This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനി തയ്യില്‍ (1918 - 93)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആനി തയ്യില്‍ (1918 - 93)

മലയാളസാഹിത്യകാരി. ഏറെനാള്‍ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ മുഴുകിയിരുന്ന ആനി തയ്യില്‍, ആനി ജോസഫ് എന്ന പേരിലാണ് അന്ന് അറിയപ്പെട്ടിരുന്നത്.

എറണാകുളം ജില്ലയിലുള്ള ചെങ്ങലൂരിലാണ് ആനി ജനിച്ചത് (1918 ന. 11). മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ബി.എ. ബിരുദം നേടിയശേഷം നിയമബിരുദം സമ്പാദിച്ച് അഭിഭാഷകവൃത്തിയിലേര്‍​പ്പെട്ടെങ്കിലും, സാഹിത്യ-രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലായിരുന്നു ഇവര്‍ക്കു കൂടുതല്‍ താത്പര്യം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലും കേരള കോണ്‍ഗ്രസ്സിലും ആനി പല പ്രമുഖപദവികളും വഹിച്ചിട്ടുണ്ട്. കേന്ദ്രന്യൂനപക്ഷ കമ്മീഷനിലും കൊച്ചിയിലെയും തിരു-കൊച്ചിയിലെയും നിയമസഭകളിലും അംഗമായിരുന്നു. സമസ്തകേരളസാഹിത്യപരിഷത്തിന്റെ കാര്യദര്‍ശിനിയായും സാഹിത്യ അക്കാദമിയിലെ നിര്‍വാഹകസമിതി അംഗമായും സേവനം അനുഷ്ഠിച്ചിട്ടുള്ള ആനി ഇരുപതിലധികം കൃതികള്‍ രചിച്ചിട്ടുണ്ട്. തോമസ് ഹാര്‍ഡിയുടെ ടെസ്സ്, ലിയോ ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും, ചാള്‍സ് ഡിക്കന്‍സിന്റെ രണ്ടു നഗരങ്ങളുടെ കഥ, അലക്സാന്ദ്ര് ദൂമായുടെ മോണ്ടി ക്രിസ്റ്റോ, മൂന്നു പോരാളികള്‍ എന്നീ കൃതികള്‍ വിവര്‍ത്തനം ചെയ്തതിനു പുറമേ, മോളെന്റെ മോന്‍ നിന്റീ, കൊച്ചമ്മിണി, ഈ എഴുത്തുകള്‍ നിനക്കുള്ളതാണ് (നാലു ഭാഗങ്ങള്‍), മൗലികാവകാശങ്ങള്‍ എന്നീ സ്വതന്ത്രകൃതികളുടെ കര്‍ത്ത്രിരികൂടിയാണ് ആനി തയ്യില്‍. പത്രപ്രവര്‍ത്തകനായ കുര്യന്‍ തയ്യിലാണ് ഇവരുടെ ഭര്‍ത്താവ്.

1993 ഒ. 21-ന് ആനി തയ്യില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍