This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇക്തിയോസ്റ്റീഗാലിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇക്തിയോസ്റ്റീഗാലിയ

ആദ്യമായി അറിയപ്പെട്ട ആംഫിബിയകളുടെ ഒരു ഗോത്രം. ഈ ഗോത്രത്തിലെ എല്ലാ അംഗങ്ങളും ഇന്ന്‌ നാമാവശേമായിക്കഴിഞ്ഞിരിക്കുന്നു. ഡെവോണിയന്‍ യുഗത്തിന്റെ അന്ത്യഘട്ടത്തിലും (ഉദ്ദേശം മുന്നൂറുദശലക്ഷം വർഷം മുമ്പ്‌) കാർബോണിഫെറസ്‌ യുഗത്തിന്റെ ആദ്യഘട്ടത്തിലുമായി ഗ്രീന്‍ലന്‍ഡ്‌ പ്രദേശങ്ങളിലാണ്‌ ഇവ ജീവിച്ചിരുന്നത്‌. പാദങ്ങളും പാദമേഖല(limb girdles)കളും പ്രാകൃത (primitive) ഘടനയോടുകൂടിയതും ചെറുതും ആയിരുന്നെങ്കിലും അവ ആംഫിബിയകളുടേതിനോട്‌ സദൃശമായിരുന്നു. എന്നാൽ മത്സ്യങ്ങളുടെ പൂർവ രൂപത്തെ ഓർമിപ്പിക്കുന്നതിനു പര്യാപ്‌തമായ ഒരു പുച്ഛപത്രം (eaudal fin) ഇവയിൽ വ്യക്തമായികാണാം. ഇവയുടെ കശേരുകകള്‍ ക്രാസോറെറ്റിജിയ മത്സ്യങ്ങളുടെയും റാക്കിറ്റോമസ്‌ ആംഫിബിയകളുടെയും (കശേരുകകളുടെ മധ്യഭാഗം വ്യതിരിക്തമായിരിക്കുന്നത്‌) കശേരുകകളോടു സാദൃശ്യം വഹിക്കുന്നു. ഒരു ആംഫിബിയ-പൂർവികനിൽ പ്രതീക്ഷിക്കാവുന്നതിലേറെ പ്രത്യേകതകള്‍ ഇവയുടെ തലയോടിൽ കാണാമെങ്കിലും മറ്റു പല സ്വഭാവസവിശേഷതകളും ഇവ വളരെയേറെ പ്രാകൃതങ്ങ(primitive)ളായിരുന്നു എന്നു തെളിയിക്കുന്നു. ശുദ്ധജലജീവികളായിരുന്ന ഇവയ്‌ക്ക്‌ മത്സ്യങ്ങളുടെ "ചെകിള'(operculum)യോടു സാദൃശ്യമുള്ള അസ്ഥിശകലങ്ങള്‍ ഉണ്ടായിരുന്നു. വായവശ്വസനത്തിനു (aerial respiration) കഴിവുള്ള ഡിപ്‌നോയ്‌ (Dipnoi) വിഭാഗത്തിലെ മത്സ്യങ്ങളുടെതുപോല രണ്ടായി വിഭജിക്കപ്പെട്ട നാസാരന്ധ്രം ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്‌. നാല്‌ക്കാലിയായ ഒരു ജീവിയോട്‌ ഏറ്റവും അടുത്തബന്ധം പ്രദർശിപ്പിക്കുന്നത്‌ ഇക്തിയോസ്റ്റീഗാലിയകളാകുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍