This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇബറാ, ജോസേ ദ (1688 - 1756)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇബറാ, ജോസേ ദ (1688 - 1756)

Ibera Jose' de

മെക്‌സിക്കോക്കാരനായ ചിത്രകാരന്‍. ഗ്വാഡലാജറാ എന്ന സ്ഥലത്ത്‌ 1688-ല്‍ ജനിച്ചു. ജുവാന്‍ കൊറയായുടെ ശിഷ്യനായിരുന്നു ഇബറാ. മതപരമായ വിഷയങ്ങളാണ്‌ അധികവും ഇദ്ദേഹം ചിത്രരചനയ്‌ക്കു സ്വീകരിച്ചിരുന്നത്‌. സ്‌പാനിഷ്‌കലയുടെ സ്വാധീനവലയത്തില്‍പ്പെടുവാനുള്ള സാഹചര്യങ്ങള്‍ ഉണ്ടായെങ്കിലും ഇറ്റാലിയന്‍ രചനാസമ്പ്രദായം, പ്രത്യേകിച്ചും ബോളോഞ്ഞാശൈലിയാണ്‌ ഇദ്ദേഹത്തെ ഏറ്റവുമധികം സ്വാധീനിച്ചത്‌. ഇദ്ദേഹത്തിന്റെ മതപരമായ ചിത്രങ്ങളില്‍ അധികവും ഇന്ന്‌ പ്യൂബ്‌ളാകത്തീഡ്രലില്‍ സൂക്ഷിച്ചുവരുന്നു. ഇവയില്‍ പ്രധാനപ്പെട്ടവ അന്ത്യതിരുവത്താഴം, ദൈവമാതാവിന്റെ സ്വര്‍ഗാരോഹണം, പാദപ്രക്ഷാളനം എന്നിവയാണ്‌. മറ്റു ചില ചിത്രങ്ങള്‍ മെക്‌സിക്കോസിറ്റിയിലെ എസ്‌ക്യൂളാ നാഷണല്‍ ദെ ആര്‍ട്ടിസ്‌ പ്ലാസ്റ്റിക്കാസ്‌ എന്ന സ്ഥാപനത്തിലും സൂക്ഷിച്ചുവരുന്നു. 1756-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍