This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്ത്രരസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:16, 29 സെപ്റ്റംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആന്ത്രരസം

Intestinal Juice

ആന്ത്രത്തിന്റെ (കുടലിന്റെ) ആരംഭഭാഗങ്ങളിലെ ഭിത്തികളിലുള്ള ഗ്രന്ഥികളില്‍നിന്നു സ്രവിക്കുന്ന ദ്രവപദാര്‍ഥം. ചെറു കുടലില്‍ വച്ചാണ് പചനവിധേയമായി ആഹാരം ലേയരൂപത്തിലാവുന്നതും അവശോഷണം ചെയ്യപ്പെടുന്നതും. ഈ പ്രക്രിയയില്‍ പങ്കെടുക്കുന്ന സ്രവങ്ങള്‍ അഥവാ രസങ്ങള്‍ മൂന്നു ഭിന്നസ്ഥാനങ്ങളില്‍നിന്നാണ് ഉദ്ഗമിക്കുന്നത്-പിത്തരസം കരളില്‍ (liver) നിന്നും, അഗ്ന്യാശയരസം അഗ്ന്യാശയ (pancreas) ത്തില്‍നിന്നും, ആന്ത്രരസം കുടലിന്റെ പ്രാരംഭഭാഗഭിത്തികളില്‍നിന്നും. ഈ മൂന്നും യഥോചിതം ഉദ്ഗമിച്ചു സമ്മേളിച്ചാല്‍ മാത്രമേ പചനക്രിയ അന്യൂനമായി പുരോഗമിക്കുകയുള്ളു. ഏതെങ്കിലും ഒന്നിനു കുറവുണ്ടായാല്‍ അത് പചനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്. ആകയാല്‍ ആന്ത്രരസം പചനപ്രക്രിയയ്ക്ക് അനിവാര്യമായ ഒന്നാണ്.

ആന്ത്രത്തിന്റെ ആരംഭഭാഗഭിത്തികളിലെ ഗ്രന്ഥികള്‍ക്കു പചനപ്രക്രിയയുടെ ചില ഉത്പന്നങ്ങളും അമ്ളങ്ങളും ചേര്‍ന്നു നല്കുന്ന ഉത്തേജനം നിമിത്തമാണ് ആന്ത്രരസം സ്രവിക്കാനിടയാകുന്നത്. ഈ ഉത്തേജനം നല്കുന്നതില്‍ ചില ഹോര്‍മോണുകളും പങ്കുചേരുന്നുണ്ട്. ഒരു ദിവസം ശ.ശ. 3-4 ക്വാര്‍ട് (ക്വാര്‍ട് = ഒരു ഗാലന്റെ നാലിലൊരംശം) ആന്ത്രരസം ഉത്പാദിപ്പിക്കപ്പെടുന്നതായി കണക്കാക്കിയിട്ടുണ്ട്.

ആന്ത്രരസത്തില്‍ സോഡിയം ക്ളോറൈഡ്, സോഡിയം കാര്‍ബണേറ്റ്, ചില എന്‍സൈമുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇവയില്‍ ഓരോന്നിനും പ്രത്യേകം നിര്‍ദിഷ്ടമായ (specific) പ്രവര്‍ത്തനമുണ്ട്. ഉദാഹരണമായി എന്‍സൈമുകളില്‍ ഒരു വിഭാഗം സൂക്രോസ് (കരിമ്പു പഞ്ചസാര), മാള്‍ട്ടോസ്, ലാക്ടോസ് എന്നിവയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ സൂക്രോസ്, ലാക്ടോസ് എന്നിവ ആഹാരത്തില്‍ അതേ പടിയുള്ളവയാണ്. ആഹാരത്തിലെ സ്റ്റാര്‍ച്ചില്‍ ഉമിനീരിന്റെയും അഗ്ന്യാശയരസത്തിന്റെയും പ്രവര്‍ത്തനംമൂലം ഉണ്ടാകുന്ന സരളമായ ഷുഗറാണ് മാള്‍ട്ടോസ്. പ്രോട്ടീനുകള്‍ക്കു ഭാഗികമായ പചനം സംഭവിച്ചുണ്ടാകുന്ന ഉത്പന്നങ്ങളെ അമിനൊ അമ്ളങ്ങളായി മാറ്റുന്നതാണ് ആന്ത്രരസത്തിലെ വേറെ ചില എന്‍സൈമുകളുടെ കര്‍ത്തവ്യം. ഇപ്രകാരം ആന്ത്രരസത്തിലെ ഓരോ ഘടകവും അതാതിന്റെ കര്‍ത്തവ്യം യഥാവിധി നിര്‍വഹിച്ച് ഉദരത്തിലെ പചനക്രിയയെ വഴിപോലെ നടത്തിക്കുന്നു. ആന്ത്രരസത്തിനു പൊതുവേ ക്ഷാരീയസ്വഭാവമാണ് ഉള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍