This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ മാത്തമാറ്റിക്കൽ സൊസൈറ്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:00, 4 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇന്ത്യന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റി

ഗണിതശാസ്‌ത്രവികസനം ലക്ഷ്യമാക്കി 1907-ല്‍ ഇന്ത്യയില്‍ ആരംഭിച്ച സംഘടന. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഗണിതശാസ്‌ത്ര സംഘടനയാണിത്‌. പൂണെയാണ്‌ ആസ്ഥാനം. പ്രൊഫ. വി. രാമസ്വാമി അയ്യര്‍ (1871-1936) ആണ്‌ സംഘടനയുടെ സ്ഥാപകന്‍. ഗണിതശാസ്‌ത്രത്തിന്‌ ഇന്ത്യയില്‍ ഏറെ പാരമ്പര്യമുണ്ടെങ്കിലും ഉന്നതഗവേഷണം ത്വരിതപ്പെടുത്തുവാനുള്ള സൗകര്യം പരിമിതമാണെന്ന തിരിച്ചറിവാണ്‌ ഇത്തരമൊരു സംഘടന സ്ഥാപിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്‌. 1910 വരെ വി. രാമസ്വാമി അയ്യര്‍ സംഘടനയുടെ സെക്രട്ടറിയായിരുന്നു. ജേര്‍ണല്‍ ഒഫ്‌ ഇന്ത്യന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റി എന്ന ഗവേഷണ പ്രസിദ്ധീകരണം സൊസൈറ്റി ആരംഭിച്ചത്‌ 1908-ലാണ്‌; 1933 മുതല്‍ ത്രമാസികമായി പ്രകാശനം ചെയ്‌തുവന്നിരുന്ന മാത്തമാറ്റിക്‌സ്‌ സ്റ്റുഡന്റ്‌ സൊസൈറ്റിയുടെ മറ്റൊരു പ്രസിദ്ധീകരണമാണ്‌. ഗണിതശാസ്‌ത്രരംഗത്തെ പ്രതിഭാശാലിയായ ശ്രീനിവാസരാമാനുജന്‌ വേണ്ടത്ര പ്രോത്സാഹനം നല്‌കിയതില്‍ സൊസൈറ്റി ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്‌.

മദ്രാസ്‌ സര്‍വകലാശാലയിലെ ഗണിതശാസ്‌ത്രവകുപ്പായ 'രാമാനുജന്‍ ഇന്‍സ്റ്റിറ്റ്യൂട്ടി'ലാണ്‌ സൊസൈറ്റിയുടെ ലൈബ്രറി പ്രവര്‍ത്തിച്ചുവരുന്നത്‌; വാര്‍ഷികസദസ്സുകള്‍ സംഘടിപ്പിച്ച്‌ ഗവേഷണപ്രബന്ധങ്ങള്‍ ചര്‍ച്ചചെയ്യുകയെന്നത്‌ സൊസൈറ്റിയുടെ മറ്റൊരു പ്രവര്‍ത്തനമാണ്‌.

സൊസൈറ്റിയുടെ ആരംഭകാലത്ത്‌ അംഗസംഖ്യ കേവലം 20 ആയിരുന്നു; ഇന്ന്‌ അതില്‍ 1600-ലേറെ അംഗങ്ങളുണ്ട്‌. സൊസൈറ്റിക്ക്‌ പ്രത്യേകമായ ഒരു ഭരണഘടനയുണ്ട്‌. ഒരു പൊതു കൗണ്‍സിലാണ്‌ ഭരണം നിര്‍വഹിക്കുന്നത്‌.

(ഡോ. സി.എസ്‌. വെങ്കട്ടരാമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍