This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇടനാഴി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:26, 25 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇടനാഴി

കേരളീയ വാസ്‌തുശില്‌പസംവിധാനമനുസരിച്ച്‌ രണ്ട്‌ പ്രധാന മുറികള്‍ക്കോ, തൊട്ടുനില്‌ക്കുന്ന രണ്ട്‌ കെട്ടിടങ്ങള്‍ക്കോ ഇടയ്‌ക്കുള്ള വഴി. ഒരു മുറിയില്‍നിന്ന്‌ മറ്റൊന്നിലേക്ക്‌ പ്രവേശിക്കാനും കെട്ടിടത്തില്‍നിന്ന്‌ പുറത്തേക്ക്‌ ഇറങ്ങാനുമുള്ള ഇടുങ്ങിയ മാര്‍ഗങ്ങളാണ്‌ ഇടനാഴികള്‍. ഇവയെ ഇടനാഴികള്‍ എന്നും വാടാവ്‌ എന്നും മറ്റും പ്രാദേശികമായി പറഞ്ഞുവരുന്നു. ഇംഗ്ലീഷില്‍ "കൊറിഡോര്‍' (Corridor) എന്നത്‌ കേരളീയരുടെ ഇടനാഴിക്കുതുല്യമായ ഗൃഹഭാഗത്തെയാണ്‌. ഹൈന്ദവദേവാലയശില്‌പങ്ങളില്‍ ഇടനാഴി എന്നു പറഞ്ഞുവരുന്നത്‌ അര്‍ധമണ്ഡപത്തിനും മഹാമണ്ഡപത്തിനും ഇടയ്‌ക്കുള്ള വീതികുറഞ്ഞ സഞ്ചാരപഥത്തെയാണ്‌. ശില്‌പരത്‌നം എന്ന ഒരു പ്രാചീന മലയാളകൃതിയില്‍ ഇടനാഴിയെപ്പറ്റി ഇപ്രകാരം പറഞ്ഞുകാണുന്നു.

	"പിന്നെപ്പകുക്കയിടാഴികഭിത്തി രണ്ടും
	ഗര്‍ഭം ഗൃഹം തരമറിഞ്ഞുചമപ്പതിന്ന്‌.
	അത്യല്‌പമായ ഗൃഹമെങ്കിലതിന്നു ഭിത്തി-
	യൊന്നേവരൂ, വരുകയില്ലിടനാഴിതാനും'
 
"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%9F%E0%B4%A8%E0%B4%BE%E0%B4%B4%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍