This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനന്ദറാവു, കെ. (1893 - 1966)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആനന്ദറാവു, കെ. (1893 - 1966)

ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞന്‍. ഗണിതശാസ്ത്രത്തിന്റെ സൈദ്ധാന്തിക ശാഖകളായ വാസ്തവിക വിശ്ളേഷണം (Real Analysis), സമ്മിശ്രചരഫലനസിദ്ധാന്തം (Theory of Functions of Complex Variables) എന്നിവയിലാണ് ഇദ്ദേഹം ഗവേഷണം നടത്തിയിട്ടുള്ളത്. ഇന്ത്യയിലും വിദേശത്തുമുള്ള ആനുകാലികപ്രസിദ്ധീകരണങ്ങളില്‍ ഇതു സംബന്ധിച്ച നിരവധി ഗവേഷണപ്രബന്ധങ്ങള്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1893-ല്‍ ഇദ്ദേഹം ജനിച്ചു. 1914-ല്‍ മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഒന്നാംക്ളാസ്സില്‍ ബി.എ. (ഓണേഴ്സ്), കേംബ്രിജില്‍നിന്ന് 1916-ല്‍ ബി.എ., 1919-ല്‍ എം.എ. എന്നീ ബിരുദങ്ങള്‍ ഇദ്ദേഹം നേടി. മഹാരാജാ വിജയനഗരം സമ്മാനം (1911-14), കേംബ്രിജ് എക്സിബിഷന്‍ സമ്മാനം (1916), സ്മിത്ത് സമ്മാനം (1918) എന്നിവ നേടി. മദ്രാസ് പ്രസിഡന്‍സി കോളജില്‍ ഇദ്ദേഹം ഗണിതശാസ്ത്രപ്രൊഫസര്‍ ആയിരുന്നു (1920-49).

(ഡോ. സി.എസ്. വെങ്കട്ടരാമന്‍ )

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍