This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്‍ഫോസിസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇന്‍ഫോസിസ്‌

Infosys

ബംഗ്‌ളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഫോസിസ്‌

വിവരസാങ്കേതികമേഖലയിലെ ഒരു പ്രമുഖ ഇന്ത്യന്‍ കമ്പനി. വിവരസാങ്കേതികവിദ്യാരംഗത്ത്‌ കണ്‍സള്‍ട്ടിങ്ങിന്റെയും ഔട്ട്‌സോര്‍സിങ്ങിന്റെയും മേഖലകളില്‍ ആഗോളതലത്തില്‍ ശക്തമായ സാന്നിധ്യമാണ്‌ ഇന്‍ഫോസിസ്‌. 1981-ല്‍ ഡോ. എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ $ 250 മൂലധനവുമായി തുടങ്ങിയ ഇന്‍ഫോസിസ്‌ ഇന്ന്‌ $ 28 ബില്യന്‍ ആസ്‌തിയും പ്രതിവര്‍ഷം $ 7.12 ബില്യന്‍ വരുമാനവുമുള്ള ഒരു സ്ഥാപനമായി വളര്‍ന്നുകഴിഞ്ഞു (2012).

വിവരസാങ്കേതികവിദ്യയുടെ "സര്‍വീസസ്‌' മേഖലയില്‍ ഇന്ത്യയ്‌ക്കു നേതൃപരമായ സ്ഥാനം നേടിക്കൊടുക്കുന്നതില്‍ ഈ കമ്പനിക്ക്‌ നിര്‍ണായകമായ പങ്കാണുള്ളത്‌. ഇന്ത്യയ്‌ക്കു പുറമേ യൂറോപ്പ്‌, ദക്ഷിണ അമേരിക്ക, ഉത്തര അമേരിക്ക എന്നിവിടങ്ങളിലും ഇന്‍ഫോസിസിന്റെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ബംഗ്‌ളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഫോസിസില്‍ ലോകമെമ്പാടുമായി 1,50,000-ത്തോളം പേര്‍ സേവനമനുഷ്‌ഠിക്കുന്നുണ്ട്‌. അന്താരാഷ്‌ട്രതലത്തില്‍ വിവിധ സംഘടനകള്‍, മാധ്യമങ്ങള്‍, വ്യാവസായിക സംരംഭങ്ങള്‍ തുടങ്ങിയവ ഏര്‍പ്പെടുത്തിയിട്ടുള്ള നിരവധി അംഗീകാരങ്ങളും അവാര്‍ഡുകളും ഇന്‍ഫോസിസിനു ലഭിച്ചിട്ടുണ്ട്‌. നാസ്‌ഡാക്ക്‌ ഓഹരിവിപണിയില്‍ ലിസ്റ്റു ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ ഐ.ടി. കമ്പനിയാണ്‌ ഇന്‍ഫോസിസ്‌. സമൂഹത്തിലെ താഴെക്കിടയിലുള്ളവരുടെ ഉന്നമനത്തിനായി 1996-ല്‍ സ്ഥാപിതമായ ഇന്‍ഫോസിസ്‌ ഫൗണ്ടേഷന്‍ ആരോഗ്യ, വിദ്യാഭ്യാസ, സാംസ്‌കാരിക, ഗ്രാമീണ വികസനമേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്‌.

ഇന്ത്യന്‍ ശാസ്‌ത്രജ്ഞര്‍ക്കായി (ആറ്‌ വ്യത്യസ്‌ത വൈജ്ഞാനിക മേഖലകളില്‍) 50 ലക്ഷംരൂപ സമ്മാനത്തുകയുള്ള ഇന്‍ഫോസിസ്‌ പ്രൈസ്‌ എന്ന ഒരു പുരസ്‌കാരം 2008 മുതല്‍ ഇന്‍ഫോസിസ്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

(ശ്രീകുമാരന്‍ നായര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍