This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇനോസിറ്റോള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇനോസിറ്റോള്‍

Enositol

ജലലേയവും ക്രിസ്റ്റലീയവും ബി. കോംപ്ലെക്‌സ്‌ വിറ്റാമിനുകളില്‍ ഒന്നായി പരിഗണിക്കപ്പെടുന്നതുമായ ഒരു ആല്‍ക്കഹോള്‍; ഇതിന്‌ മയോ ഇനോസിറ്റോള്‍ എന്നു കൂടി പേരുണ്ട്‌. 1850-ല്‍ ആണ്‌ ഈ പദാര്‍ഥം ആദ്യമായി ആവിഷ്‌കരിക്കപ്പെട്ടത്‌. തുടര്‍ന്നുണ്ടായ പരീക്ഷണങ്ങളില്‍നിന്ന്‌ ഇത്‌ ഹെക്‌സാഹൈഡ്രാക്‌സി സൈക്ലോഹെക്‌സേന്‍ (hexahydroxy cyclohexane) ആണെന്നു ബോധ്യപ്പെട്ടു. 1928-ല്‍ ആണ്‌ ഇതിന്റെ പോഷകത്വപരമായ പ്രാധാന്യം തെളിയിക്കപ്പെട്ടത്‌. ഇതിന്‌ മൊത്തം ഒമ്പത്‌ സമരൂപികള്‍ (isomers) ഉണ്ട്‌. അവയില്‍ രണ്ടെച്ചത്തിനുമാത്രമേ ധ്രുവണഘൂര്‍ണത (optical activity) ഉള്ളൂ. ആ രണ്ടില്‍ ഒന്നാണ്‌ ജീവശാസ്‌ത്രപരമായ പ്രാധാന്യമുള്ള മയോ ഇനോസിറ്റോള്‍.

മായോ ഇനോസിറ്റോള്‍ ജലത്തില്‍ 20oC-ല്‍ 12.5 ശതമാനത്തോളം ലേയമാണ്‌; ആല്‍ക്കഹോളിലും ഈഥറിലും അലേയവും. ക്രിസ്റ്റലുകള്‍ 225oC-ല്‍ ഉരുകുന്നു. ഇത്‌ മാംസപേശികളില്‍ ഉപസ്ഥിതിചെയ്യുന്ന പദാര്‍ഥമാകയാലാണ്‌ "മയോ' എന്ന വിശേഷണം ചേര്‍ത്തിരിക്കുന്നത്‌. ഗ്ലൂക്കോസിനും ഇതിനും ഒരേ തന്മാത്രാഫോര്‍മുലയാണ്‌ (C6H12O6) ഉള്ളത്‌. ജന്തുക്കള്‍ക്ക്‌ ഈനോസിറ്റോളിന്റെ ആവശ്യകത എത്രമാത്രമുണ്ടെന്ന കാര്യത്തെപ്പറ്റി ചില പഠനങ്ങള്‍ നടന്നിട്ടുണ്ട്‌. ഇനോസിറ്റോള്‍ കമ്മിയാണെങ്കില്‍ മുടികൊഴിച്ചില്‍ ഉണ്ടാകുന്നതായി കണ്ടിട്ടുണ്ട്‌. മനുഷ്യന്റെ ആഹാരത്തില്‍ ഇനോസിറ്റോള്‍ ഒരു അപരിഹാര്യഘടകമാണെന്നു തെളിയിക്കപ്പെട്ടിട്ടില്ല. ഒരു പക്ഷെ ശരീരംതന്നെ ഗ്ലൂക്കോസില്‍നിന്ന്‌ ഇനോസിറ്റോള്‍ വേണ്ടിടത്തോളം ഉത്‌പാദിപ്പിക്കുന്നുണ്ടാവണം; അതുകൊണ്ടാണ്‌ മനുഷ്യര്‍ക്ക്‌ ഇനോസിറ്റോളിന്റെ കുറവ്‌ അനുഭവപ്പെടാത്തത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍