This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇട്ടിത്തൊമ്മന്‍ കത്തനാർ, വെട്ടിക്കുന്നേൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇട്ടിത്തൊമ്മന്‍ കത്തനാര്‍,വെട്ടിക്കുന്നേല്‍

എ.ഡി. 17-ാം ശ.-ത്തില്‍ കേരളത്തില്‍ ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്ന ഒരു ഭാഷാഭിമാനി. കല്ലൂര്‍ശേരി ഇടവകക്കാരനായിരുന്ന കത്തനാര്‍ അന്നത്തെ സഭാകലഹങ്ങളില്‍ ഒരു പ്രധാന പങ്കുവഹിച്ചിരുന്നുവെന്നും, ഇപ്പോള്‍ അലഭ്യമായ പൗലോസ്‌ശ്‌ളീഹായുടെ ചരിത്രം എന്ന ഒരു പദ്യകൃതിയുടെ കര്‍ത്താവ്‌ ആയിരുന്നിരിക്കണമെന്നും ഉള്ള ഊഹാപോഹങ്ങളില്‍ കവിഞ്ഞ്‌ ഇദ്ദേഹത്തെക്കുറിച്ച്‌ വിവരങ്ങളൊന്നും ലഭ്യമല്ല. പകലോമറ്റം തൊമ്മാ അര്‍ക്കദിയാക്കോന്റെ മുഖ്യ ഉപദേഷ്‌ടാക്കളിലൊരാളായിരുന്നു കത്തനാരെന്നും ചില സാഹിത്യചരിത്രങ്ങളില്‍ കാണുന്നു. സഭാവഴക്കുകളില്‍ ഇദ്ദേഹം തന്റെ ഒരു പ്രബലപ്രതിയോഗിയായ കടുത്തുരുത്തി കടവില്‍ ചാണ്ടിക്കത്തനാരെ പരാജയപ്പെടുത്തിയാണ്‌ അര്‍ക്കദിയാക്കോന്റെ സ്ഥാനാരോഹണം സുഗമമാക്കിയതെന്നും പറയപ്പെടുന്നുണ്ട്‌.

കേരളീയ ക്രിസ്‌ത്യാനികളുടെ പ്രാചീനഗാനങ്ങളിലൊന്നായ മാര്‍ഗം കളിപ്പാട്ടിന്റെ രചയിതാവോ, ഒരു വേള ഉപജ്ഞാതാവ്‌ തന്നെയോ, ഇട്ടിത്തൊമ്മന്‍ കത്തനാരാണെന്ന്‌ ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു; എന്നാല്‍ കത്തനാരുടെ കാലത്തിന്‌ വളരെമുമ്പുതന്നെ ഈ ഗാനം എഴുതപ്പെട്ടിരുന്നുവെന്നും, കത്തനാര്‍ ഇത്‌ നവീകരിക്കുകയോ ഇതിന്റെ ഗാനസംവിധാനം നടത്തുകയോ മാത്രമേ ചെയ്‌തിട്ടുള്ളുവെന്നും ഒരു വാദമുണ്ട്‌. നോ: മാര്‍ഗം കളിപ്പാട്ട്‌

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍