This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷന്‍ യൂണിയന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:27, 10 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇന്റര്‍നാഷണല്‍ ടെലികമ്യൂണിക്കേഷന്‍ യൂണിയന്‍

International Telecommunication Union

അന്തര്‍ദേശീയ തലത്തില്‍ വാര്‍ത്താവിനിമയ സങ്കേതങ്ങളെ ഏകോപിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടി ഐക്യരാഷ്‌ട്ര സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടന. വിവര സാങ്കേതിക രംഗത്തെ നൂതന മാറ്റങ്ങള്‍ക്കനുസരിച്ച്‌ വാര്‍ത്താവിനിമയ സംവിധാനങ്ങളെ പരിഷ്‌കരിക്കുന്നതും പ്രസ്‌തുത രംഗത്തെ പുത്തന്‍ അറിവും ആശയങ്ങളും പ്രചരിപ്പിക്കുന്നതുമെല്ലാം ഈ സംഘടനയുടെ ലക്ഷ്യങ്ങളാണ്‌. സ്വിറ്റ്‌സര്‍ലണ്ടിലെ ജനീവയാണ്‌ ആസ്ഥാനം.

1865 മേയ്‌ മാസത്തില്‍ പാരിസില്‍ സ്ഥാപിക്കപ്പെട്ട ഇന്റര്‍നാഷണല്‍ ടെലിഗ്രാഫ്‌ യൂണിയനാണ്‌ ഇന്റര്‍നാഷണല്‍ ടെലികമ്യൂണിക്കേഷന്‍ യൂണിയന്റെ ആദ്യരൂപം. 1906-ല്‍ ബര്‍ലിനില്‍ രൂപം കൊണ്ട റേഡിയോ-ടെലിഗ്രാഫ്‌ യൂണിയന്‍ എന്ന സംഘടനയുമായി 1932-ല്‍ ഇത്‌ ലയിച്ചതോടെയാണ്‌ ഇന്റര്‍നാഷണല്‍ ടെലിഗ്രാഫ്‌ യൂണിയന്‍ (ഐ.ടി.യു.) പിറവിയെടുത്തത്‌. 1947 ന. 15-ന്‌ ഐക്യരാഷ്‌ട്ര സംഘടനകളുടെ പ്രത്യേക ഏജന്‍സിയായി ഐ.ടി.യു. അംഗീകരിക്കപ്പെട്ടു. ഇന്ന്‌ ഐക്യരാഷ്‌ട്ര സംഘടനയിലെ എല്ലാ രാജ്യങ്ങള്‍ക്കും ഐ.ടി.യുവില്‍ അംഗത്വമുണ്ട്‌. കൂടാതെ വിവിധ അക്കാദമിക സ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍ എന്നിവയും ഇതില്‍ അംഗങ്ങളാണ്‌.

ഇന്റര്‍നെറ്റ്‌, ടെലിവിഷന്‍ പ്രക്ഷേപണം, ബ്രോഡ്‌ ബാന്‍ഡ്‌, വയര്‍ലെസ്‌ വാര്‍ത്താവിനിമയം, വ്യോമ-നാവിക നാവിഗേഷന്‍, റേഡിയോ ആസ്‌ട്രോണമി, മൊബൈല്‍ ഫോണ്‍ തുടങ്ങിയ രംഗങ്ങളിലെല്ലാം അംഗരാജ്യങ്ങള്‍ക്കിടയിലെ സഹകരണം ഉറപ്പുവരുത്താനും പുതിയ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കാനും ഐ.ടി.യു. പ്രവര്‍ത്തിക്കുന്നു. പ്രസ്‌തുത വിഷയങ്ങളില്‍ ലോകത്താകമാനം സെമിനാറുകളും സമ്മേളനങ്ങളും ഐ.ടി.യു സംഘടിപ്പിക്കാറുണ്ട്‌. അന്താരാഷ്‌ട്ര തലത്തില്‍ റേഡിയോ സ്‌പെക്‌ട്രം പങ്കുവയ്‌ക്കുന്നതുമായും കൃത്രിമോപഗ്രഹങ്ങളുടെ ഭ്രമണ പഥങ്ങള്‍ അനുവദിക്കുന്നതുമായും ബന്ധപ്പെട്ട പ്രവൃത്തികള്‍ ഏകോപിപ്പിക്കുന്നത്‌ ഐ.ടി.യു.വിന്റെ പ്രധാന ചുമതലകളിലൊന്നാണ്‌. വാര്‍ത്താവിനിമയരംഗത്ത്‌ പൊതുമാനദണ്ഡങ്ങള്‍ (Standards)നടപ്പിലാക്കുന്നതിലും ഐ.ടി.യു.വിന്‌ ശ്രദ്ധേയമായ പങ്കാണുള്ളത്‌. കൂടാതെ പുസ്‌തക/സി.ഡി/വെബ്‌ രൂപത്തില്‍ നിരവധി പ്രസിദ്ധീകരണങ്ങളും പുറത്തിറക്കുന്നു.

സെക്രട്ടറി ജനറലാണ്‌ ഐ.ടി.യു.വിന്റെ മേധാവി. നാല്‌ വര്‍ഷത്തിലൊരിക്കല്‍ സമ്മേളിക്കുന്ന പ്ലീനിപൊട്ടന്‍ഷറി കോണ്‍ഫറന്‍സ്‌ ആണ്‌ സെക്രട്ടറി ജനറലിനെ തെരഞ്ഞെടുക്കുന്നത്‌. നയപരമായ കാര്യങ്ങള്‍, ബജറ്റ്‌, അക്കൗണ്ട്‌ തുടങ്ങിയ കാര്യങ്ങളില്‍ പ്രധാന തീരുമാനങ്ങളെടുക്കുന്ന ചുമതലകളും ഈ ഘടകത്തിനാണുള്ളത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍