This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആപ്പിള്‍ടണ്‍, എഡ്വാര്‍ഡ് വിക്ടര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

=ആപ്പിള്‍ടണ്‍, = =ആപ്പിള്‍ടണ്‍, എഡ്വാര്‍ഡ് വിക്ടര്‍= Appleton,Edward Victor (1892-1965)

ബ്രിട്ടീഷ് ഭൌതികശാസ്ത്രജ്ഞന്‍. 1892 സെപ്തംബര്‍ 6-ന് ഇംഗ്ളണ്ടിലെ ബ്രാഡ്ഫോര്‍ഡില്‍ ജനിച്ചു. പശ്ചിമ യോര്‍ക്ക്ഷെയറിലെ ഹാന്‍സണ്‍ ഗ്രാമര്‍ സ്കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം പിന്നീട് നാച്ചുറല്‍ സയന്‍സില്‍ ഫസ്റ്റ്ക്ളാസ്സോടെ ബിരുദം കരസ്ഥമാക്കി. ഒന്നാം ലോകയുദ്ധകാലത്ത് പട്ടാളത്തില്‍ ചേരുകയും 1920-കളില്‍ കാവന്‍ഡിഷ് ലബോറട്ടറിയില്‍ ഭൌതികശാസ്ത്ര പരീക്ഷണങ്ങളുടെ ഡെമോണ്‍സ്ട്രേറ്ററായി സേവനമനുഷ്ഠിക്കുകയും ചെയ്തു. ലണ്ടനിലെ കിങ്സ് കോളജില്‍ ഭൌതികശാസ്ത്രത്തിലും കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പ്രകൃതിശാസ്ത്രത്തിലും പ്രൊഫസറായിരുന്നു. 1939-49 കാലയളവില്‍ ശാസ്ത്രീയ വ്യാവസായിക ഗവേഷണ വിഭാഗത്തിന്റെ സെക്രട്ടറിയായി നിയമിതനായി. അയണോസ്ഫിയറിനെക്കുറിച്ചുളള പഠന ഗവേഷണങ്ങളെ മാനിച്ച് 1947-ല്‍ ഭൌതികശാസ്ത്രത്തില്‍ ഇദ്ദേഹത്തിന് നോബല്‍ സമ്മാനം ലഭിച്ചു. ഇദ്ദേഹം നടത്തിയ അയണമണ്ഡലത്തെക്കുറിച്ചുള്ള വ്യത്യസ്തമായ ഗവേഷണങ്ങള്‍ റഡാറുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകള്‍ക്ക് തുടക്കം കുറിക്കുന്നതിന് ഇദ്ദേഹത്തെ സഹായിച്ചു. 1949-65 വരെ ഇദ്ദേഹം കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പ്രിന്‍സിപ്പലും വൈസ്ചാന്‍സലറുമായി സേവനമനുഷ്ഠിച്ചു. 1965 ഏപ്രില്‍ 21-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍