This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്റിഫംഗൽ ഔഷധങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആന്റിഫംഗൽ ഔഷധങ്ങള്‍

Antifungal Medicines

ഫംഗസ്‌ രോഗചികിത്സയ്‌ക്കുപയോഗിക്കുന്ന ഔഷധങ്ങള്‍. പൂപ്പല്‍ വര്‍ഗത്തില്‍പ്പെട്ട ഈ സൂക്ഷ്‌മജീവികള്‍ ശരീരത്തിനുള്ളിലും പുറത്തും പലവിധ രോഗങ്ങള്‍ക്കു കാരണമാണ്‌. ബാഹ്യതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫംഗസുകള്‍ ത്വക്കിനെയാണ്‌ പ്രധാനമായും ബാധിക്കുന്നത്‌. വദനം, നാസിക, ഗുഹ്യാവയവങ്ങള്‍ എന്നീ ഭാഗങ്ങളിലെ മൃദുവായ മ്യൂക്കോസയെയും ഫംഗസ്‌ ബാധിക്കാം. ശ്വാസകോശം, കരള്‍, ഹൃദയാന്തരസ്‌തരം, മസ്‌തിഷ്‌കപടലം തുടങ്ങിയ ആന്തരികഅവയവങ്ങളെയാണ്‌ ആന്തരഫംഗസുകള്‍ ആക്രമിക്കുന്നത്‌. ക്ലോട്രിമാസോള്‍, മൈക്കോണസോള്‍, എക്കോണസോള്‍, നേറ്റാമൈസിന്‍ തുടങ്ങിയവ ബാഹ്യ ഫംഗസ്‌ ചികിത്സയ്‌ക്കുള്ള ഔഷധങ്ങളാണ്‌. ഇവ രോഗബാധിത ഭാഗങ്ങളില്‍ നേരിട്ടു പ്രയോഗിക്കുന്നു. ആംഫൊടെറസിന്‍-ബി, ഫ്‌ളൂവോ സൈറ്റോസിന്‍ എന്നീ മരുന്നുകള്‍ ആന്തരഫംഗസ്‌ ചികിത്സയ്‌ക്ക്‌ ഉപയോഗിക്കുന്നു. കീറ്റോകൊനസോള്‍ എന്ന ഔഷധം ആന്തര-ബാഹ്യഫംഗസ്‌ രോഗങ്ങളില്‍ പ്രയോഗിച്ചുവരുന്നുണ്ട്‌.

(സുരേന്ദ്രന്‍ ചുനക്കര)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍