This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇക്‌ന്യൂമണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:45, 14 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇക്‌ന്യൂമണ്‍

സാധാരണ കാണപ്പെടുന്ന കീരികളിൽ ഏറ്റവും വലിപ്പമേറിയവ. ഹെർപെസ്‌റ്റസ്‌ (Herpestes) സ്പീഷീസിൽപ്പെടുന്നവയാണ്‌ ഇതെല്ലാം. സ്‌പെയിനിന്റെ ദക്ഷിണഭാഗങ്ങള്‍, ആഫ്രിക്ക എന്നിവിടങ്ങളിൽ ആണ്‌ സാധാരണയായി ഇവ കാണപ്പെടുന്നത്‌.

ഇക്‌ന്യൂമണ്‍ ഫ്‌ളൈ. ഹൈമനോപ്‌റ്റെറ (Hymenoptera) ഗോത്രത്തിലെ ഏറ്റവും വലിയ കുടുംബമായ ഇക്‌ന്യൂമോണിഡേ (Ichneumonidae)യിലെ മാതൃകാജീനസ്‌; എന്നാൽ ഇക്‌ന്യൂമോണോയ്‌ഡിയ (Ichneumonoidea) ഉപരികുടുംബത്തിലെ പരോപജീവിയായ ഏത്‌ ഇന്‍സെക്‌റ്റിനെയും ഈ പേരിൽ വിളിക്കാവുന്നതാണ്‌. ഡിപ്‌റ്റെറ (Diptera) ഗോത്രത്തിൽപ്പെട്ട, രണ്ടു ചിറകുകള്‍ മാത്രമുള്ള ജീവികളെയാണ്‌ "ഫ്‌ളൈ' എന്ന പേരുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. നാലു ചിറകുകളുള്ള ഇക്‌ന്യൂമണ്‍ പരോപജീവിയായ കടന്നലാണ്‌ എന്നു പറയാം. വേട്ടാവളിയന്‍, വേട്ടാളന്‍ എന്നൊക്കെ പേരുകളുള്ള ചെറുപ്രാണിയും ഇക്കൂട്ടത്തിൽപ്പെടുന്നതുതന്നെ.

മിക്ക വലിയ ഹൈമനോപ്‌റ്റെറന്‍ പരോപജീവികളും ഇക്‌ന്യൂമൊണോയ്‌ഡിയെ ഉപരികുടുംബത്തിൽപ്പെടുന്നു. വലുപ്പംകുറഞ്ഞ ജീവികളെയും അപൂർവമായി ഇക്കൂട്ടത്തിൽ കണ്ടെത്താം. 0.3 സെ.മീ. മുതൽ ഏകദേശം 5 വരെ സെ.മീ. വലുപ്പം വരുന്ന വിവിധയിനം ജീവികള്‍ ഈ ഉപരികുടുംബത്തിൽ ഉണ്ട്‌. "മെഗറൈസ' (Megarhyssa) സ്‌പീഷീസിൽപ്പെട്ട ഇക്‌ന്യൂമണുകളുടെ ശരീരത്തിന്‌ 3.75 മുതൽ 5 സെ.മീ. വരെ നീളം വരും. ഇതിന്റെ മുട്ടയിടാനുള്ള അവയവമായ ഓവിപോസിറ്ററിന്‌ (Ovipositor) 10 സെ.മീ. വരെ നീളം കാണുന്നു. മെഗറൈസ ലൂനേറ്റർ (Megarhyssa lunator) എന്ന ഒരു പ്രത്യേകയിനം, മുട്ടയിടാനായി വൃക്ഷങ്ങളിൽ വളരെ ആഴത്തിൽ തുളയ്‌ക്കുക പതിവാണ്‌. "ഹോണ്‍ടെയ്‌ൽ' (വുഡ്‌വാസ്‌പ്‌) എന്ന ഒരിനം കടന്നലിന്റെ ലാർവകളിലാണ്‌ ഇവ മുട്ടയിടുന്നത്‌. ഇക്‌ന്യൂമണ്‍ ഫ്‌ളൈകളുടെ കൂട്ടത്തിൽ പരോപജീവികളും "പര-പരോപ' ജീവികളും (Hyperparasites) ഉള്ളതായി കാണാം. ഇപ്രകാരമുള്ളവയെ ദ്വിതീയ പരോപജീവികള്‍ (secondary parasites)എന്നും വിളിക്കാറുണ്ട്‌.

പൂർണവളർച്ചയെത്തിയ ഇക്‌ന്യൂമണ്‍ ഫ്‌ളൈകളുടെ സാധാരണഭക്ഷണം മുഞ്ഞ (aphids) സ്രവിക്കുന്ന തേന്‍ കണങ്ങള്‍ (honeydew) ആണ്‌. എല്ലാ സ്‌പീഷീസുകള്‍ക്കും അപരിണതജനനത്തിന്‌ (parthenogenesis) കഴിവുണ്ട്‌. ചില പ്രത്യേകസാഹചര്യങ്ങളിൽ ഈ മാർഗമുപയോഗിച്ച്‌ ഇവ വർഗോത്‌പാദനം നടത്തുന്നു. ആ തലമുറ മുഴുവന്‍ ആണ്‍ജീവികള്‍ മാത്രമേ ഉണ്ടാകൂ. "പര-പരോപ' ജീവികളായിട്ടുള്ള ചിലത്‌ ഒഴിച്ച്‌ മിക്കവാറും എല്ലാ ഇക്‌ന്യൂമണുകളും മനുഷ്യന്‌ ഉപകാരികളാണ്‌. ഇവ പലപ്പോഴും സസ്യകീടനിയന്ത്രണത്തിൽ അപ്രധാനമല്ലാത്ത ഒരു പങ്കുവഹിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍