This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്തറിഡിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആന്തറിഡിയം

Antheridium

സസ്യശാസ്ത്രത്തില്‍ 'ആന്തര്‍' (anther) എന്നറിയപ്പെടുന്ന പുംബീജവാഹികളെ ഉത്പാദിപ്പിക്കുന്ന സസ്യാവയവം. ഘടനാപരമായി താരതമ്യേന ലളിതങ്ങളായ സസ്യങ്ങളിലാണ് ആന്തറിഡിയം കാണപ്പെടുന്നത്. (ഉദാ. ആല്‍ഗകള്‍, ബ്രയോഫൈറ്റുകള്‍, ഫംഗസ്സുകള്‍, ടെറിഡോഫൈറ്റുകള്‍). അതിന്റെ പരിവര്‍ധനത്തില്‍ ചില കോശങ്ങള്‍ വ്യത്യസ്തമായി വര്‍ത്തിച്ച് ബീജകോശങ്ങള്‍ക്കു ജന്‍മം ഏകുന്നു. ചെറുതും ചലനശേഷിയുള്ളതുമായ പും-ബീജങ്ങള്‍ക്കു രൂപം കൊടുക്കുന്ന അവയവങ്ങളാണ് ആന്തറിഡിയം എന്ന പേരില്‍ അറിയപ്പെടുന്നത്.

ആന്തറിഡിയം മാത്രം കാണപ്പെടുന്ന സസ്യങ്ങള്‍ 'ആണ്‍' തലമുറയെ പ്രതിനിധാനം ചെയ്യുന്നു. സസ്യപരിണാമചരിത്രത്തില്‍ ഒരു ഘട്ടമായപ്പോഴേക്കും ഇപ്രകാരമുള്ള ആണ്‍-പെണ്‍ തലമുറകള്‍ (male and female gametophytes) പ്രത്യക്ഷപ്പെട്ടിരുന്നതായി കാണാം. ഇവയില്‍നിന്നാണ് കേസരങ്ങളും (stamen) ജനി (pistil) കളും ഒരേ പുഷ്പത്തില്‍ കാണാവുന്ന ചെടികളുടെ ഉദ്ഭവം. കേസരങ്ങളിലെ ആന്തറില്‍നിന്നാണ് പരാഗരേണു (pollen grain) ക്കള്‍ ഉണ്ടാകുന്നത്. പരാഗരേണുക്കള്‍ക്ക് സാധാരണഗതിയില്‍ ബീജാങ്കുരണം സംഭവിക്കണമെന്നുണ്ടെങ്കില്‍, അത് ഒരു പുഷ്പത്തിന്റെ വര്‍ത്തികാഗ്ര(stigma)ത്തില്‍ വീണേ മതിയാവൂ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍