This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ ഫെഡറേഷന്‍ ഒഫ്‌ വർക്കിങ്‌ ജേണലിസ്റ്റ്‌സ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:15, 4 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇന്ത്യന്‍ ഫെഡറേഷന്‍ ഒഫ്‌ വര്‍ക്കിങ്‌ ജേണലിസ്റ്റ്‌സ്‌

ഇന്ത്യയിലെ പത്രപ്രവര്‍ത്തകരുടെ ആദ്യത്തെ ട്രേഡ്‌യൂണിയന്‍. പത്രപ്രവര്‍ത്തകരുടെ അവകാശങ്ങളും താത്‌പര്യങ്ങളും സംരക്ഷിക്കുക, അവരുടെ തൊഴില്‍പരമായ അന്തസ്‌ അഭിവൃദ്ധിപ്പെടുത്തുക എന്നിവയാണ്‌ ഫെഡറേഷന്റെ മുഖ്യലക്ഷ്യങ്ങള്‍.

നാഷണല്‍ ഹെറാള്‍ഡിന്റെ പത്രാധിപരായിരുന്ന എം. ചലപതിറാവുവിന്റെ അധ്യക്ഷതയില്‍ 1950 ഒ. 28, 29 തീയതികളില്‍ ഡല്‍ഹിയില്‍ സമ്മേളിച്ച അഖിലേന്ത്യാ പത്രപ്രവര്‍ത്തക കണ്‍വന്‍ഷന്‍ ആണ്‌ ഫെഡറേഷനു രൂപം നല്‌കിയത്‌. 1951 ഏപ്രിലില്‍ ബോംബെയില്‍ കൂടിയ ഒരു പ്രത്യേക കണ്‍വന്‍ഷനില്‍ ഫെഡറേഷന്റെ ഭരണഘടന അംഗീകരിക്കപ്പെട്ടതോടെ ഇന്ത്യന്‍ പത്രപ്രവര്‍ത്തകരുടെ ആദ്യത്തെ ട്രേഡ്‌യൂണിയന്‍ നിലവില്‍വന്നു. കൊല്‍ക്കത്തയിലാണ്‌ ഫെഡറേഷന്റെ ആദ്യസമ്മേളനം നടന്നത്‌.

പത്രപ്രവര്‍ത്തകരുടെ സേവനസൗകര്യങ്ങള്‍ അഭിവൃദ്ധിപ്പെടുത്തുന്നതില്‍ ഫെഡറേഷന്‍ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്‌. ഫെഡറേഷന്റെ ശ്രമഫലമായി പത്രപ്രവര്‍ത്തകരുടെ പ്രശ്‌നങ്ങളെപ്പറ്റി അന്വേഷിക്കുവാന്‍ ഗവണ്‍മെന്റ്‌ "ഇന്ത്യന്‍ പ്രസ്‌ കമ്മിഷനെ' നിയമിക്കുകയുണ്ടായി. വാര്‍ത്താഏജന്‍സികളിലും പത്രപ്രസിദ്ധീകരണ സ്ഥാപനങ്ങളിലും പണിയെടുക്കുന്ന പത്രപ്രവര്‍ത്തകരുടെ സേവന വ്യവസ്ഥകള്‍, വേതനസംവിധാനം തുടങ്ങിയവ സംബന്ധിച്ച്‌ ഒട്ടേറെ നിയമങ്ങള്‍ പാര്‍ലമെന്റ്‌ പ്രാബല്യത്തില്‍ വരുത്തിയതിന്റെയെല്ലാം പിന്നില്‍ ഫെഡറേഷന്റെ നിരന്തരമായ പരിശ്രമം ഉണ്ടായിരുന്നു.

ഇലക്‌ട്രോണിക മാധ്യമരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടെ ഏതാണ്ട്‌ 30,000 പേര്‍ ഫെഡറേഷനില്‍ അംഗങ്ങളാണ്‌. ഇന്ത്യയൊട്ടാകെ പ്രാദേശിക ഘടകങ്ങളുള്ള ഒരു പത്രപ്രവര്‍ത്തക യൂണിയനാണ്‌ ഐ.എഫ്‌.ഡബ്ല്യു.ജെ. ട്രേഡ്‌ യൂണിയന്‍, പരിസ്ഥിതി സംരക്ഷണം, മനുഷ്യാവകാശം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളില്‍ ഫെഡറേഷന്‍ നടത്തുന്ന ഇടപെടലുകള്‍ ശ്രദ്ധേയമാണ്‌. കോണ്‍ഫെഡറേഷന്‍ ഒഫ്‌ ഏഷ്യന്‍ ജേണലിസ്റ്റ്‌ യൂണിയനില്‍ അംഗമായ ഫെഡറേഷന്‌ ലോകവ്യാപകമായി ഏതാണ്ട്‌ 47-ഓളം യൂണിയനുകളുമായി ഉഭയകക്ഷി ബന്ധമുണ്ട്‌.

പത്രങ്ങളുടെ നിലവാരം അഭിവൃദ്ധിപ്പെടുത്താനും പത്രസ്വാതന്ത്ര്യം സംരക്ഷിക്കാനും ഫെഡറേഷന്‍ ശ്രദ്ധിക്കുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍