This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനന്ദമഹിദോള്‍ (1925 - 46)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആനന്ദമഹിദോള്‍ (1925 - 46)

തായ്‍ലന്‍ഡിലെ രാജാവ്. 1925 സെപ്. 20-ന് ആനന്ദമഹിദോള്‍ (ആനാന്ദമാഹിദോന്‍) ജനിച്ചു. 1933-ല്‍ വിദ്യാഭ്യാസത്തിനുവേണ്ടി സ്വിറ്റ്സര്‍ലണ്ടിലെ ലോസെനിലേക്കു പോയി. 1935 മാ. 2-ന് മാതുലനായ പ്രജധിപോക്ക് (1893-1941) സ്ഥാനത്യാഗം ചെയ്തതിനെത്തുടര്‍ന്ന് മഹിദോള്‍ രാജാവായി പ്രഖ്യാപിക്കപ്പെട്ടു. പ്രായപൂര്‍ത്തിയായിട്ടില്ലാഞ്ഞതിനാല്‍ മൂന്നംഗങ്ങളുള്ള റീജന്‍സി കൗണ്‍സിലാണ് രാജ്യം ഭരിച്ചിരുന്നത്. 1938-ലാണ് ആനന്ദമഹിദോള്‍ രാജാവെന്ന നിലയില്‍ ആദ്യമായി തായ്‍ലന്‍ഡ് സന്ദര്‍ശിക്കുന്നത്. അതിനുശേഷം രണ്ടാം ലോകയുദ്ധകാലം മുഴുവനും ഇദ്ദേഹം സ്വിറ്റ്സര്‍ലണ്ടിലായിരുന്നു. 1945 ഡി. 5-ന് ജപ്പാന്‍ സൈന്യം പിന്‍മാറിയപ്പോള്‍, ഇദ്ദേഹം തായ്‍ലന്‍ഡിലേക്കു മടങ്ങി. സയാം എന്ന രാജ്യത്തിന്റെ പേര് തായ്‍ലന്‍ഡ് (സ്വാതന്ത്ര്യത്തിന്റെ നാട്) എന്നു മാറ്റിയത് (1939 ജൂണ്‍) ഇദ്ദേഹത്തിന്റെ കാലത്താണ്. രണ്ടാം ലോകയുദ്ധാനന്തരം തായ്‍ലന്‍ഡില്‍ പല ആഭ്യന്തരകലാപങ്ങളും ഭരണഘടനാമാറ്റങ്ങളും ഉണ്ടായി. 1946 ജൂണ്‍ 1-ന് ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റിന്റെ സമ്മേളനം ഇദ്ദേഹം ഉദ്ഘാടനം ചെയ്തു. 1946 ജൂണ് 9-ന് ബാങ്കോക്കില്‍വച്ച് ആനന്ദമഹിദോള്‍ വധിക്കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍