്ള ഒരു രചനാശൈലിയായി വികസിപ്പിച്ചതുവഴി അറബി ചിത്രാക്ഷര രചനാശില്‌പ ചരിത്രത്തില്‍ അതിപ്രധാനമായ ഒരു പങ്കുവഹിച്ച വ്യക്തി എന്ന ബഹുമതിക്ക്‌ ഇദ്ദേഹം അര്‍ഹനായി. 1022-ല്‍ ഇദ്ദേഹം ദിവംഗതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍