This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഹാദ്‌-ഹാം (1856 - 1927)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

02:27, 8 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആഹാദ്‌-ഹാം (1856 - 1927)

Ahad haam

യഹൂദ ദാർശനികന്‍. ആഷർഗിന്‍സ്‌ബർഗ്‌ എന്നാണ്‌ ഇദ്ദേഹത്തിന്റെ യഥാർഥ നാമം. "ജനങ്ങളിലൊരുവന്‍' എന്നാണ്‌ ആഹാദ്‌ എന്ന പദത്തിനർഥം. ആധ്യാത്മിക യഹൂദമതത്തിന്റെ പ്രയോക്താവ്‌ എന്ന നിലയിലാണ്‌ ഇദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്‌. ഉക്രയിനിലെ സ്‌ക്വീറ എന്ന സ്ഥലത്ത്‌ 1856 ആഗ. 18-ന്‌ ജനിച്ച ആഹാദ്‌ ഒരു യാഥാസ്ഥിതിക കുടുംബത്തിൽ വളർന്ന്‌ റബ്ബി സാഹിത്യ(Rabinic Literature)ത്തിൽ പാണ്ഡിത്യം നേടി. 22-ാമത്തെ വയസ്സിൽ യഹൂദ ദേശീയ പ്രസ്ഥാനത്തിന്റെ കേന്ദ്രകമ്മിറ്റിയിൽ അംഗമായി. 1889-ൽ ദിസ്‌ ഈസ്‌ നോട്ട്‌ ദി വേ (This is Not the Way) എന്ന തന്റെ ആദ്യത്തെ പ്രബന്ധം പ്രസിദ്ധീകരിച്ചു ജനശ്രദ്ധനേടി. യഹൂദദേശീയ സിദ്ധാന്ത(Jewish Naionalism)ത്തൊിന്റെ വഴിത്തിരിവിനെ കുറിക്കുന്നു ഈ പ്രസിദ്ധീകരണം. ആധ്യാത്മിക യഹൂദമതത്തിന്റെ അടിസ്ഥാനസിദ്ധാന്തങ്ങള്‍ ഇതിലടങ്ങിയിരിക്കുന്നു. പലരുടെയും പ്രശംസ്‌ക്ക്‌ പാത്രമായിട്ടുണ്ടെങ്കിലും ഈ പ്രബന്ധത്തിന്‌ ധാരാളം പ്രതികൂല വിമർശനങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്‌. 1891-ലും 93-ലും ഇദ്ദേഹം പലസ്‌തീന്‍ സന്ദർശിച്ചു. അതിനുശേഷമാണ്‌ ദി ട്രൂത്ത്‌ ഫ്രം പലസ്‌തീന്‍ (The Truth From Palestine) എന്ന കൃതി രചിച്ചത്‌. 1895-ൽ അറ്റ്‌ ദി ക്രാസ്‌ റോഡ്‌സ്‌ (At The Cross Roads) െഎന്ന പ്രബന്ധസമാഹാരം പ്രസിദ്ധീകരിച്ചു. ഇതിന്റെ മൂന്നു വാല്യങ്ങള്‍ 1903, 1904, 1914 എന്നീ വർഷങ്ങളിൽ പ്രകാശനം ചെയ്‌തു. 1912-ൽ മൂന്നാമത്തെ പ്രാവശ്യം പലസ്‌തീന്‍ സന്ദർശിച്ച ശേഷം സം ടോട്ടൽ (Sum Total)എന്ന ഗ്രന്ഥം രചിച്ചു. അവസാനകാലം പലസ്‌തീനിൽത്തന്നെ കഴിച്ചുകൂട്ടിയ ഇദ്ദേഹം 1927 ജനു. 2-ന്‌ ടെൽ അവീവിൽവച്ച്‌ നിര്യാതനായി.

പലസ്‌തീന്‍ കേന്ദ്രമാക്കി ഒരു യഹൂദരാജ്യം സ്ഥാപിക്കുന്നതിനുവേണ്ടി സജീവമായി പ്രവർത്തിക്കുകയും യഹൂദസംസ്‌കാരത്തെ പുനരുദ്ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ വാദിക്കുകയും ചെയ്‌ത ആഹാദിന്റെ തെളിഞ്ഞ ചിന്തയും ലളിതതീക്ഷ്‌ണമായ ഹീബ്രൂഭാഷാശൈലിയും യഹൂദദർശനത്തിലും സാഹിത്യത്തിലും ഒരു പ്രമുഖസ്ഥാനം ഇദ്ദേഹത്തിന്‌ നേടിക്കൊടുത്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍