This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ ഇങ്ക്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:45, 3 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇന്ത്യന്‍ ഇങ്ക്‌

ഇന്ത്യയിലും ചൈനയിലും പ്രാചീനകാലം മുതല്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള ഒരിനം മഷി. ചൈനാഇങ്ക്‌ എന്നും ഇതിനു പേരുണ്ട്‌. ഒരിക്കലും മാഞ്ഞുപോകാത്ത നല്ല കറുത്ത മഷിയാണിത്‌. ചിത്രങ്ങള്‍, പ്ലാനുകള്‍ മുതലായവ വരയ്‌ക്കുന്നതിന്‌ ഇത്‌ പ്രധാനമായും ഉപയോഗിക്കുന്നു. ഈ മഷിയുണ്ടാക്കുവാനുപയോഗിക്കുന്ന മുഖ്യമായ പദാര്‍ഥം വിളക്കുകരി (lamp-black) ആണ്‌. വിളക്കുകരി വെള്ളത്തില്‍ കലക്കി ഒരു നിലംബനം (suspension) ഉണ്ടാക്കുന്നു. ഈ നിലംബനത്തിന്‌ ഉറപ്പു കിട്ടുന്നതിനുവേണ്ടി ഗ്ലൂ, ജലാറ്റിന്‍, അറബിപ്പശ, ഡെക്‌സ്‌ട്രിന്‍ (ഒരിനം സ്റ്റാര്‍ച്ച്‌), ബൊറാക്‌സ്‌-ലായനിയില്‍ അലിയിച്ച ശല്‌ക്ക-അരക്ക്‌ (shellac) എന്നിവയില്‍ ചിലതു ചേര്‍ക്കുന്നു. ഈ മഷി കേക്കുകളുടെയും ദണ്ഡുകളുടെയും രൂപത്തില്‍ ലോകവിപണിയില്‍ ലഭ്യമാണ്‌. പലതരം പരിഷ്‌കൃത മഷികള്‍ ആവിഷ്‌കൃതങ്ങളായിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ഇങ്കിന്റെ സ്ഥാനം ഇന്നും അന്യാദൃശമായി തുടര്‍ന്നുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍