This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്‍ഡ്യാന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇന്‍ഡ്യാന

Indiana

ഇന്‍ഡ്യാനപൊലിസ്‌ നഗരം

യു.എസ്സിലെ മധ്യപശ്ചിമഭാഗത്തുള്ള ഘടക സംസ്ഥാനം. 1816-ൽ "സ്റ്റേറ്റ്‌' പദവി ലഭിച്ച ഇന്‍ഡ്യാനയ്‌ക്ക്‌ സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ 19-ാമത്തെ സ്ഥാനമാണുള്ളത്‌. വ. അക്ഷാ. 37o47'-നും 41o46'-നും ഇടയ്‌ക്കും, പ. രേഖാ. 84o49'-നും 88o02'-നും ഇടയ്‌ക്കുമായി സ്ഥിതിചെയ്യുന്നു. വടക്ക്‌ മിഷിഗണ്‍, കിഴക്ക്‌ ഒഹായോ, തെക്ക്‌ കെണ്ടക്കി, പടിഞ്ഞാറ്‌ ഇല്ലിനോയി എന്നിങ്ങനെയാണ്‌ അയൽ സംസ്ഥാനങ്ങള്‍. വടക്കേ അതിർത്തിയിൽ ഒരു ഭാഗം മിഷിഗണ്‍ തടാകമാണ്‌. "ഹൂഷെർ സ്റ്റേറ്റ്‌' എന്നു വിളിക്കപ്പെടുന്ന ഇന്‍ഡ്യാനയുടെ വിസ്‌തീർണം 94,321 ച.കി.മീ. ആണ്‌. തലസ്ഥാനം ഇന്‍ഡ്യാനപൊലിസ്‌, സംസ്ഥാന ജനസംഖ്യ. 63,13,520 (2006; സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ 15-ാം സ്ഥാനം) തലസ്ഥാനം: ഇന്‍ഡ്യാനപൊലീസ്‌. ഭൂപ്രകൃതിയും കാലാവസ്ഥയും. പടിഞ്ഞാറോട്ടും, തെക്കോട്ടും മെല്ലെ ചാഞ്ഞിറങ്ങുന്ന, പൊതുവേ നിരപ്പായ ഭൂപ്രകൃതിയാണ്‌ ഇന്‍ഡ്യാനയ്‌ക്കുള്ളത്‌. ഈ സംസ്ഥാനത്തെ നദികള്‍ തെ. പ. ദിശയിൽ ഒഴുകുന്നവയാണ്‌. വോബാഷ്‌ ആണ്‌ മുഖ്യനദി. 24 ഇന്‍ഡ്യാന സ്റ്റേറ്റ്‌ പാർക്കുകളും 9 കൃത്രിമതടാകങ്ങളും നൂറുകണക്കിന്‌ സ്വാഭാവിക തടാകങ്ങളും ഇന്‍ഡ്യാനയിലുണ്ട്‌. സംസ്ഥാനത്ത്‌ പൊതുവേ ഫലഭൂയിഷ്‌ഠമായ പശിമരാശി മച്ചാണുള്ളത്‌. തെക്കരികിൽ മാത്രം അധികം വിസ്‌തൃതമല്ലാത്ത ചുച്ചാമ്പുകൽപ്രദേശങ്ങള്‍ കാണാം. ഇവിടെ ധാതുജല ഉറവകള്‍ (mineral springs) ധാരാളമായുണ്ട്‌.

ഉത്തേജകവും സുഖകരവുമായ കാലാവസ്ഥയാണുള്ളത്‌. പശ്ചിമവാതങ്ങളിൽനിന്നും i.i. 100 സെ.മീ. മഴ ലഭിക്കുന്നു. അത്യുഷ്‌ണമോ അതിശൈത്യമോ അനുഭവപ്പെടുന്നില്ല. ഏറ്റവും കൂടിയചൂട്‌ 24ºC ഉം കുറഞ്ഞത്‌ 1ºC-ഉം ആണ്‌. പ്രകൃതിവിഭവങ്ങള്‍. ഉയരംകുറഞ്ഞ പുൽവർഗങ്ങള്‍ വളരുന്ന പ്രയറി പ്രദേശങ്ങളുമായി ഇടകലർന്നുള്ള തുറന്ന വനങ്ങളാണ്‌ ഇന്‍ഡ്യാനയിലെ നൈസർഗിക സസ്യജാലം. ഓക്‌, ചിക്കോറി, വാൽനട്ട്‌, ട്യൂലിപ്‌, ബീച്ച്‌, മേപ്പിള്‍ തുടങ്ങിയവയാണ്‌ പ്രധാന വൃക്ഷങ്ങള്‍. പൂച്ചെടികളും ഫലവൃക്ഷങ്ങളും സമൃദ്ധമായി വളരുന്നു.

ബീവർ, കുറുനരി, ഹരിണവർഗങ്ങള്‍, ഓട്ടർ, കരടി, റാക്കൂണ്‍, മുയൽ, മസ്‌ക്‌റാറ്റ്‌ തുടങ്ങിയ ജന്തുക്കളും വിവിധയിനം പക്ഷികളും ധാരാളമായി കാണപ്പെടുന്നു. ധാതുസമ്പത്തിന്റെ കാര്യത്തിൽ ഇന്‍ഡ്യാന ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ പിന്നാക്കമാണ്‌. കൽക്കരി, പൊട്രാളിയം, കളിമച്ച്‌, വാസ്‌തുശിലകള്‍ എന്നിവയാണ്‌ പ്രധാനധാതുക്കള്‍. ജനവിതരണം. ജനങ്ങളിൽ ഭുരിഭാഗവും ഇംഗ്ലീഷുകാരാണ്‌. ജർമനി, അയർലണ്ട്‌, ഇറ്റലി, പോളണ്ട്‌ തുടങ്ങിയ രാജ്യങ്ങളിൽനിന്നും കുടിയേറിപ്പാർത്ത ഒരു ന്യൂനപക്ഷവുമുണ്ട്‌. കറുത്ത വർഗക്കാരാണ്‌ മറ്റൊരു വിഭാഗം. 20-ാം ശ.-ത്തിനുമുമ്പ്‌ ഇന്‍ഡ്യാനയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഗ്രാമവാസികളായിരുന്നു.

സമ്പദ്‌വ്യവസ്ഥ. ചോളം, ഗോതമ്പ്‌, ഓട്ട്‌സ്‌, സോയാതുവര എന്നീ ധാന്യങ്ങള്‍ വന്‍തോതിൽ കൃഷിചെയ്‌തുവരുന്നു. പുകയില, ബാർലി, ചണം, കനിവർഗങ്ങള്‍ തുടങ്ങിയവയാണ്‌ മറ്റു വിളകള്‍. കന്നുകാലി വളർത്തലും സാമാന്യമായി അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌. പന്നി, കുതിര, കോഴി, താറാവ്‌, പാത്തക്കോഴി എന്നിവയും ധാരാളമായി വളർത്തപ്പെടുന്നു.

കാർഷിക-വനവിഭവങ്ങളെ ആശ്രയിച്ചുള്ള വ്യവസായങ്ങള്‍ ആണ്‌ ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നത്‌. ഇരുമ്പുരുക്കുവ്യവസായം ആരംഭിച്ചതിനെത്തുടർന്ന്‌ വ്യവസായ രംഗത്ത്‌ അഭൂതപൂർവമായ പുരോഗതി കൈവന്നിരിക്കുന്നു. ലോഹോപകരണങ്ങള്‍, വാഹനങ്ങള്‍, വൈദ്യുതോപകരണങ്ങള്‍, യന്ത്രങ്ങള്‍, കച്ചാടി, സംഗീതോപകരണങ്ങള്‍, പെട്രാളിയം ഉത്‌പന്നങ്ങള്‍ തുടങ്ങിയവ വന്‍തോതിൽ ഉത്‌പാദിപ്പിച്ചുവരുന്നു. കാനിങ്‌ വ്യവസായവും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌. ഗതാഗതം. ഒഹായോ-മിസിസിപ്പി ജലമാർഗം ആയിരുന്നു ഇന്‍ഡ്യാനയിലെ കയറ്റുമതി ഇറക്കുമതികള്‍ക്ക്‌ പ്രധാനമായി ആശ്രയിച്ചിരുന്നത്‌. എന്നാൽ ഇന്ന്‌ സംസ്ഥാനത്തൊട്ടാകെ വേണ്ടത്ര റോഡുകളും റെയിൽപ്പാതകളും നിർമിക്കപ്പെട്ടിട്ടുണ്ട്‌. രണ്ടാംലോകയുദ്ധത്തിനുശേഷം റെയിൽവേകളുടെ ഉപയോഗം ക്രമമായി കുറച്ചുവരുന്നു. കനാലുകള്‍, പൈപ്പുലൈനുകള്‍ എന്നിവയിലൂടെ വിപണനസൗകര്യങ്ങള്‍ വർധിപ്പിച്ചിട്ടുണ്ട്‌. വ്യോമഗതാഗതം അത്യധികം അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. ഇന്‍ഡ്യാനപൊലിസ്‌, ഗാരി, ഈസ്റ്റ്‌ഷിക്കാഗോ, സൗത്ത്‌ബെന്‍ഡ്‌, ഫോട്ട്‌വെയ്‌ന്‍, ഇവാന്‍സ്‌വിൽ, ഹോമണ്ട്‌, അണ്ടേർസന്‍, മുണ്‍സീ, കോക്കമോ, മേരീയണ്‍ ലാപോർട്ട്‌, റ്റെറെഹോട്ട്‌, മിഷിഗണ്‍സിറ്റി, എൽഖാർട്ട്‌ മിഷവോക എന്നിവയാണ്‌ പ്രധാനനഗരങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍